രാജ്യത്ത് 24 മണിക്കൂറിനിടെ 38,074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 448 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷം പ്രതിദിന വർധനവ് വീണ്ടും നാൽപതിനായിരത്തിൽ താഴെ എത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 85,91,731 ആണ് ഒരു ദിവസത്തിനിടെ 448 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,27, 059 കൊവിഡ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 42,033 പേർ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 79,59,406 ആയി നിലവിൽ 5,05,265 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

വിവാദങ്ങള്‍ക്കിടെ കാസര്‍കോട് കലക്ടര്‍ അവധിയിലേക്ക്; പകരം ചുമതല എഡിഎമ്മിന്

  സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിറകെ കാസർഗോഡ് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക്. നാളെ മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല. ജില്ലയിൽ കലക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി.പി.എം പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്. സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 50 പേരിൽ കൂടുതൽ ആളുകൾ…

Read More

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; പിന്നിൽ മുഖ്യമന്ത്രി: കെ സുധാകരൻ

  കണ്ണൂര്‍: തനിക്കെതിരായ എല്ലാ ആരോപണങ്ങളും അടിസ്‌ഥാന രഹിതമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വിജിലന്‍സ് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജന്‍സികളോ അന്വേഷിക്കട്ടെ, ഐ വില്‍ ഫേസ് ഇറ്റ്. അത് എന്റെ കൂടി ആവശ്യമാണ്. എന്റെ പൊതുജീവിതത്തിനു മുന്നില്‍ പുകമറ ഉണ്ടാക്കി എന്നെ അതിനകത്ത് ഇട്ട് മൂടാതിരിക്കാന്‍ ഏക മാര്‍ഗം സത്യാവസ്‌ഥ പുറത്തുവരിക എന്നതാണ്. അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു- സുധാകരന്‍ കണ്ണൂരിൽ പറഞ്ഞു. “കേരളത്തിന്റെ മുഖ്യമന്ത്രി എത്ര പൊതുയോഗത്തില്‍ എന്നെ ജീവിക്കാന്‍…

Read More

സംസ്ഥാനത്ത് ഇന്ന് 15,184 പേർക്ക് കൊവിഡ്, 23 മരണം; 38,819 പേർക്ക് രോഗമുക്തി

  കേരളത്തിൽ 15,184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂർ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂർ 597, വയനാട് 427, കാസർഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,25,011…

Read More

കുഞ്ഞിനെ ഇന്ന് തന്നെ കാണണം; ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ

ദത്ത് കേസിൽ കുട്ടിയുടെ ഡി എൻ എ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് പരാതിക്കാരി അനുപമ. പരിശോധനക്കായി സാമ്പിളുകൾ ഒരുമിച്ച് ശേഖരിക്കണം. കുഞ്ഞിനെ കാണാൻ ഇന്ന് തന്നെ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു   ഡിഎൻഎ പരിശോധനക്കായി സാമ്പിൾ എപ്പോഴാണ് എങ്ങനെയാണ് എടുക്കുകയെന്ന് അറിയിപ്പൊന്നും നൽകിയിട്ടില്ല. കുഞ്ഞിന്റെ സാമ്പിൾ പ്രത്യേകമായാണ് എടുക്കുന്നതെന്ന് പറയുന്നത് കേട്ടു. എന്തിനാണ് അങ്ങനെയൊരു വാശി. ഇവരെല്ലാം വ്യക്തിപരമായാണ് കാണുന്നത്. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സി ഡബ്ല്യുസിക്ക് എടുക്കാമെന്ന് കോടതി നിർദേശം…

Read More

കർഷക പോരാട്ടം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം; താങ്ങുവില നിയമമില്ലെങ്കിൽ സമരം തുടരുമെന്ന് കർഷകർ

  കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷമാകുന്നു. കഴിഞ്ഞ നവബംർ 26ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഡൽഹി ചലോ മാർച്ച് 27ാം തീയതിയാണ് സിംഘുവിൽ എത്തിയത്. പിന്നാലെ തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലേക്കും കർഷകർ എത്തിയതോടെ രാജ്യതലസ്ഥാനം പ്രക്ഷോഭങ്ങളാൽ മുഖരിതമാകുകയായിരുന്നു യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് തിരിച്ചടി മുന്നിൽ കണ്ട് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്. ഇന്ന് സമരത്തിന്റെ ഒന്നാം വാർഷികം സിംഘുവിൽ ആചരിക്കുകയാണ്. അതിർത്തികളിൽ ട്രാക്ടർ റാലികളും നടക്കും…

Read More

യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍

  യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി. പ്രസ്തുത വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരായ ആണ്‍കുട്ടികളിലും യുവജനങ്ങളിലും മേല്‍പ്പറഞ്ഞ ശാരീരിക അസ്വസ്ഥതയുണ്ടായതിനെക്കുറിച്ചായിരിക്കും വിശദമായ അന്വേഷണം നടത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണോ ഇവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നതെന്നത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അന്വേഷണം നടത്തുമെന്നാണ് സിഡിസി സ്ഥിരീകരിച്ചിരിക്കുന്നത്….

Read More

വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ നിരുത്തരവാദപരം; ശ്രീനാരായണ ഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധം’: എം.സ്വരാജ്

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനകളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരവും ശ്രീനാരായണ ഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത് ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ് . ശ്രീനാരായണഗുരുവും എസ് എൻ ഡി പി യോഗവും…

Read More

മാധ്യമപ്രവർത്തകർക്ക് വാട്‌സാപ്പിൽ അശ്ലീല ചുവയുള്ള സ്റ്റിക്കർ അയച്ചു; പ്രശാന്ത് ഐഎഎസിനെതിരെ കേസെടുത്തു

പ്രശാന്ത് നായർ ഐഎഎസിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിലാണ് കേസ്. മാതൃഭൂമി റിപ്പോർട്ടർ പ്രവിതയോട് വാട്‌സാപ്പിലൂടെ മോശമായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ആഴക്കടൽ കരാർ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചപ്പോൾ അശ്ലീല ചുവയുള്ള സ്റ്റിക്കറുകൾ പ്രശാന്ത് അയക്കുകയായിരുന്നു കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രശാന്ത് അല്ല, താനാണ് മറുപടികൾ അയച്ചതെന്ന് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതു കൊണ്ടാണ് വാട്‌സാപ്പിൽ സന്ദേശമയച്ചതെന്ന് മാധ്യമപ്രവർത്തക…

Read More

കരിപ്പൂരിൽ റൺവേ നീളം കുറക്കാനുള്ള നടപടി റദ്ദാക്കി

കരിപ്പൂർ: വിമാനത്താവളത്തിലെ റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടി വ്യോമയാന മന്ത്രാലയം റദ്ദാക്കി. അനുബന്ധ പ്രവൃത്തികളും താത്കാലികമായി നിർത്തിവെക്കാനും നിർദേശിച്ചു. ഇതുസംബന്ധിച്ചുള്ള നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തു നിന്ന് കരിപ്പൂരിൽ ലഭിച്ചു. റൺവേ 2,860 മീറ്റർ ഉള്ളത് 2,540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. സു​ര​ക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റി​സയുടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ തീരുമാനിച്ചിരുന്നത്. എ​ന്നാ​ൽ, ഇത് വ​ലി​യ വി​മാ​ന…

Read More