വിശാഖപട്ടണത്തെ മരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; നാല് പേര്‍ക്ക് പരുക്ക്

വിശാഖപട്ടണത്തെ മരുന്ന് കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. പരവദയിലെ വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയുടെ യൂനിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നാല് പേര്‍ മാത്രമാണ് സ്‌ഫോടന സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായി പരുക്കേറ്റു പതിനേഴ് തവണയോളം വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതായി പരിസരവാസികള്‍ പറയുന്നു. മരുന്ന് നിര്‍മാണ വസ്തുക്കള്‍ ശേഖരിക്കുകയും മരുന്ന് നിര്‍മിക്കുകയും ചെയ്യുന്ന യൂനിറ്റുകളാണ് ഇവിടെയുള്ളത്. തീ ആളിപ്പടര്‍ന്നതിനാല്‍ ഫയര്‍ ഫോഴ്‌സ് ഏറെ പണിപ്പെട്ടാണ് പരിസരത്തേക്ക് എത്തിയത്.

Read More

വയനാട് ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.03.22) 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167932 ആയി. 166628 പേര്‍ രോഗമുക്തരായി. നിലവില്‍ 325 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 315 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 28 പേര്‍ ഉള്‍പ്പെടെ ആകെ 325 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍…

Read More

തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ; ഇന്നസെൻ്റ്

മലയാളത്തിൽ സഹ നടനായും ഹാസ്യനടനായും തിളങ്ങിയ താരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ മൂന്നാം തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ആണെന്ന് തമാശ രൂപേണ പറയുന്നു.   തങ്ങളുടെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എന്നും എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് എന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു…

Read More

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

  അമിതവണ്ണം (over weight) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റും ഉപയോഗപ്പെടുത്താതെ പോയാൽ അത് കൊഴുപ്പായി പരിവർത്തനപ്പെടുകയും ശരീരത്തിൽ തന്നെ അടിഞ്ഞ് കൂടുകയും ചെയ്യുന്നു. സ്വാഭാവികമായും വണ്ണവും വർധിക്കുകയും അത് അമിതവണ്ണമായി മാറുകയും ചെയ്യുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും അല്ലാതെ മറ്റ് എന്തൊക്കെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ…

Read More

ആന്ധ്രയിൽ നിന്നും പൂച്ചെടി ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ

ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിയിലേക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. പാലക്കാട് ദേശീയപാതയിൽ വെച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൂച്ചെടി ലോഡ് കയറ്റിവന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 56 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്‌സിലായിരുന്നു കഞ്ചാവ്.

Read More

കൊവിഡ് വാക്‌സിൻ ഉടനുണ്ടാകില്ല, 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്‌സിൻ ഈ വർഷം ഉണ്ടായേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഗവേഷകർ മികച്ച പുരോഗതി വാക്‌സിൻ പരീക്ഷണത്തിൽ കൈവരിച്ചിട്ടുണ്ടെങ്കിലും ആദ്യ ഉപയോഗം തുടങ്ങാൻ 2021 വരെ കാത്തിരിക്കേണ്ടതായി വരുമെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വാക്‌സിൻ എല്ലാവർക്കും ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും റയാൻ പറഞ്ഞു. ലോകത്തെ മിക്ക വാക്‌സിൻ പരീക്ഷണങ്ങളും നിർണായകമായ മൂന്നാം ഘട്ടത്തിലാണ്. സുരക്ഷയുടെ കാര്യത്തിലോ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനുള്ള കഴിവിലോ പരീക്ഷണം പരാജയമല്ല വാക്‌സിൻ ആഗോളപരമായി…

Read More

എന്താടാ സജി… കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ‘എന്താടാ സജി’ എന്നാണ് ചിത്രത്തിന്‍റെ പേര്. കുഞ്ചാക്കോ ബോബന്‍റെ ജന്മദിനമായ ഇന്ന് ജയസൂര്യയാണ് ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്. ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ഗോഡ്‍ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജേക്സ് ബിജോയി ആണ് സംഗീത സംവിധായകൻ. സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി…

Read More

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി; മുഖ്യമന്ത്രി

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്. ഈ മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവര്‍ മരണമടയുമ്പോള്‍ മൃതശരീരം അടുത്ത് കാണാന്‍ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഒരുമണിക്കൂറില്‍ താഴെ…

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഡിസംബർ വരെ നീട്ടിയതായി മുഖ്യമന്ത്രി

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാല് മാസത്തേക്ക് കൂടി കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും 88,42,000 കുടുംബങ്ങൾക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കൊവിഡ് പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനം സർക്കാർ എടുത്തിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ, എന്നിവ അടക്കം എട്ടിനമാണ്…

Read More

ആശാ യൂനാനി ഹോസ്പിറ്റലിൽ വെച്ച് നിർദ്ധന കുടുംബങ്ങൾക്കായി സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട : ആരോഗ്യരംഗത്തെ ഒരു വർഷത്തെ സേവനം പൂർത്തീകരിച്ചതിന്റെ ഭാഗമായി ആശാ യൂനാനി ഹോസ്പിറ്റലിൽ വെച്ച് നിർദ്ധന കുടുംബങ്ങൾക്കായി സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വന്ന രോഗികൾക്ക് പരിശോധന, മരുന്നുവിതരണം, യൂനാനി റെജിമെന്റ് തെറാപ്പി എന്നിവ സൗജന്യമായി നൽകി. വയനാട്,കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി നൂറോളം രോഗികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഡോ: മുഹമ്മദ് സുഹൈൽ (BUMS ) ന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

Read More