Headlines

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണം പിടികൂടി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവര്‍. ദുബൈയില്‍ നിന്നെത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടിയതായി സൂചനയുണ്ട്.

Read More

‘2029ൽ താമര ചിഹ്നത്തിൽ ജയിക്കുന്ന ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും’; പി സി ജോർജ്

2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് ബിജെപി നേതാവ് പിസി ജോർജ്. പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതല എനിക്ക് തന്നു. വൈദികൻ അല്ല അച്ഛൻ ആയാലും തെറ്റ് പറഞ്ഞാൽ പറയും. മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകും. കേരള കോൺഗ്രസ്‌ പിരിച്ചു വിടണം. ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ…

Read More

ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന്‍ ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു; വിമാനങ്ങള്‍ റദ്ദാക്കി

ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചു. ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഗള്‍ഫിലെ വ്യോമഗതാഗതം നിലച്ച പശ്ചാത്തലത്തില്‍ ഈയടുത്ത് ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാര്‍ അതത് എയര്‍ലൈന്‍ സര്‍വീസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം വിമാനത്താവളം മുന്നറിയിപ്പ് നല്‍കി കൊച്ചിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ്…

Read More

Download VideoBuddy APK

Indians can watch movies, music, TV series, and videos online thanks to VideoBuddy. Streaming websites like Facebook, YouTube, Instagram, and many others may all be downloaded using the robust video and music downloader known as VideoBuddy. Because of Google’s policies, VideoBuddy does not publish content to Google Play. The official website is where you can…

Read More

വയനാട്ടിൽ വീണ്ടും കോവിഡ് മരണം:മരിച്ചത് കൽപ്പറ്റ സ്വദേശി

വയനാട്ടിൽ കോവിഡ് ബാധിച്ച് ചിത്സയിലായിരുന്നയാൾ മരിച്ചു. കൽപ്പറ്റ കൃപ ആശുപത്രിക്ക് സമീപം ചാത്തോത്ത് വയൽ അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. കൽപ്പറ്റ നഗരത്തിലെ കോഴി കച്ചവടക്കാരനായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ച് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇന്നു ഉച്ചയോടെയായിരുന്നു മരണം.മക്കൾ :ജംഷീർ, റിയാസ്. ഇതോടെ വയനാട്ടിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

Read More

മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കാശ്മീർ ലഫ്റ്റ്‌നന്റ് ഗവർണറായി നിയമിച്ചു

മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. വലിയ ഉത്തരവാദിത്വമാണിതെന്നും ഇന്ന് തന്നെ കാശ്മീരിലേക്ക് തിരിക്കുമെന്നും മനോജ് സിൻഹ പ്രതികരിച്ചു ഒന്നാം മോദി സർക്കാരിൽ ടെലികോം വകുപ്പ് മന്ത്രിയായിരുന്നു മനോജ് സിൻഹ. ഗിരീഷ് ചന്ദ്ര മുർമുവിനെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി നിയമിക്കുമെന്ന് വാർത്തകളുണ്ട്. നിലവിലെ സിഎജിയായ രാജീവ് മെഹർഷിയുടെ കാലാവധി ആഗസ്റ്റ് 8ന് അവസാനിക്കാനിരിക്കുകയാണ്.

Read More

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആവാം : മദ്യപിക്കാൻ ലൈസൻസ് വേണ്ട : ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യു.എ.ഇ

രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. മദ്യപാനം, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ലിവിംഗ് ടുഗദർ തുടങ്ങി നിരവധി നിയമങ്ങളിൽ യുഎഇ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഏറെക്കാലമായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. ലിവിംഗ് ടുഗദറിനുള്ള അനുമതിയാണ് പുതിയ നിയമങ്ങളിൽ ശ്രദ്ധേയം. അവിവാഹിതരായ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് കഴിയുന്നത് നിലവിൽ നിയമവിരുദ്ധമാണ്. ഇനി മദ്യപിക്കാൻ ലൈസൻസ് ആവശ്യമില്ല. അതേസമയം, മദ്യപാനം സ്വകാര്യമായിട്ടോ ലൈസൻസുള്ള ഇടങ്ങളിലോ ആകണം. 21 വയസ് തികഞ്ഞവർക്ക് മദ്യപിക്കാം. അതും…

Read More

രാജ്യദ്രോഹ കുറ്റം: ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ബയോ വെപ്പൺ ആണെന്ന പരാമാർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സിനിമാ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. ഐഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചാനൽ ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നും ഇത് നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവമായിരുന്നില്ല. വിവാദമായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഐഷ പറയുന്നു ഹർജി നാളെ…

Read More

ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ: ഡിസ്നി സ്റ്റാറും സോണി സ്പോർട്സും തമ്മിലാണ് പ്രധാന മത്സരം

  ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 16,347 കോടി…

Read More

ജോസ് കെ മാണി എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചു; ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണി കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ.എം. മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതു പക്ഷത്തേക്ക് പോയത്. എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു. പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു. മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. കെ.എം. മാണിയെ കള്ളനെന്ന് വിളിച്ചവരാണ് എല്‍ഡിഎഫുകാര്‍. ജോസ് കെ….

Read More