ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ബഹിരാകാശത്ത് ചരിത്ര നിമിഷം. ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് നിര്‍ണായക ചുവടുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനിയുള്ള പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തിലിരുന്ന് ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങളാണ് നടത്തുക. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. നിലയവുമായി ബന്ധിച്ചത് നിശ്ചിത സമയത്തിനും മുന്‍പാണ്. 28 മണിക്കൂര്‍ 50 മിനുട്ട് നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം കണ്ടത്….

Read More

ബംഗാളിൽ വോട്ടെടുപ്പിനിടെ കേന്ദ്രസേന നടത്തിയത് നരഹത്യയെന്ന് മമതാ ബാനർജി

  പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് നരഹത്യയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെങ്കിൽ കാലിലായിരുന്നു വെടിവെക്കേണ്ടത്. മരിച്ചവരുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇതിനാൽ നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്നും സിലിഗുഡിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മമത ആരോപിച്ചു കൂച്ച് ബിഹാറിലെ സിൽകൂച്ചി മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേരാണ് മരിച്ചത്. പ്രദേശത്ത് 72 മണിക്കൂർ നേരത്തേക്ക് രാഷ്ട്രീയപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ…

Read More

വയനാട് ചുരം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കുക

വയനാട് ചുരത്തിലെ 8 വളവിന് സമീപം 2 ലോറികൾ യന്ത്രതകരാറു മൂലം കേടായത് കാരണം ചുരത്തിൽ രാവിലെ 9 മണി മുതൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇതിലെ വലിയ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസം നേരിടുന്നുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

Read More

മുല്ലപ്പെരിയാർ: സർക്കാരും മുഖ്യമന്ത്രിയും ആരെയോ ഭയപ്പെടുന്ന പോലെ പെരുമാറുന്നുവെന്ന് വി ഡി സതീശൻ

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കിവിട്ടു. പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേ കുറിച്ച് ഒന്ന് പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല ആദ്യം വെള്ളം തുറന്നുവിട്ടപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി ചെയ്തത്. ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല. അതി…

Read More

പൃഥ്വിരാജിനും സംവിധായകനും കൊവിഡ്; സമ്പർക്കത്തിൽ വന്ന സുരാജും ക്വാറന്റൈനിൽ

ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി സമ്പർക്കത്തിൽ വന്ന സുരാജ് വെഞ്ഞാറുമൂടും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴി സുരാജാണ് ഇക്കാര്യം അറിയിച്ചത്.   താനുമായും ജനഗണമന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്നും ലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെട്ടു.

Read More

വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകളും കോളജുകളും അടച്ചു, നിർമാണ പ്രവൃത്തികൾക്കും വിലക്ക്

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ സ്‌കൂളുകളും കോളജുകളും അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂളുകളും കോളജുകളും തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ നിർദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പാക്കണം ട്രക്കുകൾക്കും പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ഡൽഹി നഗരത്തിൽ ഓടാൻ അനുമതിയില്ല. നിർമാണ പ്രവൃത്തികൾക്ക് ഈ മാസം 21 വരെ വിലക്കേർപ്പെടുത്തി. സർക്കാർ നടത്തുന്ന അടിയന്തര പ്രധാന്യമുള്ള നിർമാണ പ്രവൃത്തികൾക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്.  ഹരിയാന, രാജസ്ഥാൻ, യുപി സർക്കാരുകളും…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. രണ്ടാഴ്ച്ചത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് കാലാവധി നീട്ടിയത് ഡിസംബർ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു ഇതിനിടെ വീഡിയോ കോൾ വഴി ജഡ്ജി ഇബ്രാഹിംകുഞ്ഞുമായി സംസാരിച്ചു. തുടർന്ന് പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് വിജിലൻസിനെ…

Read More

ഇന്ത്യയിലെത്തിയിട്ട് പതിനാല് വര്‍ഷം; പിടിയിലായ മുഹമ്മദ് അഷ്റഫ് പാക് സ്ലീപ്പര്‍ സെല്ലുകളുടെ തലവന്‍

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആയുധങ്ങളുമായി പിടിയിലായ പാകിസ്ഥാന്‍ പൗരന്‍ പാക് സ്ലീപ്പര്‍ സെല്ലുകളുടെ തലവനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പതിനാല് വര്‍ഷം മുന്‍പെത്തിയ ഇയാള്‍ അലി അഹമ്മദ് നൂറി എന്ന പേരിലാണ് താമസിച്ചിരുന്നത്. മുഹമ്മദ് അഷ്റഫ് എന്നാണ് പിടിയിലായ നാല്‍പ്പത്കാരന്റെ യഥാര്‍ത്ഥ പേര്. കിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ നിന്നുമാണ് ഇയാളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. ഉത്സവ സീസണിനോടനുബന്ധിച്ച്‌ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ബോംബാക്രമണം പദ്ധതിയിട്ടിരുന്ന ഭീകരവാദ ബന്ധം സംശയിക്കപ്പെടുന്ന ആറ് പേരെ കഴിഞ്ഞ മാസം…

Read More

കോവാക്‌സിന് അംഗീകാരം; രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമാനിൽ പ്രവേശിക്കാം

  മസ്‌കത്ത്: ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്‌സിന്‍ കോവാക്സിന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. കോവാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗവും അറിയിച്ചു. 14 ദിവസം മുന്‍പ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. യാത്രക്ക് മുന്‍പേ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. നേരത്തെ ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിനും ഒമാന്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. കോവാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം…

Read More

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു; പരുക്കിന്റെ പിടിയിൽ ഓസീസ്

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. സിഡ്‌നിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്നും ജയം തുടരാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം അതേസമയം ഇന്ന് ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്താനാകും ഓസീസിന്റെ ശ്രമം. പരുക്കാണ് ഓസ്‌ട്രേലിയയെ അലട്ടുന്ന പ്രശ്‌നം. ഡേവിഡ് വാർണർ, ആഷ്ടൻ അഗാർ, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവർ പരുക്കിന്റെ പിടിയിലാണ്. ഫിഞ്ചിനും കഴിഞ്ഞ ദിവസം പരുക്കേറ്റിരുന്നു. മിച്ചൽ…

Read More