Headlines

യുദ്ധഭീതിയിൽ ഇന്ധനവില കുതിക്കും ;പെട്രോൾ, ഡീസൽ വില 10 രൂപയിലേറെ കൂടിയേക്കും

  മുംബൈ: റഷ്യ-യുക്രൈൻ സംഘർഷം ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്ന് സൂചന. ഇന്ധനവിലയുടെ കാര്യത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകും ഇത്. ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. സംഘർഷം ഇങ്ങനെ തുടർന്നാൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. 2021 നവംബർ നാലുമുതൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലവർധനയുണ്ടായിട്ടില്ല. അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് വർധന അനൗദ്യോഗികമായി നിർത്തിവെച്ചത്. യുക്രൈൻ പ്രതിസന്ധി പെട്രോൾ, ഡീസൽ വിലകളെ മാത്രമല്ല,…

Read More

ട്രംപിനെ നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ; ഗസ്സയിൽ നിന്ന് ഒഴിയാൻ പലസ്തീനികൾക്ക് അവസരമുണ്ടെന്നും നെതന്യാഹു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നോബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്‌ത കത്ത് നെതന്യാഹു നേരിട്ട് നൽകി. ഗസയിൽ നിന്നും ഒഴിയാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്ക് അതിനുള്ള അവസരമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പലസ്തീനികൾക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങൾ കണ്ടെത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഇസ്രയേലിന്റെ അയൽരാജ്യങ്ങൾ…

Read More

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ധ്രുവ സര്‍ജയും ഭാര്യയും ആശുപത്രിയില്‍! റിസല്‍ട്ട് പോസിറ്റീവ്! മേഘ്‌ന സുരക്ഷിതയല്ലേയെന്ന് ആരാധകര്‍!

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയതാരമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത് അടുത്തിടെയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 39കാരനായ ചിരു വിടവാങ്ങിയത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌ന രാജിനെ ചിരഞ്ജീവി സര്‍ജ ജീവിതസഖിയാക്കിയത്. രണ്ടാം വിവാഹ വാര്‍ഷികവും കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുമൊക്കെയായി സന്തോഷനിമിഷങ്ങളിലൂടെ കടന്നുപോവുന്നതിനിടയിലായിരുന്നു ചിരു യാത്രയായത്. ചിരുവിന്റെ സഹോദരനായ ധ്രുവ സര്‍ജയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ചേട്ടന്റെ വിയോഗത്തിന് പിന്നാലെയായാണ് ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷാദ രോഗത്തെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ വെച്ച് നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ ധ്രുവ സര്‍ജ…

Read More

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഈ രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. “ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’, മന്ത്രി ട്വീറ്റ് ചെയ്തു കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ദയവായി നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Read More

കളിക്കുന്നതിനിടെ ഗേറ്റ് ഇളകി ദേഹത്ത് വീണു; കോട്ടയത്ത് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

  കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് ഇളകി ദേഹത്ത് വീണ് കോട്ടയത്ത് മൂന്ന് വയസ്സുകാരൻ മരിച്ചു. തിരുനക്കര പുത്തൻപള്ളി മുൻ ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്‌സാൻ അലിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഈരാറ്റുപേട്ടയിലെ വീടിന് സമീപത്ത് അപകടം നടന്നത് വീടിന് മുന്നിലെ ഗേറ്റിന് അടുത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഇരുമ്പ് കമ്പികൾ തലയിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടം നടന്നയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജവാദ്, ഷബാസ് ദമ്പതികളുടെ…

Read More

വയനാട് മാനന്തവാടി – ക്ഷേത്ര കാണിക്കവഞ്ചിയിൽ മോഷണശ്രമം

മാനന്തവാടി – ക്ഷേത്ര കാണിക്കവഞ്ചിയിൽ മോഷണശ്രമം. ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ഭാഗമായി ഒഴക്കോടി നാഷണൽ എൽ.പി.സ്ക്കൂളിന് സമീപം റോഡരികിൽ സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പൂട്ടാണ് തകർത്തത്.വ്യത്യസ്ത സ്ഥലങ്ങിലായി രണ്ട് പുട്ടുകളുണ്ടായിരുന്നു ഇതിൽ ഒരു പൂട്ട് മാത്രമാണ് തകർക്കാനായത്. അതു കൊണ്ട് പണം നഷ്ടപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് മോഷണശ്രമം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ മാനന്തവാടി പോലീസ് കേസെടുക്കുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു

Read More

കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിലെ മുജീബ് കെയന്തൊടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു

കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിലെ മുജീബ് കെയന്തൊടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.മൂജീബിന് 15 വോട്ടുകളും, എല്‍ഡിഎഫിലെ സികെ ശിവരാമന് 13 വോട്ടുകളും ലഭിച്ചു  

Read More

കൊടുങ്ങല്ലൂരിൽ യുവതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ

  കൊടുങ്ങല്ലൂരിൽ വസ്ത്രവ്യാപാരിയായ യുവതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. എറിയാട് സ്വദേശി റിയാസിനെയാണ്(26) ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് നടത്തിവരുന്നതിനിടെയാണ് ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടത് മാങ്ങാറപറമ്പിൽ നാസറിന്റെ ഭാര്യ റിൻസിയെയാണ്(30) റിയാസ് വെട്ടിക്കൊന്നത്. കടയടച്ച് രാത്രി കുട്ടികൾക്കൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതി സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തുകയും റിൻസിയെ തുരുതുരാ വെട്ടുകയുമായിരുന്നു. റിൻസിയുടെ ശരീരത്തിൽ മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു റിൻസിയെ വെട്ടാൻ ഉപയോഗിച്ച…

Read More

ഒളിമ്പ്യൻ മയൂഖയുടെ പീഡനാരോപണം: ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്

  തന്റെ സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ പരാതിയിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യ തെളിവുകൾ വെച്ചാണ് അന്വേഷണം നടക്കുന്നതെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ് പി പൂങ്കുഴലി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സംഭവം നടന്നതായി പറയുന്നത് 2016ലാണ്. ടവർ ലൊക്കേഷനോ മറ്റ് സാങ്കേതിക വിവരങ്ങളോ ലഭ്യമല്ല. പ്രതി ആശുപത്രിയിൽ എത്തിയതായി…

Read More