കെ സുധാകരൻ ഇന്ന് കെ പി സി സി പ്രസിഡന്റായി ചുമതലയേൽക്കും

  കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് കെ സുധാകരന്റെ ചുമതലയേൽക്കൽ ചടങ്ങ്. പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഗാന്ധി പ്രതിമയിൽ സുധാകരൻ ഹാരാർപ്പണം നട്തതും. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തും പത്തരയോടെ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ സുധാകരൻ എത്തും. സേവാദൾ വളൻഡിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പതാക ഉയർത്തും. പതിനൊന്ന് മണിയോടെ ഔദ്യോഗികമായി ചുമതലയേൽക്കും. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി…

Read More

ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്; സ്വപ്ന സുരേഷ്.

ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്നെയും കുടുംബത്തേയും ആത്മഹത്യാവക്കിലെത്തിച്ചുവെന്ന് സ്വപ്‌ന സുരേഷ്. തനിക്ക് ഉണ്ടാക്കുന്ന ദ്രോഹം തന്നെയും ഭർത്താവിനേയും രണ്ട് മക്കളേയും മാത്രമാണ് ബാധിക്കുക. മറ്റാരെയും ഇത് ബാധിക്കില്ല. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. തന്റെ പിന്നിൽ മുഖ്യമന്ത്രിയോ സ്പീക്കറോ മറ്റാരുമില്ല. മീഡിയ സത്യം അന്വേഷിക്കണം. തന്നെ ഇങ്ങനെ കൊല്ലരുത്. ഇത് തന്റെ അപേക്ഷയാണെന്നും സ്വപ്‌ന പറഞ്ഞു. താൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് മീഡിയക്ക് അന്വേഷിക്കാം….

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ്…

Read More

ഇനി ഫുട്‌ബോൾ പൂരം: ഐഎസ്എൽ എട്ടാം സീസണ് തുടക്കം, ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

  ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണ് ഇന്ന് തുടക്കം. ഗോവയിൽ രാത്രി ഏഴരക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സും-എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ലീഗിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് പരസ്പരം മാറ്റുരക്കുന്നത്. മൂന്ന് തവണ ചാമ്പ്യൻമാരായ ടീമാണ് എ ടി കെ മോഹൻബഗാൻ. രണ്ട് തവണ ഫൈനലിലെത്തിയിട്ടും കപ്പ് കിട്ടാതെ നിരാശരായി മടങ്ങിയ ചരിത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനുള്ളത്. പരിചയ സമ്പന്നനായ അന്റോണിയോ ഹബാസാണ് എ ടി കെയുടെ പരിശീലകൻ. ഇവാൻ വുമോമനോവിച്ചാണ്…

Read More

പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്: ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാകും, രൺധാവ പുറത്ത്

  പഞ്ചാബിൽ ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അവസാന നിമിഷം വരെ ഉയർന്നുകേട്ട സുഖ്ജിന്തർ സിംഗ് രൺധാവയെ തള്ളിയാണ് ചരൺജിത്ത് കയറിവന്നത്. സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ചരൺജിത്ത് ഇതോടെ സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയാകും. സമവായം എന്ന നിലയിലേക്കാണ് ദളിത് നേതാവായ ചന്നിയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നാണ് സൂചന. സുഖ്ജിന്ദറിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനുള്ള എതിർപ്പാണ് ചരൺസിംഗിലേക്ക് എത്തിയത്.

Read More

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: 114 ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പുറ്റാട് പരൂര്‍കുന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിപുലമായ ആദിവാസി ഭവന പദ്ധതി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 114 ആദിവാസി കുടുംബങ്ങള്‍ക്കാണ് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പുറ്റാട് പരൂര്‍കുന്നില്‍ മാതൃകാ പാര്‍പ്പിട സൗകര്യമൊരുങ്ങുന്നത്. കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലേക്ക് സ്ഥലംമാറി താമസിക്കേണ്ടി വന്നവരെ ഒരു പ്രദേശത്ത് ഒരുമിപ്പിക്കുന്ന പദ്ധതി കൂടിയാണിത്….

Read More

നാളെ ഭാരത് ബന്ദ്: കേരളത്തെ ബാധിക്കില്ല

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബന്ദില്‍ നിന്നു കേരളത്തെ ഒഴിവാക്കുമെന്നു കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. നാളെ വൈകുന്നേരം എല്ലാ ബൂത്തു കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തിരഞ്ഞൈടുപ്പിനു ശേഷം സംസ്ഥാനത്തും സമരം ശക്തമാക്കുമെന്നും എം പി അറിയിച്ചു…

Read More

അതിർത്തിയിൽ സ്ഥിതി ശാന്തം; ചൈനയുടെ ഭീഷണി നേരിടാൻ സൈന്യം സുസജ്ജമെന്ന്​ സൈനികമേധാവി

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ശാന്തമെന്ന്​ സൈനിക മേധാവി എം.എം നരവാനെ. കിഴക്കൻ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന്​ ശേഷമാണ്​ സൈനിക മേധാവിയുടെ പ്രസ്​താവന. ഏത്​ ഭീഷണി നേരിടാനും സൈന്യം തയാറാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന അതിർത്തിയിൽ അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയും കൂടുതൽ​ സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നുണ്ട്​. ഇത്​ ഇന്ത്യ നിരീക്ഷിച്ച്​ വരികയാണ്​. ചൈനയുടെ നടപടികൾക്ക്​ മറുപടി നൽകാൻ ഇന്ത്യ തയാറാണ്​. ഏത്​ സാഹചര്യം നേരിടാനും രാജ്യത്തിന്​ കരുത്തുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി. തീവ്രവാദത്തെ പിന്തുണക്കരുതെന്ന്​ പാകിസ്​താനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു….

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച് കേസുകളിലായാണ് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ മണ്ണാര്‍ക്കാട് സ്വദേശി ട്രോളി ബാഗില്‍ സ്‌ക്രൂവിന്റെ രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. കാസര്‍ഗോഡ് സ്വദേശി സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് എത്തിക്കുകയായിരുന്നു. എമര്‍ജന്‍സി ലാമ്പില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പിടികൂടി. അടുത്തിടെ കരിപ്പൂര്‍…

Read More

സമുന്നത സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു

കണ്ണൂര്‍: സമുന്നത സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. 34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. പ്രധാന അധ്യാപികയായാണ് വിരമിച്ചത്. എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ നാടിന് വേണ്ടി സമര്‍പിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചർ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായാണ് ജനിച്ചത്. 1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള…

Read More