Sun and Sand job vacancies in dubai

Sun and Sand Group Opportunities Sun and Sand Sports Careers jobs opportunities available now so it is very huge chance to find jobs in one of best international company in UAE named Sun and Sand Dubai Jobs So Get ready to grab these Outstanding opportunity and amazing chance in Sun and Sand Hypermarket Careers that…

Read More

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

  മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. വൈറല്‍ പനിക്ക് ചികിത്സയിലായിരുന്നതിന് ശേഷം ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിരുന്നു. നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇന്നാദ്യമായാണ് ശിവന്‍കുട്ടി സഭയിലെത്തുന്നത്. ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. മന്ത്രിയുടെ പ്രസംഗവും പ്രതിപക്ഷം തടസ്സപ്പെടുത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Read More

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ . വയനാട്ട് കൽപ്പറ്റ പുഴ മുടി സ്വദേശി വിജിത്ത് വിജയൻ ( 26 ) കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത് നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേരെ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയായിരുന്നു.

Read More

പാതയോരങ്ങളിലെ കൊടിമരം നീക്കാന്‍ ഉത്തരവ്; വിധി നടപ്പാക്കാന്‍ സാവകാശം തേടുമെന്ന് സർക്കാർ

  പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍വകകക്ഷിയോഗ തീരുമാനം. പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും. മാനദണ്ഡം നിശ്ചയിച്ച്, പൊതുജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ കോടതിയുടെ അനുമതി തേടാനും സര്‍വകകക്ഷി യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി സമ്മേളന വേളകളില്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ നിശ്ചിത സമയ പരിധിക്കുളളില്‍ മാറ്റാനും മുഖ്യമന്ത്രി വിളിച്ച സര്‍വകകക്ഷി യോഗത്തില്‍ ധാരണയായി. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നീക്കം…

Read More

മാധ്യമങ്ങളോട് പ്രതികരിക്കാതെ വീട്ടിൽ അടച്ചിരുന്ന് ജോസഫൈൻ; രാജി ചോദിച്ച് വാങ്ങിയതിൽ സങ്കടം

കൊച്ചി: രാജിക്കാര്യത്തിൽ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. പാർട്ടി നൽകിയ വിശദീകരണത്തിനപ്പുറം മാദ്ധ്യമങ്ങളോട് ഒന്നും തന്നെ പറയാനില്ലെന്ന് ജോസഫൈൻ പറഞ്ഞു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച ശേഷം ഇന്ന് രാവിലെയാണ് ജോസഫൈൻ അങ്കമാലിയിലെ വീട്ടിലെത്തിയത്. രാജിയ്ക്ക് ശേഷം മാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന നിലപാടാണ് ജോസഫൈൻ സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ടും ഇന്ന് രാവിലെയും പ്രതികരണം തേടിയെങ്കിലും ജോസഫൈൻ മാദ്ധ്യമങ്ങളോട് മുഖം തിരിച്ചു. തന്റെ ഭാഗം പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്….

Read More

മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. രാജ്യത്തെ ഏറ്റവും സീനിയറയാ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായിരുന്നു. വാജ്‌പേയ് സര്‍ക്കാരില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.   സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ജസ്വന്ത് സിങ് ബിജെപിയുടെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി നിലകൊണ്ട നേതാവാണ്. ജസ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ അനുശോചിച്ചു. കഴിഞ്ഞ 6 വര്‍ഷമായി…

Read More

സംസ്ഥാനത്ത് ഇന്ന് 11,136 പേർക്ക് കൊവിഡ്, 11 മരണം; 32,004 പേർക്ക് രോഗമുക്തി

കേരളത്തിൽ 11,136 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂർ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂർ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസർഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,98,745 പേർ…

Read More

തിരുവനന്തപുരം വിമാനത്താവള കെെമാറ്റം; സർക്കാരിന് അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടിയില്‍ അടിയന്തരമായി സ്റ്റേ അനുവദിക്കാതെ ഹെെക്കോടതി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് പരിഗണിക്കും.   അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍…

Read More

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ട് ചെയ്യേണ്ട രീതി എന്നീ വിഷയങ്ങളിലാണ് വോട്ട് കുഞ്ഞപ്പൻ കോളനിയിലെ വോട്ടർമാരുമായി സംവദിക്കുന്നത്. ജില്ലയിലെ വിവിധ ആദിവാസി കോളനികൾ, പോളിങ് ശതമാനം കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലാണ് വരും ദിവസങ്ങളിൽ വോട്ട് കുഞ്ഞപ്പൻ എത്തുക.

Read More