Headlines

കോഴിക്കോട് വളയത്ത് മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു, വൈദ്യുതി ബന്ധം താറുമാറായി

കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങൾ വീണു വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇന്ന് ഉച്ചയോടെ മാമുണ്ടേരി , ചെറുമോത്ത് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. അതേസമയം താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ അവസ്ഥയിലാണ്. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ…

Read More

കൊവിഡ് വാക്‌സിൻ പത്ത് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം

കൊവിഡ് വാക്‌സിൻ വിതരണത്തിന് രാജ്യം സജ്ജമാകുന്നു. വിതരണത്തിനായി വാക്‌സിൻ പത്ത് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച കേന്ദ്രം പിന്നീട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു 28,000 കോൾഡ് സ്‌റ്റോറേജുകൾ വാക്‌സിൻ സംഭരണത്തിനായി തയ്യാറായിട്ടുണ്ട്. രാജ്യത്ത് നാല് പ്രധാന കേന്ദ്രങ്ങളിലാകും വാക്‌സിൻ ആദ്യമെത്തിക്കുക. കർണാടകയിലെ കർണാൽ, ചെന്നൈ, മുംബൈ കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് വാക്‌സിൻ ആദ്യം എത്തിക്കുന്നത്. ഇവിടെ നിന്ന് 37 കേന്ദ്രങ്ങളിലേക്കായി മാറ്റും വാക്‌സിൻ…

Read More

ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്; ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ

  സർവകലാശാലാ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ കാര്യങ്ങളിലും ഇടപെടൽ വരുമ്പോൾ ചാൻസലർ സ്ഥാനത്ത് തുടരാനാകില്ല. ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങൾ നടക്കേണ്ടത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ താൻ നിശബ്ദനായി. ആരുമായി ഏറ്റുമുട്ടലുകൾക്കില്ല. ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. ഇത് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. പറയുന്നവർ പറയട്ടെ. ചാൻസലർ പദവി നൽകിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ നിയമപരമായ കാര്യങ്ങൾ എങ്ങനെ നിർവഹിക്കുമെന്നും ഗവർണർ…

Read More

‘വിജയം യുഡിഎഫിന് തന്നെ; എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം കിട്ടും’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. യുഡിഎഫിന് തന്നെയാണ് വിജയമെന്ന് എല്ലാവരുടെും പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ എന്ന് ആര്യാടൻ‌ ഷൗക്കത്ത് പറഞ്ഞു. ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ പഞ്ചായത്തുകളിലും ന​ഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും…

Read More

പൂണെ തലേഗാവിൽ നടപ്പാലം തകർന്ന് 5 മരണം

പൂണെയിലെ തലേഗാവിൽ നടപ്പാലം തകർന്ന് വീണ് അഞ്ച് പേർ മരിച്ചു. ഇന്ദ്രായനി നദിക്ക് കുറുകെയുള്ള ഒരു പഴയ പാലമാണിത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നിരവധി സഞ്ചാരികൾ ഇന്ദ്രായനി നദിയിൽവീണു. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 6 പേരെയാണ് രക്ഷപ്പെടുത്തിയത്. കുറച്ചുനാളുകളായി പാലം തകർന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് വിലക്കിയിരുന്നു. പൊതുവെ ടൂറിസ്റ്റുകൾ അധികമായി എത്തുന്ന ഒരു മേഖല കൂടിയാണിവിടം. എന്നിരുന്നാലും, കനത്ത മഴയും ജലനിരപ്പ് ഉയരുന്നതും കാരണം, നദി കരകവിഞ്ഞൊഴുകുന്നത്…

Read More

ഈന്തപ്പഴ ബാഗിൽ കടത്താൻശ്രമിച്ച MDMA പിടികൂടി; ആറ്റിങ്ങലിൽ 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിനുള്ളിലെ ഈന്തപ്പഴ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് കല്ലമ്പലത്തെത്തിയ സംഘത്തെ പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ 2 പേരും അവരെ കൂട്ടികൊണ്ടു വരാൻ പോയവരെയുമാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ,പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഏകദേശം 5 കോടിയോളം രൂപ വിലയുള്ള ലഹരി വസ്തുക്കളാണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവർ…

Read More

പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. ചേവായൂർ പോലീസ് സ്‌റ്റേഷനിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത് ഗ്രേഡ് എ.എസ്.ഐ എം സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയായാൽ ഇവർക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് എസിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി…

Read More

എക്‌സൈസിനെ കണ്ട് രക്ഷപ്പെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു

ഇടുക്കി: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി (47) ആണ് മരിച്ചത്. കോഴിക്കടയുടെ മറവില്‍ ഇയാള്‍ അനധികൃതമായി മദ്യം വിറ്റിരുന്നു. ഈ സംഭവമറിഞ്ഞാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ ബെന്നി കാല്‍വഴുതി ഡാമില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബെന്നിയുടെ മൃതദേഹം പുറത്തെടുത്തത്.  

Read More

പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 511 ആയി

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. Kerala പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ…

Read More

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്ക് ജയം

അബുദാബി: ഉദ്ഘാടന മത്സരത്തിൽ തോറ്റ് തുടങ്ങുന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ അണിനിരന്ന ഐ.പി.എൽ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ചെന്നൈ മറികടന്നു. അർധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്. 48 പന്തുകൾ നേരിട്ട റായുഡു മൂന്നു സിക്സും ആറു ഫോറുമടക്കം 71…

Read More