സഹോദരങ്ങള്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരി മരിച്ചു

കുറുപ്പംപടി: സഹോദരങ്ങള്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസുകാരി മരിച്ചു. വേങ്ങൂര്‍ ചൂരത്തോട് കപ്പടയ്ക്കാമഠത്തില്‍ സജി- സിനി ദമ്ബതികളുടെ മകള്‍ അബീനയാണ് മരിച്ചത്. പത്ത് വയസായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറിനാണ് ദാരുണ സംഭവം ഉണ്ടായത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ സജിയും ആലുവ ചുണങ്ങം വേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ സിനിയും സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ല. മൂത്ത സഹോദരന്‍ അബിലിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെ അബീനയുടെ കഴുത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. സഹോദരങ്ങള്‍ സമീപത്തെ…

Read More

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ തെക്കുകിഴക്കൻ മേഖലയിലായി രൂപം കൊള്ളുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനകം തീവ്ര ന്യൂനമർദമായി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുടർന്ന് ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ബുർവി എന്ന് അറിയപ്പെടും. ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് തീരങ്ങളെയാകും കൂടുതലായും ബാധിക്കുക ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും. ഡിസംബർ ഒന്നിന് തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം…

Read More

വയനാട് ജില്ലയില്‍ 163 പേര്‍ക്ക് കൂടി കോവിഡ്;160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 354 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23983 ആയി. 20989 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ…

Read More

Canadian Hospital Dubai Careers 2022 (Selective Nationalities)

Tremendous hospital jobs have been announced and all of them are accessible for Canadian Hospital Dubai Careers. One of the largest private city hospitals in Dubai is looking for talented and skilled based professional experienced candidates for the following vacancies in which are IT Security Administrator, Medical Transcriptionist, Radiographer, Business Development, Registered Nursing, etc. Now let’s jump over the rest of…

Read More

മൈസൂർ കൂട്ടബലാത്സംഗം: നാല് പേർ പിടയിൽ, കൂട്ടത്തിൽ മലയാളികളുമെന്ന് സൂചന

  മൈസൂർ കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികൾ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ മലയാളികളും ഉൾപ്പെട്ടതായാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചിട്ടുമ്ട്. ചൊവ്വാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയെ ചാമുണ്ഡി ഹിൽസിൽ വെച്ച് നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. പ്രതികൾ മൈസൂർ എൻജിനീയറിംഗ് കോളജ്…

Read More

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മന്ത്രി വി ശിവൻകുട്ടി

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ താമസുണ്ടാകാതെ തന്നെ സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. സ്‌കൂൾ തുറക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് മാത്രം വിചാരിച്ചാൽ പോര. വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകൾ ചേർന്നുള്ള സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നത്. സ്‌കൂൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു. വിദഗ്ധർ പഠനം നടത്തുന്നുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനത്തിലാകും തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ്…

Read More

ജാബിറിനും അവിനാഷിനും പുറമെ ദ്യുതി ചന്ദും അത്‌ലറ്റിക്‌സില്‍ നിരാശപ്പെടുത്തി

ടോക്കിയോ: അത്‌ലറ്റിക്ക്‌സില്‍ ഇന്ത്യയ്ക്ക് ഇന്ന് നിരാശയുടെ ദിനം. ജാബിര്‍, അവിനാഷ് എന്നീ അത്‌ലറ്റുകളുടെ പുറത്താകലിന് പിന്നാലെ 100 മീറ്ററില്‍ ദ്യുതി ചന്ദും ഇന്ന് പുറത്തായി. അഞ്ചാം ഹീറ്റ്‌സില്‍ ദ്യുതി ചന്ദ് ഏഴാം സ്ഥാനത്താണണ് ഫിനിഷ് ചെയ്തത്.ജമൈക്കന്‍ താരം ഒന്നാമതും സ്വിസ് താരം രണ്ടാമതും ഫിനിഷ് ചെയ്തു. പുരുഷന്‍മാരുടെ സ്‌കിഫ് മല്‍സരത്തില്‍ ഗണപതി കേളപ്പാണ്ട, വരുണ്‍ താക്കര്‍ സഖ്യം തോറ്റു. ഷൂട്ടിങില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ റാപ്പിഡ് റൗണ്ടില്‍ മനു ഭാക്കര്‍ പുറത്തായി. താരം 11ാമതാണ് ഫിനിഷ്…

Read More

വിഴിഞ്ഞം തുറമുഖ പദ്ധതി; ജാഗ്രതയോടെയുള്ള മേൽനോട്ടം ഉണ്ടായില്ല: വി ഡി സതീശൻ

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. ജാഗ്രതയോടെയുള്ള മേൽനോട്ടം ഉണ്ടായില്ലെന്നും സർക്കർ ഗൗരവമായി ഇടപെടണമെന്നും വി ഡി സതീശൻ പറഞ്ഞു. കൃത്യമായി പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അദാനിക്ക് പിഴ ചുമത്താൻ സർക്കാർ തയാറാകുമോയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചോദിച്ചു. എന്നാൽ വിഴിഞ്ഞം തുറമുഖ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയുമായി തുറമുഖ വകുപ്പ് മന്ത്രി ദേവർ അഹമ്മദ്…

Read More

ഗായകൻ എം എസ് നസീം അന്തരിച്ചു

ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിരവധി നാടക കലാസമിതികൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്. കെപിഎസിയിൽ ജനപ്രിയ നാടക ഗാനങ്ങൾക്കും ശബ്ദം നൽകി ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം തുടങ്ങിയ സിനിമകളിലും നസീം പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. 1992, 93, 94, 95, 97 കാലഘട്ടങ്ങളിൽ മികച്ച മിനി സ്‌ക്രീൻ ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

Read More

കര്‍ഷകരെ കാറിടിച്ച് കൊല്ലുന്നതിനിടെ ആശിഷ് മിശ്ര വെടിയുതിര്‍ത്തു: എഫ് ഐ ആര്‍ റിപ്പോര്‍ട്ട് പുറത്ത്

  ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാര്‍ കയറ്റി കൊന്നതിന് പിന്നില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്ന് വ്യക്താക്കുന്ന എഫ് ഐ ആര്‍ റിപ്പോര്‍ട്ട് പുറത്ത്. കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റിയ വാഹന വ്യൂഹതക്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുണ്ടായിരുന്നെന്ന് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിൽ പറയുന്നു. മാത്രമല്ല കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര വെടിവെച്ചതായും യു പി പോലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു….

Read More