രണ്ടാം ദിവസം ചോദ്യം ചെയ്തത് നീണ്ട പതിനാറ് മണിക്കൂറുകൾ; ഷാജിക്ക് രേഖകൾ ഹാജരാക്കാൻ പത്ത് ദിവസം നൽകി
അഴീക്കോട് പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിയെ ഇഡി രണ്ടാം ദിവസം ചോദ്യം ചെയ്തത് നീണ്ട 16 മണിക്കൂറുകൾ. കുറച്ച് രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും കെ എം ഷാജി പിന്നീട് മാധ്യമങ്ങളോട് അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. കോഴിക്കോട് മാലൂർകുന്നിലെ ഷാജിയുടെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപറേഷൻ ഇ ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു….