‘വണ്‍’ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചാരണം; തമിഴ് റോക്കേഴ്‌സ് അടക്കം ബാന്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ചിത്രം വണ്ണിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബാന്‍ ചെയ്ത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തമിഴ് റോക്കേഴ്‌സ് എന്ന ടെലിഗ്രാം ചാനല്‍ ഉള്‍പ്പടെ പലതും മുഴുവനായും ബാന്‍ ചെയ്‌തെന്ന് പോസ്റ്റില്‍ പറയുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചാനലുകളുടെ അഡ്മിന്‍ വിവരങ്ങളും പ്രൊഫൈലും പങ്കുവച്ചുള്ള പോസ്റ്റാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അണിയറപ്രവര്‍ത്തകരുടെ പോസ്റ്റ്: വണ്ണിന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ്…

Read More

623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത്.സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് 600 കടന്നു. തുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയിയാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 96 പേർ വിദേശത്ത് നിന്നും വന്നവരാണ്. 76 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്….

Read More

വയനാട്ടിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങൾ

പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.    

Read More

ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ഡെല്‍റ്റ പ്ലസ്: കൂടുതല്‍ അപകടകാരി

ന്യൂ ഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ അപകടകരമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ജൂണ്‍ ആറ് വരെ ഏഴ് പേരിലാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയത്. അതിവേഗത്തിലാണ് വൈറസിന്റെ വ്യാപനമെന്ന് യു.കെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ…

Read More

സൺ റൈസേഴ്‌സിനെ 34 റൺസിന് തകർത്ത് മുംബൈ; പോയിന്റ് ടേബിളിൽ ഒന്നാമത്

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തോൽവി. മുംബൈ ഇന്ത്യൻസിനെതിരെ 34 റൺസിനാണ് അവർ പരാജയപ്പെട്ടത്. മുംബൈയുടെ 209 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു 60 റൺസെടുത്ത വാർണറാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. 44 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമാണ് വാർണറുടെ ഇന്നിംഗ്‌സ്. ബെയിർസ്‌റ്റോ 25 റൺസിനും മനീഷ് പാണ്ഡെ 30 റൺസിനും വീണു. അബ്ദുൽ…

Read More

വയനാട് ജില്ലയില്‍ 452 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5

  വയനാട് ജില്ലയില്‍ ഇന്ന് (18.09.21) 452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 610 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111331 ആയി. 102602 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7843 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6457 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

നിപ ഭീഷണി അകലുന്നു; പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമെന്ന് മന്ത്രിസഭാ യോഗം

നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമാണ്. മലബാറിൽ പ്രതിരോധ പ്രവർത്തനം തുടരും. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത് നേട്ടമായെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി വിദേശത്ത് നിന്ന് ആന്റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കും. ലക്ഷണമുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രിസഭാ യോഗം നിർദേശം നൽകി. ഇന്ന് 20 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായിരുന്നു. 21 ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. ഇതുവരെ പരിശോധിച്ച…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇഡി കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അഡീഷണൽ കുറ്റപത്രമുണ്ടാകുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം അപൂർണമാണെന്നും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കർ വാദിച്ചിരുന്നു.  

Read More

വയനാട്ടിൽ 84 പേര്‍ക്ക് കൂടി കോവിഡ്; 66 പേര്‍ രോഗമുക്തി നേടി, 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (14.10.20) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 66 പേര്‍ രോഗമുക്തി നേടി. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.രണ്ട്് പേരുടെ ഉറവിടം വ്യക്തമല്ല.ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5209 ആയി. 4084 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 29 പേര്‍ മരണപ്പെട്ടു. നിലവില്‍ 1096 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 315 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 35…

Read More

ശരീരത്തിലെ ആ ശബ്ദങ്ങള്‍ അറിയാം

  നമ്മുടെ ശരീരത്തിലെ മൂക്ക്, ചെവി പോലുള്ള അവയവങ്ങള്‍ ചില സമയത്ത് ചൂളം വിളി പോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. അവയെ കുറിച്ച് അറിയാം: മൂക്കിലെ ചൂളം വിളി: ശ്വാസമെടുക്കുമ്പോള്‍ ചിലപ്പോള്‍ മൂക്കില്‍ നിന്ന് ചൂളം വിളി പോലുള്ള ശബ്ദം കേള്‍ക്കാറുണ്ടോ? ശ്വാസം പുറത്തുപോകാനുള്ള തടസ്സം കാരണമാണ് ഈ ശബ്ദമുണ്ടാകുക. ശ്ലേഷ്മം കെട്ടിക്കിടക്കുന്നത് കാരണമാണിത്. കഴുത്തിലെ പൊട്ടല്‍: കഴുത്തില്‍ ചിലപ്പോള്‍ പൊട്ടല്‍ ശബ്ദം കേള്‍ക്കുന്നത് നിങ്ങള്‍ക്ക് പ്രായമേറുന്നത് കൊണ്ടല്ല. നിരവധി സന്ധികള്‍ നമ്മുടെ കഴുത്തിലുണ്ട്. ഇവയില്‍ ദ്രാവകം നിറഞ്ഞ്…

Read More