Headlines

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തളളാതെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തെഹ്ലിയ. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും മത്സരരംഗത്തുണ്ടാകുമെന്നാണ് തെഹ്ലിയ ട്വന്റിഫോറിനോട് പറഞ്ഞു. ഏത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായാലും അവിടെ പോരാടും. പാർട്ടി ആവശ്യപ്പെട്ടിട്ടാണ് തദ്ദേശതിരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ നിന്ന് മത്സരിച്ചത്. യൂത്ത് ലീഗ് സീറ്റ് ആവശ്യം ഔദ്യോഗികമായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിന് മുന്നിൽ യൂത്ത് ലീഗ് നിർദേശങ്ങൾ വെച്ചിട്ടുണ്ട് . മൂന്ന് ടേം…

Read More

വയനാട്ടിൽ 25 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 48 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 887 ആയി. ഇതില്‍ 542 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 343 പേരാണ് ചികിത്സയിലുള്ളത്. 325 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം…

Read More

നിയമോപദേശം തേടാൻ പിഎസ്‌സി: തൽക്കാലം ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും; ചോദ്യകർത്താക്കളുടെ പട്ടിക നൽകിയേക്കില്ല

  തിരുവനന്തപുരം ∙ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി പിഎസ്‌സി. തുടർനടപടികൾ തീരുമാനിക്കുന്നതിന് ഇന്ന് പിഎസ്‌സി ആസ്ഥാനത്തെത്താൻ സ്റ്റാൻഡിങ് കൗൺസലിനോട് ആവശ്യപ്പെട്ടു. നിയമോപദേശം തേടിയ ശേഷം ഇന്നത്തെ പിഎസ്‌സി യോഗത്തിലും വിഷയം ചർച്ചചെയ്യും. തൽക്കാലം സർക്കാരിന്റെ അന്വേഷണത്തോടു സഹകരിക്കണമെന്ന അഭിപ്രായമാണ് മിക്ക പിഎസ്‌സി അംഗങ്ങൾക്കുമുള്ളത്. എന്നാൽ, ചോദ്യം തയാറാക്കുന്നതിൽപോലും അട്ടിമറി നടന്നെന്ന ഉദ്യോഗാർഥികളുടെ ആരോപണം അന്വേഷിച്ചാൽ അത് സർക്കാരും പിഎസ്‌സിയും തമ്മിൽ ഏറ്റുമുട്ടലിനു കാരണമാകും.എൽഡിഎഫ് അനുകൂല സർവീസ് സംഘടനാ നേതാക്കളെയും…

Read More

ഇരുന്നൂറോളം നായകളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടി; മൂന്നാർ പഞ്ചായത്തിനെതിരെ കേസ്

നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ കേസെടുത്ത് പൊലീസ്. ഇരുന്നൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാരോപിച്ച് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിലാണ് നടപടി. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരെയാണ് കേസ് എടുത്തു. നായ്ക്കളെ കൂട്ടത്തോടെ പിടികൂടി നല്ലതണ്ണി കല്ലാറിലെ മാലിന്യപ്ലാന്റിലെത്തിച്ച് കുഴിച്ചുമൂടിയെന്നാണ് പരാതി. നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാനായി തിരക്കി ഇറങ്ങിയപ്പോഴാണ് നായ്ക്കളെ കൊന്നതായി അറിയുന്നത്. തുടർന്നായിരുന്നു പരാതയുമായി പൊലീസിനെ സമീപിച്ചത്.

Read More

‘അഷ്‌കറിന് പക അഖിലയുടെ അമ്മയോട്, സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചു’; ബന്ധുവിന്റെ വെളിപ്പെടുത്തല്‍

  തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി അടുത്ത ബന്ധു. അഖിലയുടെ അമ്മ റീനയോടായിരുന്നു അഷ്‌കറിന് പകയെന്നാണ് ബന്ധു പ്രതികരിച്ചത്. അഖിലയുടെ പേരിലുള്ള സ്ഥലം ആവശ്യപ്പെട്ട അഷ്‌കറിനെ റീന മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനോട് തീര്‍ത്തതെന്നും ബന്ധു പ്രതികരിച്ചു.     ‘കസേര കൊണ്ട് അടിച്ച ശേഷമാണ് അഷ്‌കറിന് കുഞ്ഞിനോട് വൈരാഗ്യം തുടങ്ങിയത്. കുഞ്ഞിന്റെ ഇരുകൈകളും അഷ്‌കര്‍ ഒടിച്ചതാണെന്ന കാര്യം റീനയ്ക്കും അഖിലയ്ക്കും അറിയാം. അഷ്‌കര്‍ ആദ്യഭാര്യയെ മര്‍ദ്ദിച്ച് കോമയിലാക്കിയ കാര്യവും റീനയ്ക്ക് അറിയാം….

Read More

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്; കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കും ഇരട്ട വോട്ട്

സംസ്ഥാനമൊട്ടാകെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനിടെ ചെന്നിത്തലക്ക് തന്നെ തിരിച്ചടി. കോൺഗ്രസ് സ്ഥാനാർഥിക്കും എംഎൽഎക്കുമൊക്കെ ഇരട്ട വോട്ട് കണ്ടെത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടുണ്ടെന്ന് തെളിഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലുമുണ്ട്. പേര് നീക്കാനായി അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും ചെന്നിത്തല ന്യായീകരിക്കുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ്…

Read More

ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ പീ​ഡ​നം: അ​ഞ്ജ​ലി ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ്

കൊച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ഞ്ജ​ലി റീ​മ ദേ​വ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ബി​ജി ജോ​ര്‍​ജ്, സി​ഐ​മാ​രാ​യ ബി​ജു, അ​ന​ന്ത​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​യു. കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സൈ​ജു ത​ങ്ക​ച്ച​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. റോ​യ് വ​യ​ലാ​റ്റ് മെ​ഡി​ക്ക​ൽ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി​ല്ല. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കി​യി​ട്ടി​ല്ലെ​ന്നും ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ബുധനാഴ്ച…

Read More

‘ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോ?, അയ്യപ്പസംഗമത്തിന്റെ ചെലവ് വിവരങ്ങൾ പുറത്തുവിടണം’; രമേശ് ചെന്നിത്തല

ആഗോള അയ്യപ്പസംഗമത്തിന് ചെലവായിയെന്ന് പറയുന്ന 8 കോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക്…

Read More

ജയലളിതയുടെ ചികിത്സയും മരണവും: ദുരൂഹതകൾ അന്വേഷിക്കാൻ സ്റ്റാലിൻ

  ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ കുറിച്ചും അവർക്കു ലഭിച്ച ചികിത്സകളെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്നാട് സർക്കാർ. പൊതുജന താൽപര്യം മുൻനിർത്തിയാണ് മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതെന്നാണ് വിശദീകരണം. ജസ്റ്റിസുമാരായ എസ്.അബ്ദുൽ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിൽ, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയിൽ 75 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്നു. ജയലളിതയുടെ കോടനാട്…

Read More

പാലക്കാട് കുതിരയോട്ടം: 18 കമ്മിറ്റിക്കാരും 16 കുതിരക്കാരും അറസ്റ്റിൽ

  കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട് തത്തമംഗലത്ത് കുതിരയോട്ടം നടത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. 18 കമ്മിറ്റിക്കാരെയും 16 കുതിരക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പാലക്കാട് ചിറ്റൂർ പോലീസ് അറിയിച്ചു കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്ന ശനിയാഴ്ചയാണ് ഇതെല്ലാം ലംഘിച്ച് കുതിരയോട്ടം സംഘടിപ്പിച്ചത്. രാവിലെ ഏഴര മുതൽ എട്ടര വരെയായിരുന്നു കുതിരയോട്ടം. നൂറുകണക്കിനാളുകൾ ഇത് കാണാനായി തടിച്ചുകൂടുകയും ചെയ്തു. ഒടുവിൽ പോലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. സംഭവത്തിൽ മുന്നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Read More