കഴക്കൂട്ടത്ത് അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

  തിരുവനന്തപുരം കഴക്കൂട്ടത്ത് അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ അൻസാർ(5)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഒറ്റപ്പന ജംഗ്ഷന് സമീപത്ത് കൂടി നടന്നുപോകവെ മൂന്ന് പേരുമായി അമിത വേഗതയിലെത്തിയ സ്‌കൂട്ടർ അൻസാറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അൻസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാക്കൾക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; സംഭവത്തില്‍ ഇന്ന് കളക്ടര്‍ അന്വേഷണം തുടങ്ങും

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും…

Read More

ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി കൊച്ചിയെ ഉയര്‍ത്തും: മന്ത്രി പി. രാജീവ്

കൂട്ടായ പരിശ്രമത്തിലൂടെ കൊച്ചി നഗരത്തിലെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് മന്ത്രി പി. രാജീവ്. വികസന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഭരണ, ഉദ്യോഗസ്ഥ, സംഘടന തല ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എം.പി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ. ബാബു എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും കൊച്ചി നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. കൊച്ചിയുടെ വികസനത്തിനായി സ്ഥലമേറ്റെടുപ്പിന് പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്ന ടി.ജെ. വിനോദ് എംഎല്‍എയുടെ…

Read More

2022 ലോക കപ്പ് ഫുട്ബാള്‍ യോഗ്യത; ഇന്ത്യ-ഖത്തര്‍ പോരാട്ടം ഇന്ന് ദോഹയില്‍

ദോഹ: ലോക കപ്പ് ഫുട്ബാള്‍ രണ്ടാം പാദ യോഗ്യത മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇന്ത്യയെ നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഏഷ്യന്‍ പാദ ഗ്രൂപ്പ് ഇയില്‍ ഖത്തര്‍ ഒന്നാമതും ഇന്ത്യ നാലാമതുമാണ്. 2019-ല്‍ നടന്ന ഖത്തറിലെ ആദ്യ പാദ ഇന്ത്യ-ഖത്തര്‍ പോരാട്ടത്തില്‍ ഖത്തറിനെ സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് നേട്ടമായി വിലയിരുത്തുന്നു. കൊവിഡ് വ്യാപനം മൂലം ഏഷ്യയിലെ ഏകീകൃത ഗ്രൂപ്പ് വേദി എന്ന നിലയിലാണ് ഖത്തറില്‍ ഇന്ത്യയടക്കമുള്ള ടീമുകളുടെ ബാക്കിയുള്ള മത്സരങ്ങള്‍…

Read More

മരിച്ചവരില്‍ നിന്നും അവയവദാനം നിര്‍ബന്ധമാക്കണം; ബില്ലുമായി വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: മരിച്ചവരില്‍ നിന്നും അവയവദാനം നിര്‍ബന്ധമാക്കണമെന്ന ബില്ലുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. മരിച്ചെന്ന് വ്യക്തമായവരില്‍ നിന്ന് അവയവം എടുക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ബില്ലാണ് വരുണ്‍ ഗാന്ധി (Varun Gandhi) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് അവയവദാന ദിനമായ വ്യാഴാഴ്ച തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വരുണ്‍ ഗാന്ധിയുടെ പ്രസ്താവന. സ്വകാര്യ ബില്ലായാകും ഇത് അവതരിപ്പിക്കുക. ഈ ബില്‍ പാര്‍ലമെന്‍റില്‍ പാസായാല്‍ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാരും സ്വാഭാവികമായി ദേശീയ അവയവ ദാന രജിസ്റ്ററിന്‍റെ ഭാഗമാകും. എന്നാല്‍, യോജിപ്പില്ലെങ്കില്‍ ഇതില്‍ നിന്നും…

Read More

ഒക്‌ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിനേഷന്‍ കൂടി ആരംഭിക്കുന്നു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കുകയാണെന്ന് ആരോഗ്യവകുപ്പ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. സംസ്ഥാനതല വാക്‌സിനേഷന്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 8 മണിക്ക് ആരംഭിക്കും. ജില്ലകളില്‍ അടുത്ത വാക്‌സിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകുന്നതാണ്. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍…

Read More

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും; അഡ്വാൻസ് ബുക്കിങ്ങ് നിർബന്ധം

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. വിവാഹങ്ങള്‍ ഇന്ന് മുതല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് ബുക്കിങ് ഇല്ലാത്തതിനാല്‍ വിവാഹം ഉണ്ടാകില്ല. നാളെ 7 വിവാഹങ്ങള്‍ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ 5 മുതൽ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് നടത്തും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ. സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം എർപ്പെടുത്തിയ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു.

Read More

24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ്; 518 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 518 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,11,06,065 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതിനോടകം 4,13,609 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 4,22,660 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 42,004 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.31 ആയി ഉയർന്നു

Read More

ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; മലപ്പുറത്ത് എത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യത്തിലിറങ്ങിയ മുസ്ലിം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥ ലംഘിച്ചു. എറണാകുളം ജില്ലയിൽ നിന്ന് മലപ്പുറത്ത് എത്തി മുതിർന്ന നേതാക്കളുമായി ഇബ്രാഹിംകുഞ്ഞ് ചർച്ച നടത്തി ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ഇബ്രാഹിംകുഞ്ഞ് ചർച്ച നടത്തിയത്. കോടതിയുടെ ശ്രദ്ധയിൽപ്പെടുമെന്ന് ഭയന്ന് രഹസ്യമായാണ് സന്ദർശനം നടത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്….

Read More

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസിന് മാത്രം ഇളവ്

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശയ് മേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവുകൾ. സ്വകാര്യ ബസുകൾ ഓടില്ല. കെ എസ് ആർ ടി സി അവശ്യം സർവീസുകൾ മാത്രം നടത്തും. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി അനുവദിക്കും. പാഴ്‌സൽ സർവീസുണ്ടാകില്ല നിർമാണ മേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പോലീസിൽ അറിയിച്ച് പ്രവർത്തി നടത്താം. അതേസമയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. ടിപിആറിൽ ചെറിയ വർധനവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക്…

Read More