82 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 45,230 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു   ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിനെ അപേക്ഷിച്ച് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ 8550ന്റെ കുറവുണ്ടായിട്ടുണ്ട്. 496 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1,22,607 ആയി ഉയർന്നു 82,29,313 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരികരിച്ചത്. ഇതിൽ 5,61,908 പേർ ചികിത്സയിൽ കഴിയുന്നു. 53,285 പേർ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി…

Read More

വീണ്ടും ഉംറയുടെ നിറവില്‍; ആഹ്ലാദം പങ്കുവെച്ച് മലയാളികളും

മക്ക: ആറു മാസത്തെ ഇടവേളക്കുശേഷം വീണ്ടും വിശുദ്ധ ഹറമിലെത്തി ഉംറ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നവരില്‍ മലയാളികളും.   ഹജ് വേളയിലൊഴികെ ആറുമാസത്തിലേറെയായി നിര്‍ത്തിവെച്ച ഉംറ ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. സൗദി അറേബ്യക്കകത്ത് താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കിയത്.   വീണ്ടും ഹറമിലെത്താനും കഅ്ബ പ്രദക്ഷിണം ചെയ്യാനും സാധിച്ചതിലുള്ള ആഹ്ലാദമാണ് വിവിധ രാജ്യക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവക്കുന്നത്.   ഇഅ്തമര്‍നാ മൊബൈല്‍ ആപ് വഴിയാണ് ഹജ് മന്ത്രാലയം ഓരോ…

Read More

അവിശ്വസനീയമായ വേർപാട്, പിടി ഇല്ലാത്ത നിയമസഭ ഉൾക്കൊള്ളാനാകുന്നില്ല: വി ഡി സതീശൻ

  നിലപാടുകളിലെ കാർക്കശ്യമാണ് പി ടി തോമസിനെ എന്നും വ്യത്യസ്തനാക്കിയതെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ വിദ്യാർഥി യുവജന രാഷ്ട്രീയത്തിലെ അഗ്‌നിയായിരുന്നു പി ടി തോമസെന്ന് വി ഡി സതീശൻ അനുസ്മരിച്ചു. ആ അഗ്‌നി ജീവിതാവസാനം വരെ അണയാതെ സൂക്ഷിച്ചു എന്നതാണ് പി ടി തോമസിനെ വ്യത്യസ്തനാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. അവിശ്വസനീയമായ വേർപാടാണ് പി ടി തോമസിന്റേത്. ഈ ഭൂമിയിൽ ജീവിച്ച് കൊതിതീരാതെയാണ് പി ടി തോമസ് നമ്മിൽ നിന്ന് വേർപെട്ടുപോയത്. പി…

Read More

രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും സംസ്ഥാനത്ത് പിൻവലിച്ചു

  തിരുവനന്തപുരം:കോവിഡ് പ്രതിരോധന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായത്. കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read More

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന മുഖമായിരുന്നു രാജീവ് ത്യാഗി. മരിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് വരെ അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. “ആജ് തകിലെ 5 മണി മുതല്‍ 6 മണിവരെയുള്ള ദംഗല്‍ എന്ന പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. 7 മണിയ്ക്ക് അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്”,…

Read More

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിനാണ് തീപിടിത്തമുണ്ടായത്. തൃക്കാക്കര, ഏലൂർ, തൃപ്പുണിത്തുറ, ഗാന്ധിനഗർ, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. ഈ വർഷം രണ്ടാം തവണയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകുന്നത്. ജനുവരി 18നും തീപിടിത്തമുണ്ടായിരുന്നു

Read More

കോവിഡ്ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽവോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം:കോവിഡ്ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽവോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ. വോട്ടറെ എസ്.എം.എസ്. മുഖേന മുൻകൂട്ടി അറിയിച്ചശേഷം തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ടുകവറുകൾ, അപേക്ഷാഫോറം എന്നിവയുമായി പ്രിസൈഡിങ് ഓഫീസർ പദവിയിലുള്ള ഉദ്യോഗസ്ഥരെത്തി വോട്ടു ചെയ്യിപ്പിച്ച് നടപടികൾ വീഡിയോയിൽ ചിത്രീകരിക്കും. പോലീസ് സുരക്ഷയുമുണ്ടാകും. വോട്ടെടുപ്പിന് മൂന്നുദിവസം മുമ്പ്, ശേഷമുള്ളവർ എന്നിങ്ങനെ കോവിഡ് ബാധിതരെ രണ്ടായി തിരിച്ചാണ് ക്രമീകരണം. ആദ്യവിഭാഗത്തിലുള്ളവരെയാണ് ഉദ്യോഗസ്ഥർ സന്ദർശിച്ച് വോട്ടുചെയ്യിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പോളിങ്ങിന് പത്തുദിവസംമുമ്പത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഓരോപ്രദേശത്തേയും തുടർച്ചയായി…

Read More

നായകനായി അരങ്ങേറിയ മത്സരത്തിൽ തന്നെ റെക്കോർഡുകൾ കെട്ടിപ്പൊക്കി ധവാൻ

  ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായുള്ള ധവാന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ ശ്രീലങ്കയുമായുള്ളത്. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനെന്ന നേട്ടം മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ 35കാരനായ ധവാൻ സ്വന്തമാക്കിയിരുന്നു. മത്സര ശേഷവും ഒരു പിടി റെക്കോർഡുകളുമായാണ് ധവാൻ മൈതാനം വിട്ടത്. മത്സരത്തിൽ 86 റൺസുമായി ധവാൻ പുറത്താകാതെ നിന്നു. 23 റൺസ് നേടിയതോടെ ഏകദിന ക്രിക്കറ്റിൽ 6000 റൺസ് അദ്ദേഹം തികച്ചു. ലോക ക്രിക്കറ്റിൽ 6000 റൺസ് വേഗത്തിൽ പൂർത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിൽ നാലാമനാണ്…

Read More

കർണാടകയിലെ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു

  കർണാടകയിലെ കേരളാ അതിർത്തി ജില്ലയായ ചാമരാജ് നഗറിലെ ആശുപത്രിയിൽ കൊവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ 24 രോഗികളാണ് മരിച്ചത്. മൈസൂരിൽ നിന്ന് ഓക്‌സിജൻ ലഭിച്ചില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ഓക്‌സിജൻ അയച്ചിരുന്നുവെന്നാണ് മൈസൂർ കലക്ടർ പ്രതികരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പോലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി യുപിയിലെ മീററ്റിലെ ആശുപത്രിയിലും അഞ്ച് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു. ആശുപത്രിയിൽ രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ സംഘർഷവുമുണ്ടായി.

Read More

മുട്ടിൽ മരം മുറി കേസ്:പ്രതികൾക്ക് ജാമ്യം ഇല്ല

കൊച്ചി: മുട്ടിൽ മരംമുറിക്കേസ് പ്രതികളുടെ ജാമ്യഹർജി  ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ്  ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതു ജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമെന്ന് പ്രതികൾ ജാമ്യ ഹർജിയിൽ പറയുന്നു. 2020 നവംബർ ,ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയിൽ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ  ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യമനുവദിക്കണമെന്നുമാണ്…

Read More