രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു
ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിനെ അപേക്ഷിച്ച് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ 8550ന്റെ കുറവുണ്ടായിട്ടുണ്ട്. 496 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1,22,607 ആയി ഉയർന്നു
82,29,313 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരികരിച്ചത്. ഇതിൽ 5,61,908 പേർ ചികിത്സയിൽ കഴിയുന്നു. 53,285 പേർ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ എണ്ണം 75 ലക്ഷം പിന്നിട്ടു.