ഡിഎൻഎ പരിശോധന ഫലം വന്നു:പുത്തുമലയിൽ ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടാത്ത ആളുടേത്

കൽപ്പറ്റ :ദുരന്തം വിഴുങ്ങിയ പുത്തുമലയിൽ നിന്നും ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്ന് ഡിഎൻഎ ഫലം. അഞ്ചു പേരായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ആയത്. പുത്തുമല ക്ക് സമീപമുള്ള സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎൻഎ ഫലമാണ് പുറത്തുവന്നത്. കാണാതായ അഞ്ചുപേരുടെ ബന്ധുക്കളുടെ ഡിഎൻഎ യുമായി ലഭിച്ച മൃതദേഹത്തിന് സാമ്പിൾ സാമ്യം ഇല്ലെന്നാണ് ഫലം. പ്രദേശത്ത് മറവുചെയ്ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്ടം മഴയിൽ ഒഴുകിയെത്തിയതാ യിരിക്കാം ഇതെന്നാണ്…

Read More

തിരുവനന്തപുരത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; കരിയില കൂട്ടി കത്തിക്കാനും ശ്രമം

തിരുവനന്തപുരം നരുവാമൂട്ടിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. 88കാരിയായ അന്നമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 62കാരിയായ മകൾ ലീലയാണ് കൃത്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം അന്നമ്മയുടെ അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് ലീല. ഇവരുടെ കൂടെയാണ് അന്നമ്മ താമസിച്ചിരുന്നത്. വീടിന് മുൻവശത്തുള്ള റോഡരികിൽ വെച്ചാണ് ലീല അന്നമ്മയെ വെട്ടിയത്. ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് കരിയില കൂട്ടിയിട്ട് മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാഹിതനായി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാമുകി ക്യാരി സിമണ്ട്‌സും വിവാഹിതരായി. ശനിയാഴ്ച വെഡ്മിനിസ്റ്റർ കത്രീഡലിൽ രഹസ്യമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അംഗങ്ങൾക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു 56കാരനായ ബോറിസ് ജോൺസണും 33കാരിയായ ക്യാരിയും 2019ൽ ബോറിസ് പ്രധാനമന്ത്രിയായതിന് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. തങ്ങൾക്ക് കുട്ടി പിറക്കാൻ പോകുന്ന വിവരം കഴിഞ്ഞ കൊല്ലം ഇരുവരും അറിയിച്ചിരുന്നു.

Read More

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം; കര്‍ഷകബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: കാര്‍ഷികനിയമത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം തുടരുമെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബദല്‍നിയമം പാസാക്കുമെന്നും രാഹുല്‍ഗാന്ധി എം പി. കല്‍പ്പറ്റ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യു ഡി എഫ് യോഗത്തിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷികബില്ല് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതും, ഭക്ഷ്യഭദ്രത തകര്‍ക്കുന്നതുമാണ്. രാജ്യത്തിന്റെ നെടുതൂണായ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ഈ നിയമത്തിനെതിരെ പോരാട്ടം തുടരും. പഞ്ചാബില്‍ ഈ നിയമത്തിനെതിരെ ബദല്‍നിയമം പാസാക്കി കഴിഞ്ഞുവെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല നിര്‍ണയിച്ച വിഷയത്തില്‍ ഇടപെടല്‍…

Read More

സംവിധായകൻ ഗിരീഷ് മാലിക്കിന്റെ മകന്റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

  ബോളിവുഡ് നടനും സംവിധായകനുമായ ഗിരീഷ് മാലിക്കിന്റെ മകൻ മനന്റെത് (18) ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ചാം നിലയിൽ നിന്ന് കാല് വഴുതി വീണാണ് അപകടം സംഭവിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. ഹോളി ആഘോഷത്തിന് ശേഷം മംബൈയിലെ ഹോളി സ്പ്രിംഗ്‌സിലെ ഫഌറ്റിലേക്ക് തിരികെ വന്നതായിരുന്നു മനൻ. ഹോളി ആഘോഷത്തിനിടെ തന്നെ മദ്യപിച്ചിരുന്ന മനൻ വീട്ടിലെത്തിയിട്ടും മദ്യപാനം തുടർന്നു. ഇത് കണ്ട അച്ഛൻ ഗിരീഷ് മദ്യപിക്കരുതെന്ന് താക്കീത് നൽകി. ഇതിൽ പ്രകോപിതനായ മനൻ അഞ്ചാം നിലയിൽ നിന്ന്…

Read More

ബാബു നാളെ ആശുപത്രി വിടും; ആരോഗ്യനില തൃപ്തികരം

43 മണിക്കൂര്‍ കേരളക്കരയെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയ ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും നാളെ ആശുപത്രി വിടുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ ഇന്ന് മന്ത്രി കൃഷ്ണൻകുട്ടി സന്ദർശിച്ചിരുന്നു ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. ബാബു ഇന്നുംകൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ചൊവ്വാഴ്ച 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4480 രൂപയായി. 12 ദിവസത്തിനിടെ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1807.22 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,81 രൂപയായി.

Read More

പുതുവഴിയില്‍ മാതൃക; ബാണാസുരസാഗറില്‍ സൗരവിപ്ലവം

ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്സ് ശേഷിയുള്ള ഫ്ളോട്ടിങ്ങ് സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും 1072768.1 കിലോ വാട്ട്സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്ളോട്ടിങ്ങ് സ്റ്റേഷന്‍ കമ്മീഷന്‍…

Read More

കുതിരാനിലെ രണ്ടാം തുരങ്ക നിർമ്മാണം തടസ്സപ്പെടുമോ; യന്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ട് കമ്പനി

  വടക്കഞ്ചേരി: കുതിരാനിലെ രണ്ടാം തുരങ്കവും തുറന്നുകൊടുക്കാൻ നിർമാണം പുരോഗമിക്കുന്നതിനിടെ യന്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ട് ഉപകരാർ കമ്പനി പൊലീസിനെ സമീപിച്ചു. ഇടതു തുരങ്കത്തിന്റെ 95 ശതമാനവും വലതു തുരങ്കത്തിന്റെ 70 ശതമാനവും പൂർത്തിയായപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞു മാറ്റിയെന്നും ആറുവരിപ്പാതയുടെ കരാറുകാരായ കെഎംസി 36 കോടി രൂപയോളം പ്രഗതിക്കു നൽകാനുണ്ടെന്നും ഇവർ ആരോപിക്കുന്നു. തുരങ്കം നിർമിച്ച പ്രഗതി എൻജിനീയറിങ് ആൻഡ് റെയിൽ പ്രോജക്ട് കമ്പനിയാണു കോൺക്രീറ്റിങ് യന്ത്രവും മണ്ണുമാന്തിയും ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളും ആവശ്യപ്പെട്ടു പരാതി നൽകിയത്….

Read More

എടിഎമ്മില്‍ പണമില്ലാതെ വന്നാല്‍ ഇനി ബാങ്കുകള്‍ പിഴയൊടുക്കേണ്ടി വരും

എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനും മറ്റു സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും ചില ബാങ്കുകൾ ഉപഭോക്താകൾക്ക് മുകളിൽ നിരവധി ഫീസുകൾ ഈടാക്കാറുണ്ട്. പക്ഷേ എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴയീടാക്കണമെന്ന് നമ്മളിൽ പലർക്കും തോന്നാറുണ്ട്. അങ്ങനെയൊരു നിർദേശം പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. ഒക്ടോബർ ഒന്നുമുതൽ 10 മണിക്കൂറിലധികം എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കേണ്ടിവരും. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ ബാങ്കുകൾ അവസാനിപ്പിക്കാനാണ് ഇത്തരത്തിലൊരു നിർദേശം നൽകിയതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. പണ ലഭ്യത ഉറപ്പിക്കാൻ ബാങ്കുകളും എടിഎം ഓപ്പറേറ്റർമാരും അവരുടെ സംവിധാനങ്ങൾ…

Read More