ബാവലി ചെക്ക് പോസ്റ്റിൽ 30 ലക്ഷത്തിന്റെ ലഹരി മരുന്ന് വേട്ട: 20,000 പായ്ക്കറ്റ് ഹാൻസ് പിടികൂടി

മാനന്തവാടി: വയനാട് എക്സൈസ് ഇൻ്റലിജൻസും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് 20000 പാക്കറ്റ് ഹാൻസും കൂളും അടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ലഹരി വസ്തുക്കൾ KL79 0768 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു. ചെറുപുഴ സ്വദേശികളായ ഡ്രൈവർ ഷിഹാബ് (27) , സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. മൈസൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇത്. വിപണിയിൽ ഉദ്ദേശം 30 ലക്ഷം രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്….

Read More

ദേഷ്യം തീർക്കുന്നത് സഡക് 2 ട്രെയിലറിനോട്; ഡിസ് ലൈക്ക് 57 ലക്ഷം കടന്നു

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സഡക് 2ന്റെ ട്രെയിലറിന് നേരെ ഡിസ് ലൈക്ക് ആക്രമണം. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ട്രെയിലറിന് യൂട്യൂബിൽ നിലവിൽ 57 ലക്ഷം ഡിസ് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. യൂട്യൂബിൽ ഏറ്റവുമധികം ഡിസ് ലൈക്ക് നേടുന്ന ട്രെയിലറെന്ന ഖ്യാതിയും ഇതോടെ സഡക് 2ന് ലഭിച്ചു നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നലെ സ്വജനപക്ഷപാതത്തിനെതിരെ ആരാധകരിൽ നിന്ന് രോഷമുയർന്നിരുന്നു. സ്വജനപക്ഷപാതമുള്ള എല്ലാ…

Read More

നിയമം പാലിക്കുന്നില്ല, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു: സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ജയിൽ അധികൃതർ

  സ്വർണക്കടത്ത് കേസിലെ പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് ആരോപണം. റമീസ് സെല്ലിനുള്ളിൽ സിഗരറ്റ് വലിച്ചുവെന്നും ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് റമീസും സരിത്തും തട്ടിക്കയറിയെന്നും ജയിൽ അധികൃതർ പറയുന്നു പുറത്തുനിന്ന് ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ അടക്കം റമീസിന് പാഴ്‌സൽ എത്തുന്നുണ്ട്. എന്നാൽ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുന്നില്ല. ഇതേ ചൊല്ലി പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതർ പറയുന്നു

Read More

നെന്മേനി കുത്തരി എന്ന പേരിൽ അരി വിപണിയിലിറക്കുമെന്ന് വയനാട്ടിലെ നെന്മേനിഗ്രാമപഞ്ചായത്ത്

നെന്മേനി കുത്തരി എന്ന പേരിൽ പുതിയ ബ്രാൻഡ് കുത്തരി വിപണിയിലിറക്കുമെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രഖ്യാപനം.ഗുണമേന്മ ഉറപ്പാക്കുന്നതിനായി കർഷകർക്ക് വിത്തും വളവും നൽകും.ഉയർന്ന വിലയിൽ സംഭരിക്കുന്ന നെല്ല് നാടൻ രീതിയിൽ പുഴുങ്ങി അരിയാക്കി ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കും. ഗ്രാമ പഞ്ചായത്തിൻ്റെ മുക്കിലും മൂലയിലും എത്തുന്ന രീതിയിൽ സഞ്ചരിക്കുന്ന ആസ്പത്രി ക്രമീകരിക്കും. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ ഡോക്ടറും നഴ്സും മരുന്നുമുണ്ടാകും.എടക്കൽ ഗുഹക്ക് സമീപം സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സ്വന്തം ടൂറിസം പദ്ധതി പഞ്ചായത്ത് നടപ്പിലാക്കും.മിടുക്കരായ…

Read More

ഒമിക്രോണ്‍ വകഭേദം 57 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന

57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള വകഭേദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നതിനാല്‍ പല രാജ്യങ്ങളിലും സാമൂഹ്യ വാപനം ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഏകദേശം പത്ത് ആഴ്ച്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് മഹാമാരിയുടെ ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും രോഗബാധിതര്‍ കൂടാന്‍ കാരണമായിട്ടുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ശേഖരിച്ച കൊവിഡ് സാമ്പിളുകളുടെ 93 ശതമാനവും…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: കണക്കുകൾ :വയനാട്ടിലെ വോട്ടനുപാതം

പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷവുമായി നിത്യ ബിജുകുമാര്‍ കല്‍പറ്റ-14 ഡിവിഷനുകളുള്ള പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി കോണ്‍ഗ്രസിലെ നിത്യ ബിജുകുമാര്‍.പൂതാടി ഡിവിഷനില്‍ ജനവിധി തേടിയ നിത്യയ്ക്കു 1,510 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.പോള്‍ ചെയ്ത 7,643 വോട്ടില്‍ 3,575 എണ്ണം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചു.തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍.ജെ.ഡിയിലെ രാധിക  ഗോപിനാഥനു 2,265 വോട്ട് കിട്ടി.ബി.ജെ.പിയിലെ സാറാക്കുട്ടി അഗസ്റ്റിന്‍ 1,458ഉം ബി.എന്‍.ജെ.ഡിയിലെ സുലോചന വാസു 136ഉം വോട്ട് നേടി. പനമരം ഡിവിഷനില്‍ മത്സരിച്ച സി.പി.എമ്മിലെ സജേഷ് സെബാസ്റ്റ്യനാണ്…

Read More

കെ റെയില്‍ പദ്ധതി; 88 കിലോമീറ്ററില്‍ ആകാശപാത, 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരും: മുഖ്യമന്ത്രി

  തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ എൻവെയോൺമെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പുനരധിവാസത്തിനുൾപ്പെടെ 1383 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിസ്ഥിതി ആഘാത പഠനം…

Read More

24 മണിക്കൂറിനിടെ 68,020 പേർക്ക് കൂടി കൊവിഡ്; 291 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 1,20,39,644 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32,231 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 291 പേർ കൊവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു. ഇതിനോടകം 1,13,55,993 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,61,843 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് നിലവിൽ 5,21,808 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 6,05,30,435 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 28 വരെ 24,18,64,161…

Read More

നിര്യാതയായി

സുൽത്താൻ ബത്തേരി: മൈതാനിക്കുന്നിൽ പരേതനായ ആലിക്കൽ കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: അബൂബക്കർ , ബീരാൻ, പരേതനായ ശംസുദ്ധീൻ, മുഹമ്മദ് കുഞ്ഞി, അബ്ദുൾ അസീസ് , ഹംസ, അലി, ഫാത്തിമ, പരേതയായ ആമിന, ആയിഷാബി. മരുമക്കൾ: പരേതനായ കരീം, സുലൈമാൻ , മൊയ്തീൻ, കുഞ്ഞാമിന, സുബൈദ, സുലൈഖ, സീനത്ത്, താഹിറ, ഹബീബ, ഷെറീന. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്

Read More

കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ് . എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എഐഎസ്എഫ് ബന്ദ്. കേരള സർവകലാശാലകൾക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പസുകൾക്ക് മുന്നിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിക്കുന്നതെന്ന് എഐഎസ്എഫ് ചൂണ്ടികാണിച്ചു. ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു കൊല്ലത്ത് ടികെഎം കോളജിൽ എഐഎസ്എഫ്…

Read More