സ്വര്‍ണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ എന്ന് പാടി പ്രതിപക്ഷം; കോണ്‍ഗ്രസാണേ അയ്യപ്പാ എന്ന് മന്ത്രി വി ശിവന്‍കുട്ടി; സഭയില്‍ പാരഡിപ്പോര്

ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകള്‍ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ‘സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ’ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം സോണിയാ ഗാന്ധി നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിരോധം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു. (what happened in assembly…

Read More

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അന്വേഷണത്തിൽ ഇ ഡിയും ആദായ നികുതി വകുപ്പും പങ്കുചേരും എന്നാണ് വിവരം. കേസിൽ സഹ ഗായകൻ ജ്യോതി ഗോസ്വാമി നിർണായ മൊഴി നൽകി. സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. സുബീന്റെ മാനേജർ സിദ്ധാർത്ഥ ശർമയും സിംഗപ്പൂർ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ചേർന്ന് വിഷം കൊടുത്തു കൊന്നതാകാം എന്നാണ് ജ്യോതി ഗോസ്വാമി നൽകിയ മൊഴി. സിംഗപ്പൂരിലെ ഹോട്ടലിൽവെച്ച് സിദ്ധാർത്ഥ ശർമയുടെ പെരുമാറ്റത്തിൽ…

Read More

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവ്; ഈ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം

  മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവ്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ വില്‍പന നടത്തുന്ന കടകള്‍, വളം, കിടനാശിനി, മറ്റ് ഉത്പാദനോപാധികള്‍, റെയിന്‍ ഗാര്‍ഡ് എന്നിവ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കടകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ, മലപ്പുറം ജില്ലയിലെ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു. ഒറ്റ, ഇരട്ടയക്ക രജിസ്‌ട്രേഷനുളള ബോട്ടുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം മത്സ്യബന്ധനം നടത്താനാണ് അനുമതി…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; 11 ഇന ആവശ്യങ്ങൾ മുന്നോട്ടുവച്ചു ചങ്ങനാശ്ശേരി അതിരൂപത

നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത നിലപാടുമായി ചങ്ങനാശ്ശേരി അതിരൂപത. രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ പതിനൊന്ന് ഇന ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം തുടങ്ങിയവ ആണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് പ്രമേയത്തിൽ പ്രധാന ആവശ്യം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ 80:20 അനുപാത വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കണം. ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ…

Read More

ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുക്കും; 10 ദിവസത്തിനുള്ളിൽ സൗകര്യമൊരുക്കും

  സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. സ്‌കൂളുകളിൽ കണക്കെടുത്ത ശേഷം ഈ മാസം 13നകം എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനത്തിന് അവസരമൊരുക്കണമെന്നാണ് നിർദേശം എല്ലാ ജില്ലകളിലും ഏകോപന സമിതികൾ രൂപീകരിക്കും. ദിവസേനയെന്നോണം പ്രവർത്തനം നടത്താനും ഓരോ ദിവസവും റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. സ്‌പോൺസർ ചെയ്യാൻ സന്നദ്ധരായ വ്യക്തികൾ, ജനപ്രതിനിധികൾ, സാമൂഹ്യ സംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സർക്കുലർ പറയുന്നു.

Read More

ഏകമകളുടെ ജീവിതത്തിലെ ‘കാത്തിരുന്ന’ നിമിഷത്തിനു സാക്ഷിയാകാൻ അച്ഛനെത്തിയില്ല; യുകെ മലയാളിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ ഉറ്റവർ

ലെസ്റ്റർ/ഇടുക്കി∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച മകളെ ആദ്യമായി സ്കൂളിൽ വിടാനിരുന്നതിന്റെ തലേന്ന് അച്ഛനെ തേടി അപ്രതീക്ഷിത മരണം. ഇടുക്കി പീരുമേട് പാമ്പനാർ സ്വദേശി ക്രിസ്റ്റഫർ ദൈവസഹായം (48) ആണ് ലെസ്റ്ററിൽ ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മരണം. ക്രിസ്റ്റഫറിന്റെ വിയോഗം യുകെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഏകദേശം അഞ്ച് വർഷം മുൻപാണ് ക്രിസ്റ്റഫറും കുടുംബവും യുകെയിലെത്തിയത്. ലെസ്റ്ററിലെ സ്വകാര്യ റസ്റ്റോറന്റിലെ ജീവനക്കാരനായിരുന്ന ക്രിസ്റ്റഫർ കഴിഞ്ഞ മൂന്ന് വർഷമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മൂന്ന് വയസ്സുകാരിയായ മകൾ…

Read More

നിപ ചികില്‍സയ്ക്ക് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്; മരിച്ച കുട്ടിയുടെ വീടും പരിസരവും കേന്ദ്രസംഘം ഇന്നും സന്ദര്‍ശിക്കും

കോഴിക്കോട്: നിപ ബാധിതനായ കുട്ടി കോഴിക്കോട് മരിക്കുകയും സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ നിപ ചികില്‍സയ്ക്ക് ആരോഗ്യവകുപ്പ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. നിപ പോസിറ്റീവായി ചികില്‍സയിലുള്ള രോഗികള്‍ക്ക് എല്ലാ ദിവസവും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടുതവണയായി 5 ദിവസത്തെ ഇടവേളയില്‍ ആര്‍ട്ടിപിസിആര്‍ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താല്‍ ചികില്‍സിക്കുന്ന ഡോക്ടറും മെഡിക്കല്‍ ബോര്‍ഡും തീരുമാനിച്ചാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാം. ആദ്യഫലം നെഗറ്റീവ് ആയാല്‍ 3 ദിവസം നിരീക്ഷണത്തില്‍…

Read More

വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍; ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍

വയനാട്ടില്‍ ലൈംഗികപീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍. തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കേസില്‍ ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍ ആയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.സ്‌കൂള്‍ അധികൃതരാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. 2024 – 2025 കാലയളവിലാണ് കുട്ടി പീഡനത്തിനിരയായത്. പത്താം തീയതിയോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. അന്വേഷണം കൂടുതല്‍ പേരിലേക്കും എത്തിയേക്കാനും സാധ്യതയുണ്ട്.

Read More

ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ വെന്തുമരിച്ചു, 60ല്‍ അധികം പേര്‍ക്ക് പരിക്ക്

  ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാ ലാത് പ്രാവോ എന്ന ബാറിലാണ് അപകടമുണ്ടായത്.   തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനൂടിന്‍ ചാഹ്ന്‌വീരാകൂന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍…

Read More