Headlines

സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് ഉപാധികളോടെ അനുമതി

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എം ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കാക്കനാട് ജില്ലാ ജയിലിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകി. വരുന്ന പതിനാറാം തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആണ് അനുമതി നൽകിയിരിക്കുന്നത് വക്കീലിനെ സാന്നിധ്യത്തിൽ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ…

Read More

കേരളം 2020; കോവിഡ്, മരട് ഫ്ളാറ്റ്, മാവോവാദി കൊല, അഭയ കൊലക്കേസ് വിധി- പിന്നിട്ട സംഭവങ്ങൾ

2020 മറക്കാൻ പറ്റാത്ത ഓർമ്മകൾ ബാക്കി വെച്ചാണ് കടന്നു പോവുന്നത്. ജനുവരി മാസം തന്നെ രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി മുതൽ തുടങ്ങിയ കോവിഡ് വ്യാപനം ഡിസംബറിലും അവസാനിച്ചിട്ടില്ല. കോവിഡ് വാക്സിന് 2021 ജനുവരിയോടെ എത്തുന്നതോടെ പുതുവർഷം പ്രതീക്ഷയുടേതാണ്. കോവിഡ് രോ​ഗം സ്ഥിരീകരിച്ചു 2020 ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. തൃശൂരിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്…

Read More

ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ: ഡിസ്നി സ്റ്റാറും സോണി സ്പോർട്സും തമ്മിലാണ് പ്രധാന മത്സരം

  ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 16,347 കോടി…

Read More

പിങ്ക് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവം; സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് ഹർജി മാറ്റിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹാജരാകുന്നതിനായാണ് മാറ്റിയത്. നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വാദിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം…

Read More

ആന്ധ്രപ്രദേശ് മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

  ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യവസായ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദുബൈ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. മുൻ എംപി രാംമോഹൻ റെഡ്ഡിയുടെ മകനാണ്. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് എം എസ് സി ബിരുദമെടുത്ത ഗൗതം റെഡ്ഡി 2014, 2019 വർഷങ്ങളിൽ ആത്മകൂരിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. റെഡ്ഡിയുടെ വേർപാടിൽ മുഖ്യമന്ത്രി…

Read More

മാദ്ധ്യമപ്രവർത്തകർക്കുള്ള പുതിയ അക്രഡിറ്റേഷൻ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

  മാദ്ധ്യമപ്രവർത്തകർക്കുള്ള പുതിയ അക്രഡിറ്റേഷൻ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്‌ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തിൽ ചേർത്തിട്ടുണ്ട്. അല്ലെങ്കിൽ കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷൻ ദുരുപയോഗം ചെയ്താൽ അത് പിൻവലിക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ നയം അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷന്…

Read More

ലൈഫ് മിഷന്‍: ഫ്ളാറ്റിന്റെ ബലപരിശോധന നടത്താന്‍ വിജിലന്‍സും സി ബി ഐയും

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ആക്കം കുട്ടിയ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റിന്റെ ബലപരിശോധന നടത്താന്‍ വിജിലന്‍സ്. ഇതിനായി ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമയാണ് ബലപരിശോധന നടത്തുന്നത്. വിജിലന്‍സിന് തൊട്ടുപിന്നാലെ സി ബി ഐയും ഫ്ളാറ്റിന്റെ ബലം പരിശോധിക്കുമെന്നാണ് അറിയുന്നത്. പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ബലപരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്. അതേസമയം ലൈഫ് മിഷൻ ​പ​ദ്ധ​തി​യി​ലെ​ ​ക​മ്മി​ഷ​ന്‍​ ​ഇ​ട​പാ​ടി​ന്റെ​ ​രേ​ഖ​ക​ള്‍​ ​വി​ജി​ല​ന്‍​സ് ​ക​ണ്ടെ​ടു​ത്തു.​ ​സ​ന്ദീ​പ് ​നാ​യ​ര്‍,​ ​സ​രി​ത്,​ ​സ​ന്തോ​ഷ് ​ഈ​പ്പ​ന്‍​…

Read More

സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധി ദിനമായ ഇന്ന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനാണ് അവധി പ്രഖ്യാപിച്ച് ഉത്തരവായത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥികളില്‍ പലരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിനിടെ തിക്കും തിരക്കും ഉണ്ടായി. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ കേന്ദ്രത്തിലാണ് സാമൂഹിക അകലം പാലിക്കാതെ ഉദ്യോഗസ്ഥര്‍ എത്തിയത്. സംഭവം വാര്‍ത്തയായതോടെ പൊലീസ് ഇടപെട്ടു. ഡിസിപി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പൊലീസ്…

Read More

സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടര്‍വത്ക്കരണം; തസ്തികകള്‍ റദ്ദാക്കുന്നു

സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി തസ്തികകള്‍ നിര്‍ത്തലാക്കുന്നു. പൊതുഭരണ സെക്രട്ടേറിയറ്റിലെ 220 ഓഫിസ് അസിറ്റന്റ് തസ്തിക റദ്ദുചെയ്തു. ഈ തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തസ്തികാ പുനര്‍നിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പ്യൂട്ടര്‍ അസിസ്റ്റന്റുമാരുടെ തസ്തികയിലും നടപടിയുണ്ടാകും. കമ്പ്യൂട്ടര്‍വത്ക്കരണവും ഇ-ഫയലും സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് വിവിധ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിലവിലുള്ള…

Read More