കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസർഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി…

Read More

കെഎസ്ആര്‍ടിസിക്കു പുതിയ 100 ബസുകള്‍ കൂടി; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്സ്ആര്‍ടിസിക്കു 100 പുതിയ ബസ്സുകള്‍ കൂടി. ഡിസംബറില്‍ പുതിയ ബസുകള്‍ ലഭിക്കുന്നതോടെ 8 വോള്‍വോ എസി സ്‌ളീപ്പര്‍ ബസും 20 എസി ബസും ഉള്‍പ്പെടെ 100 ബസുകളാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കാന്‍ പോകുന്നത്. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക്ക് ബസുകളും വാങ്ങുന്നത്. ഡീസല്‍ എന്‍ജിനുകളില്‍ നിന്നു സിഎന്‍ജിയിലേക്കു മാറ്റുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിക്കു സ്ഥിരമായി നഷ്ടം വരുന്ന ബസ് റൂട്ടുകളില്‍ തുടര്‍ച്ചയായി സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും…

Read More

സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമില്ലെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമുണ്ടായിരിക്കുന്നതല്ലെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതിനാലാണ് ഇന്ന് റേഷന്‍ വിതരണം ഒഴിവാക്കിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. 2021 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

Read More

മെലിഞ്ഞുണങ്ങിയ ആണിനെ തടിപ്പിക്കും, മസില്‍ പെരുപ്പിക്കും, ഈ ഭക്ഷണങ്ങൾ

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. മെലിഞ്ഞ പുരുഷന്‍ തടിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പുതിയ തരത്തിലുള്ള രോഗങ്ങളും മറ്റും ഓരോ കൊല്ലവും നമ്മുടെ ആയുസ്സിനെ കുറച്ച് കൊണ്ട് വരികയാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ ആയുസ്സിനെ വെല്ലുവിളിയുയര്‍ത്തുന്നത്.കാരണം ഇന്നത്തെ കാലത്തെ ഭക്ഷണങ്ങള്‍ പലപ്പോഴും അമിതവണ്ണത്തിനും കൂടെ ഒരു കൂട്ടം രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക്…

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,560 രൂപയിലെത്തി. 4965 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി പവന്റെ വില 372,00 രൂപയിൽ തുടരുകയായിരുന്നു. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1898.31 ഡോളറായി ഉയർന്നു. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് 50,584 രൂപയിലെത്തി.

Read More

ഡാനിഷ് സിദ്ധിഖിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് താലിബാൻ; പങ്കില്ലെന്നും അവകാശവാദം

  റോയിട്ടേഴ്‌സിന്റെ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് കൊല്ലപ്പെട്ടത്. മധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ലെന്ന് താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവർത്തകർ പ്രവേശിച്ചാൽ അവർക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങൾ നൽകാറുണ്ട്. ഇന്ത്യൻ മാധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും താലിബാൻ പറഞ്ഞു

Read More

ഡെൽറ്റ പ്ലസ് വൈറസ് ബാധ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ; ഇതുവരെ 50 പേർക്ക് സ്ഥിരീകരിച്ചു

രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് വ്യാപനവും. ഇതുവരെ 50 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലായി ഉള്ളത്. ഡൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസിന്റെ 50 ശതമാനത്തലധികവും.  

Read More

അമ്പലയവയിലും സമ്പർക്കമെന്ന് സംശയം; 98 പേരുടെ ശ്രവപരിശോധന നടത്തി

അമ്പലവയൽ: സുൽത്താൻ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി അമ്പലവയലിലെ കടകളിലും സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്പലവയലിലും മുൻകരുതൽ പ്രതിരോധമെന്ന നിലയിൽ ശ്രവപരിശോധന നടത്തി. ഇയാളുമായി സമ്പർക്കമുണ്ടായി എന്ന് കണ്ടെത്തിയ ആളുകളിൽ 98 പേരുടെ ശ്രവമാണ് പരിശോധിച്ചത്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേ സമയം കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയിൽ നിന്നും സമ്പർക്കത്തിൽ നിന്നും രോഗം ബാധിച്ചയാൾ അ്മ്പലവയൽ കുടുംബാരോഗ്യ കേന്ദ്രം ചികിൽസാർത്ഥം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാരടക്കം…

Read More

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതയുണ്ടെന്നും ബിനീഷ് പ്രതികരിച്ചു. നാല് ദിവസത്തെ രാത്രിയിലെ ലോക്കപ്പ് വാസം ബിനീഷിനെ മാനസികമായി തളർത്തി. കൊതു കടിയും മറ്റ് വിഷമതകളും ബിനീഷിനെ പ്രതിസന്ധിയിലാക്കുകയാണ്. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ ഇ. ഡി ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ ആരോഗ്യ വിഷയത്തിലെ പ്രതികരണം. കള്ളക്കേസാണോ എന്ന് ചോദ്യത്തിന് അതെ എന്ന് ബിനീഷ് തലയാട്ടി പ്രതികരിച്ചു. ചർദിയുണ്ടെന്നും പറഞ്ഞു. ഇഷ്ട ഭക്ഷണം ഒന്നും കഴിക്കാൻ ബിനീഷിന് കഴിയുന്നില്ല. ഇന്നും ബിനീഷ് ഇ. ഡിക്കെതിരെ…

Read More