മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രി, പരാതി നല്‍കാഞ്ഞത് എന്തുകൊണ്ടെന്ന് മാധ്യമങ്ങള്‍: മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി കേരളം സാക്ഷിയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മക്കളെ കെ.സുധാകരന്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു എന്ന ഗുരുതര ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിന് കെ.സുധാകരന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഒരാള്‍ പദ്ധതിയിട്ടു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ഈ വിവരം പോലീസില്‍ അറിയിച്ചില്ലെന്ന് കെ.സുധാകരന്‍ ചോദിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ചു….