Headlines

മെട്രോ തൂണിന്റെ ബലക്ഷയം: പാലാരിവട്ടം മാതൃകയിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തും

  കൊച്ചി മെട്രോയുടെ തൂണിനുണ്ടായ ബലക്ഷയത്തെ പറ്റി പാലാരിവട്ടം പാലം മാതൃകയിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് പരിശോധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. കെ എം ആർ എല്ലിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും നടപടി. ബലക്ഷയം സംബന്ധിച്ച് ജിയോ ടെക്‌നിക്കൽ പരിശോധന നടന്നിരുന്നു. ആലുവ മുതൽ പേട്ട വരെയുള്ള 975 മെട്രോ തൂണുകളിൽ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയമുള്ളതെന്ന് ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു പത്തടിപ്പാലത്തെ ബലക്ഷയം ഒറ്റപ്പെട്ടതാണ്. സാങ്കേതികമായ പിഴവാകാം ബലക്ഷയത്തിന് കാരണമായിട്ടുള്ളതെന്നാണ് സൂചന. മറ്റ് മെട്രോ തൂണുകളിലും വിശദമായ പരിശോധന…

Read More

പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി

പാലക്കാട് ജനവാസ മേഖലയില്‍ തമ്പടിച്ച പി ടി ഫൈവ് കാട്ടാനയെ ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി. പ്രാഥമിക ചികിത്സ ആണ് നല്‍കിയത് എന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ അറിയിച്ചു. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. റേഡിയോ കോളര്‍ ധരിപ്പിച്ചാണ് കാട്ടിലേക്ക് മടക്കി അയച്ചത്. 20 ദിവസം നിരീക്ഷണം തുടരും. ഇന്ന് രാവിലെ എട്ട് മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. 12 മണിയോടെ ആനയെ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ആനയുടെ രണ്ട് കണ്ണിനും മരുന്ന് വച്ചിട്ടുണ്ട്….

Read More

LuLu Hypermarket Jobs In Dubai UAE 2022

Lulu Hypermarket Careers If you want to make your career in UAE with supermarket field and want to get LuLu Hypermarket Careers then Get ready to grab these Outstanding  opportunity In LuLu Hypermarket Careers  that may take your career beyond your expectation in case you get hired By LuLu Hypermarket Careers. Therefore, you are requested…

Read More

വിശ്വസിക്കാനാകില്ല: പാർലമെന്റിൽ നിയമങ്ങൾ പിൻവലിച്ചേ ശേഷമെ സമരം നിർത്തൂവെന്ന് രാകേഷ് ടിക്കായത്ത്

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. പാർലമെന്റിൽ നിയമങ്ങൾ പിൻവലിച്ചേ ശേഷമെ സമരം നിർത്തൂ. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറയുന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന തീരുമാനം കർഷകരുടെ വിജയമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ പ്രതികരിച്ചു. നിയമങ്ങൾ മാത്രമല്ല, കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‌നങ്ങൾക്ക് പൂർണമായ പരിഹാരം വേണം. സമരം പിൻവലിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു.

Read More

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്….

Read More

വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 105 വിമാനങ്ങള്‍

അബുദബി: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുക 105 വിമാനങ്ങള്‍. ആഗസ്റ്റ് ഒന്നു മുതല്‍ 15 വരെയായിരിക്കും സര്‍വ്വീസുകള്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് 74 വീതവും അബുദബിയില്‍ നിന്ന് 31ഉം വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. സര്‍വ്വീസ്, ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടനെ പ്രഖ്യാപിക്കും. വന്ദേഭാരത് മിഷനിലൂടെ ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്…

Read More

വിവാഹിതയായ കാമുകിയുടെ വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷ്ടിച്ച യുവാവ് പിടിയിൽ

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യ അറയിൽ നിന്നും 25 പവൻ സ്വർണം കവർന്ന യുവാവ് പിടിയിൽ. ഉഴമലയ്ക്കൽ സ്വദേശി രാജേഷ് ആണ് പിടിയിലായത്. വിതുര അടിപറമ്പ് സ്വദേശിയായ യുവതിയുടെ വീട്ടിലാണ് മോഷണം നടന്നത് വീട്ടുകാർ തിരുവനന്തപുരത്ത് പോയ സമയത്താണ് മോഷണം നടന്നത്. വീട് കുത്തിപ്പൊളിച്ചിട്ടുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. തുടർന്നാണ് യുവതിയുടെ ഫോൺ കോളുകൾ പരിശോധിച്ചത്. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 10 ലക്ഷം രൂപ വേണമെന്ന്…

Read More

വ്യാജ പേരിൽ കൊവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

വ്യാജ പേരിൽ കൊവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസ്. പോത്തൻകോട് പോലീസാണ് അഭിജിത്തിനെതിരെ കേസെടുത്തത്. എന്നാൽ പേര് രേഖപ്പെടുത്തിയതിൽ പഞ്ചായത്ത് ജീവനക്കാർക്കുണ്ടായ പിഴവാണ് വിവാദത്തിന് പിന്നിലെന്ന് അഭിജിത്തും കോൺഗ്രസുകാരും ന്യായീകരിക്കുന്നു.   കെ എം അഭിജിത്ത് എന്നതിന് പകരം അഭി കെ എം എന്നാണ് പരിശോധനാ കേന്ദ്രത്തിൽ പേര് രേഖപ്പെടുത്തിയത്. മേൽവിലാസമാണെങ്കിൽ കെ എസ്…

Read More

‘ദേശീയ പതാക കാവിക്കൊടിയാക്കണം’; ബിജെപി നേതാവ് എൻ ശിവരാജൻ

കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം. മന്ത്രി ശിവൻകുട്ടിയെ ‘ശവം കുട്ടി’ എന്നും ശിവരാജൻ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. സിപിഐഎം പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചു.

Read More

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ആബെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നില്ലെന്ന് പ്രഖ്യാപിച്ചത്. തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി. വൈദ്യ പരിശോധനകള്‍ക്കായി അദ്ദേഹം രണ്ട് തവണ യാത്ര നടത്തിയിരുന്നു. ഒരു തവണ ഏഴ് മണിക്കൂറോളം അദ്ദേഹം ആശുപത്രിയില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആബെ രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനാരോഗ്യം…

Read More