24 മണിക്കൂറിനിടെ 2.35 ലക്ഷം പേർക്ക് കൂടി കൊവിഡ്; 871 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,35,532 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇരുപതിനായിരത്തോളം കേസുകളുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി 871 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 20,04,333 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരു ദിവസത്തിനിടെ 3.35 ലക്ഷം പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. കർണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ കുറയുന്നതായാണ് കണക്കുകൾ. കർണാടകയിൽ ഇന്നലെ 31,198…

Read More

സഭയുടെ പൊതുശബ്ദമാകാൻ സാധിക്കട്ടെ; എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയെ നയിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് രാജേഷിന് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം. ബി രാജേഷിന് ആശംസകൾ നേരുന്നു. രാഷ്ട്രീയ പ്രവർത്തകൻ, ലോകസഭാ സാമാജികൻ, പ്രഭാഷകൻ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം ബി രാജേഷ് ഇതിനു മുൻപ്…

Read More

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഊർജവകുപ്പ് മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്. ഇനി കേസ് മാറ്റിവെക്കാൻ അഭിഭാഷകർ ആവശ്യപ്പെടരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന് പറഞ്ഞാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് എ ഫ്രാൻസിസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Read More

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേര്‍ന്ന് പ്രധാന തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ശബരിമല വിമാനത്താവളത്തിന്റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാര്‍ലമെന്ററിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. വികസിത വിനോദ സഞ്ചാര സര്‍ക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്‍ന്ന് ശബരിമലയെയും ഈ സര്‍ക്യൂട്ടുമായി…

Read More

ലോക്ക് ഡൗൺ: സംസ്ഥാനത്ത് 30 ട്രെയിൻ സർവീസുകൾ റദ്ദാക്കി

  സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. 30 സർവീസുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകൾ 02695ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 02696തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ് 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ് 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ് 02695ചെന്നൈ-തിരുവനന്തപുരം 02696 തിരുവനന്തപുരം-ചെന്നൈ 06017ഷൊർണൂർ-എറണാകുളം 06018എറണാകുളം-ഷൊർണൂർ 06023ഷൊർണൂർ-കണ്ണൂർ 06024കണ്ണൂർ-ഷൊർണൂർ 06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ 06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ 06791തിരുനൽവേലി-പാലക്കാട് 06792പാലക്കാട്-തിരുനൽവേലി 06347തിരുവനന്തപുരം-മംഗലാപുരം 06348മംഗലാപുരം-തിരുവനന്തപുരം 06605മംഗലാപുരം-നാഗർകോവിൽ 06606നാഗർകോവിൽ-മംഗലാപുരം 02677ബെംഗളൂരു-എറണാകുളം 02678എറണാകുളം-ബെംഗളൂരു…

Read More

അഫ്ഗാനിലെ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യ വിമാനം കാബുളിൽ നിന്ന് പുറപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ അവസാന യാത്രാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. എഐ 244 വിമാനമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 126 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇന്ന് രാത്രിയോടെ വിമാനം ഡൽഹിയിലെത്തും. കാബൂളിൽ നിന്ന് ഇനി ഇന്ത്യയിലേക്ക് വിമാന സർവീസുണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ കൈകളിലായതോടെയാണ് ഇന്ത്യ തങ്ങളുടെ പൗരൻമാരെ എയർ ലിഫ്റ്റ് ചെയ്യുന്നത് വേഗത്തിലാക്കിയത്. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരൻമാരെ തിരികെ എത്തിക്കുകയാണ്. അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെ എത്തിക്കാനായി അയ്യായിരം…

Read More

സ്വർണവിലയിൽ കുറവ്; പവന് 160 രൂപ കുറഞ്ഞു

മൂന്ന് ദിവസത്തെ തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില.   ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 50,584 രൂപയായി.

Read More

വാക്‌സിൻ വിതരണത്തിൽ സുതാര്യത വേണം; സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

  കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. വാക്‌സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേ എന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ച ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സീൻ വിതരണത്തിന് സപ്ലൈ കലണ്ടർ തയ്യാറാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Read More

ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരൻ

  ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുധാകരൻ. ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് ചോദിച്ച് വീണ്ടും വേദനിപ്പിക്കരുത് പത്ര വാർത്ത കണ്ട് കൂടുതൽ പ്രതികരിക്കാനില്ല. അത് ശരിയല്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നന്നായി കൊടുത്ത മാധ്യമങ്ങൾക്ക് അഭിനന്ദനമെന്നും ജി സുധാകരൻ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന…

Read More

നമ്മുടെ ശരീരത്തിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ വിറ്റാമിന്‍ എ

നമ്മുടെ ശരീരത്തിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ ധാതുക്കളും വിറ്റാമിനുകളും ആവശ്യമാണ്. വിറ്റാമിന്‍ എ, ബി, സി, ഡി എന്നിവയാണ് മനുഷ്യ ശരീരത്തിന് പ്രധാനമായ വിറ്റാമിനുകള്‍ എന്നുള്ളതാണ് സത്യം. ഈ വിറ്റാമിനുകളെല്ലാം നമ്മുടെ ശരീരത്തിനുള്ളില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, ഇവയുടെ കുറവുകള്‍ പല രോഗങ്ങള്‍ക്കും കാരണമാകാം. രോഗപ്രതിരോധം മുതല്‍ കണ്ണ്, ചര്‍മ്മ ആരോഗ്യം, മാനസികാരോഗ്യം എന്നിവ വരെ, ഈ അവശ്യ വിറ്റാമിനുകളുടെ സാന്നിധ്യം മനുഷ്യശരീരത്തിലെ ഏറ്റവും അത്യാവശ്യമായ ചില പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ഈ വിറ്റാമിനുകള്‍ പ്രധാനമായും ഭക്ഷ്യ സ്രോതസ്സുകളില്‍…

Read More