വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കണ്ടെത്തി
മലപ്പുറം: വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. സുബീറയുടെ മൊബൈൽ ഫോൺ കുഴൽകിണറിൽ എറിഞ്ഞതായാണ് പ്രതി നൽകിയ മൊഴി. ഈ മൊബൈലിലേക്ക് സുബീറയുടെ ബന്ധുക്കളും ക്ലിനിക്കിൽ നിന്നും വിളിച്ചപ്പോൾ ആദ്യം ബെല്ലടിക്കുകയും പിന്നീട് ഫോൺ ഓഫാകുകയുമായിരുന്നു. കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ…