അബൂദാബി ആക്രമണം: തിരിച്ചടിച്ച് സഖ്യസേന, ഹൂതി വിമത സേന തലവനടക്കം 20 പേർ കൊല്ലപ്പെട്ടു

അബൂദാബിയിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ 20 ഹൂതി വിമതർ കൊല്ലപ്പെട്ടു. ഇതിൽ ഹൂതി വിമതസേനാ തലവൻ അബ്ദുള്ള ഖാസിം അൽ ജുനൈദും ഉൾപ്പെട്ടിട്ടുണ്ട് യെമൻ തലസ്ഥാനമായ സനയിലെ ഹൂതി ശക്തികേന്ദ്രങ്ങളിലേക്കാണ് സൗദി സഖ്യസേന ആക്രമണം നടത്തിയത്. നേരത്തെ ഹൂതികളുടെ ആക്രമണത്തിൽ അബൂദാബിയിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അബൂദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയ്യിദ്…

Read More

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

  ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പകർച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനാഥരാക്കപ്പെട്ടവർ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ കോവിഡ് വൈറസ് ബാധ മൂലം മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾ അനാഥരാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.30 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂർ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂർ 1502, കാസർഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

‘മതേരതരത്വവും സോഷ്യലിസവും ഇന്ത്യയുടെ അടിസ്ഥാനം’; RSSന് കത്തെഴുതി CPI

ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന വിഷയത്തിൽ RSS മേധാവിക്ക് CPIയുടെ കത്ത്. പാർട്ടിയുടെ രാജ്യസഭാ നേതാവ് പി.സന്തോഷ് കുമാറാണ് കത്തെഴുതിയത്. മതേരതരത്വവും സോഷ്യലിസവും ഇന്ത്യയുടെ അടിസ്ഥാനം. അവ ഒഴിവാക്കുന്നത് സ്വതന്ത്ര്യലബ്ധിയിൽ ജനതക്ക് നൽകിയ വാഗ്ദാനം നിഷേധിക്കുന്നതിന് തുല്യം. ഭരണഘടനയേയും അതിൻെറ അടിസ്ഥാന മൂല്യങ്ങളെയും RSS അംഗീകരിക്കുന്നുണ്ടോയെന്നും CPI കത്തിൽ ചോദിച്ചു. മതേതരത്വവും സോഷ്യലിസവും ഭരണഘടനയിലെഏകപക്ഷീയമായ കൂട്ടിച്ചേർക്കലുകളല്ല, ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉയർന്നുവന്ന അടിസ്ഥാന ആദർശങ്ങളാണ്. മതേതരത്വം വൈവിധ്യത്തിൽ ഏകത്വം ഉറപ്പാക്കുന്നു. സോഷ്യലിസം നമ്മുടെ ഓരോ…

Read More

മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്; പുതിയ ബാച്ച് ഇന്നെത്തും

റഫാൽ വിമാനങ്ങളുടെ പുതിയ ബാച്ച് ഇന്ന് ഇന്ത്യയിൽ എത്തും. മൂന്ന് വിമാനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. ഇന്ന് രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിലേക്കാണ് ഇവ എത്തിക്കുക. നിലവിൽ പത്ത് റഫാൽ വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. അഞ്ച് വിമാനങ്ങളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തി. സെപ്റ്റംബർ 10ന് ഇത് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. അഞ്ചെണ്ണം വ്യോമസേനാ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിലാണ്. ദസോൾട്ട് ഏവിയേഷനാണ് റഫാലിന്റെ നിർമാതാക്കൾ. നൂറ് കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ…

Read More

പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് വ്യാപാര വ്യാവസായി സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തി

കോഴിക്കോട്:പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് വ്യാപാര വ്യാവസായി സമിതിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരികളുടെ നില നിൽപ്പ് സമരം നടത്തി. ഇന്ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡണ്ട് ഗഫൂർ ഉദ്ഘാടനം ചെയ്തു. ഫറോക്കിൽ നടന്ന സമരം ജില്ലാ സെക്രട്ടറി മരക്കാരും, , വടകരയൽ സംസ്ഥന ജോ: സെക്രട്ടറി സി കെ വിജയനും,മെഡിക്കൽ കോളേജ് മേഖലസമരം സംസ്ഥാന കമ്മറ്റി അംഗം സി വി ഇഖ്ബാലും ഉദ്ഘാനം നിർവഹിച്ചു.

Read More

റഷ്യ കോവിഡ് വാക്‌സിന്റെ ഉൽപാദനം ആരംഭിച്ചു

മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യൻ പ്രതിരോധമന്ത്രാലയവുമായി ചേർന്ന് വികസിപ്പിച്ച സ്പുട്നിക്-അഞ്ച് വാക്സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ചില വിദഗ്ദ്ധർ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിൻ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കൽ പ്രൊഫഷണലുകൾ പങ്കെടുത്ത ഒരു…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ. അടുത്ത ബുധനാഴ്ചയാണ് ജാമ്യഹർജി പരിഗണിക്കാനിരുന്നത്. എന്നാൽ ഇത് അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇപ്പോൾ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഹർജി. ഇതിനായി പ്രത്യേക ഹർജി ഇന്ന് സമർപ്പിക്കും. കേസ് ഇന്നുച്ചയ്ക്ക് കോടതി പരിഗണിച്ചേക്കും. പ്രതികളെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ കൂടുതൽ തെളിവുകൾ നശിപ്പിച്ചേക്കുമെന്ന വാദമായിരിക്കും പ്രോസിക്യൂഷൻ ഉന്നയിക്കുക. മൂന്ന് ദിവസം പ്രതികളെ…

Read More

പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു

പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ഗ്രേസ് മാർക്കിന് പകരം അർഹരായ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള സർക്കാർ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ വിദ്യാർഥികളും കെ എസ് യുവുമാണ് ഹർജികൾ നൽകിയത്. ഈ ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളി. എട്ട്, ഒമ്പത് ക്ലാസുകളിൽ ലഭിച്ച ഗ്രേസ് മാർക്ക് ഇത്തവണയും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

Read More

ബത്തേരി ഫെയര്‍ലാന്റ് സീകുന്ന് :ഭൂമിക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഫെയര്‍ലാന്റ് സീകുന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വരുമാനം നോക്കാതെ ഭൂമിക്ക് പട്ടയംനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം ആറിനാണ് വരുമാനപരിധിയും മറ്റും നോക്കാതെ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.

Read More