ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുകയറുന്നു; നാലാം ദിനം നിർണായകമാകും
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ പൂജാര 91 റൺസുമായും കോഹ്ലി 45 റൺസുമായും ക്രീസിൽ തുടരുകയാണ്. 180 പന്തിൽ 15 ഫോറുകൾ സഹിതമാണ് പൂജാരയുടെ ഇന്നിംഗ്‌സ്. 94 പന്തിൽ ആറ് ഫോറുകൾ സഹിതമാണ് കോഹ്ലി 45ൽ എത്തിയത്. 59 റൺസെടുത്ത രോഹിത്…