നാളത്തെ ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റി; ചാർജ് വർധന പരിഗണനയിലെന്ന് ഗതാഗത മന്ത്രി

  ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ചാർജ് വർധനവിനെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിരുന്നു. ഇതിനെകുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി. ഓട്ടോ സ്റ്റാൻഡിലെ തർക്കം പരിഹരിക്കും. കള്ള ടാക്‌സികളുടെ കാര്യത്തിൽ കർശന…

Read More

24 മണിക്കൂറിനിടെ 16,577 പേർക്ക് കൂടി കൊവിഡ്; 120 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,577 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് 15,000ത്തിന് മുകളിലെത്തുന്നത്. ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതേ രീതിയിൽ വർധനവുണ്ടാകുന്നത് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,10,63,491 ആയി. 12,179 പേർ ഇന്നലെ രോഗമുക്തി നേടി. 1,07,50,680 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,55,986 പേരാണ് ചികിത്സയിൽ കഴിയുന്നത് 120 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു….

Read More

ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം വി ഗീതയുടേതാണ് ഉത്തരവ്. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പോലീസിനും റെയിൽവേക്കും നിർദേശം നൽകി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറോടും, സതേൺ റെയിൽവേ ഡിവിഷണൽ മാനേജരോടുമാണ് റിപ്പോർട്ട് തേടിയത്. തിങ്കളാഴ്ച പുലർച്ചയാണ് ആംബുലൻസ് കിട്ടാതെ അരമണിക്കൂറോളം നേരം മുളങ്കുന്നത്തുകാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ യുവാവിനെ കിടക്കേണ്ടിവന്നത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ചാലക്കുടി…

Read More

സ്വർണവിലയിൽ ഇന്ന് കുറവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയിലെത്തി. 4650 രൂപയാണ് ഗ്രാമിന്റെ വില   ചൊവ്വാഴ്ച 37,480 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്റെ വില 1877.15 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില 58,088 രൂപയായി.

Read More

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: ചെന്നിത്തല

കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേർക്ക് വാക്‌സിൻ ലഭ്യമാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണം 18 വയസ്സ് കഴിഞ്ഞവർക്കും കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പല ജില്ലകളിലും വാക്‌സിൻ ലഭിക്കാനില്ലാത്ത അവസ്ഥയാണ്. 45 വയസ്സിന് മുകളിൽ ആദ്യ വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസ് 90 ദിവസം കഴിഞ്ഞിട്ടും ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലത്തുമുണ്ട്. കൊവാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക്…

Read More

കേന്ദ്ര വിഹിതം കുറഞ്ഞു; മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് സിവിൽ സപ്ലൈസ്

  സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് നടപടി. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള വിഹിതം ഒരുലിറ്ററാക്കി കുറച്ചു. വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററാക്കി. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തിൽ കുറവുവരുത്തി സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ…

Read More

ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല; നിരവധികാലം ജയിലിൽ കിടന്ന എകെജിയും മാപ്പെഴുതികൊടുത്ത് പുറത്തുവന്നിട്ടില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടാണ് എന്നതാണ് പുതിയ കഥയെന്നും എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധികാലം ജയിലില്‍ കിടന്ന എകെജി മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ലെന്നും ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാള്‍ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നതിനാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറുപത്തി മൂന്നാം സംസ്ഥാന…

Read More

ചൈനയിലെ ബയോഫാര്‍മ പ്ലാന്റില്‍ ചോര്‍ച്ച; ആയിരത്തിലധികം പേര്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം

ബെയ്ജിങ്: ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ചൈനയി ആയിരത്തിലധികമാളുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം പിടിപെട്ടതായി റിപോര്‍ട്ട്. മൃഗങ്ങള്‍ക്കുവേണ്ടി വാക്‌സിന്‍ നിര്‍മിക്കുന്നതിനിടെയാണ് പ്ലാന്റില്‍നിന്ന് ചോര്‍ച്ചയുണ്ടായത്. കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ പ്ലാന്റില്‍ കാലാവധി കഴിഞ്ഞ അണുനാശിനികള്‍ ബ്രൂസല്ല വാക്‌സിന്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്നതായി ലാന്‍ഷോ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. ബ്രൂസല്ല ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണ് ബ്രൂസല്ലോസിസ്.   ലാന്‍ഷോ നഗരത്തില്‍ ഇതുവരെ 3,245 പേര്‍ക്കാണ് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രോഗബാധയുള്ള…

Read More

‘അപക്വമായ പ്രസ്താവനകൾ നടത്തരുത്’; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

അപക്വമായ പ്രസ്താവനകൾ നടത്തരുത്, കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് ആലോചിക്കണം. മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം ആണിത്. ഇത് തൻ്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം അറിയിച്ചു. മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. SDPI യുമായി LDF സക്യമുണ്ടാക്കിയിട്ടുണ്ട്. അതാരും ചർച്ച ചെയ്തിട്ടില്ല….

Read More

സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല; കൊച്ചുവേലായുധന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐഎം

സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാക്കി സിപിഐഎം. അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചു വേലായുധന് സിപിഐഎം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്. കഴിഞ്ഞ സെപ്തംബർ 13-ന് നടന്ന ‘കലുങ്ക് സംവാദം’ കേരളം മറന്നുകാണില്ല. അന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മുന്നിൽ സങ്കടം ബോധിപ്പിക്കാനെത്തിയതായിരുന്നു വയോധികനായ കൊച്ചു വേലായുധൻ. ദ്രവിച്ചുതുടങ്ങിയ തന്റെ ഒറ്റമുറി വീടിന് പകരം അടച്ചുറപ്പുള്ള…

Read More