ഭാ​ഗ്യശാലിയെ കാത്ത് 80ലക്ഷം; കാരുണ്യ പ്ലസ് കെഎൻ -391 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും…

Read More

ആഗസ്റ്റ് 20 മുതൽ ചീരാൽ വില്ലേജ് ഓഫീസ് സന്ദർശിച്ചിട്ടുള്ളവരും 28 ന് വൈകിട്ട് 4.30 നു ശേഷം ചീരാൽ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ പോയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു

ആഗസ്റ്റ് 20 മുതൽ ചീരാൽ വില്ലേജ് ഓഫീസ് സന്ദർശിച്ചിട്ടുള്ളവരും 28 ന് വൈകിട്ട് 4.30 നു ശേഷം ചീരാൽ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ പോയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കിൽ 04936 262 216 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ചീരാൽ മെഡിക്കൽ ഓഫീസർ കെ.പി.സനൽകുമാർ അറിയിച്ചു.

Read More

തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കി​ലി​ടിച്ചു; 8 സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു

തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ എ​ട്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്ര​യി​ലെ ക​ര്‍​ണൂ​ലി​ല്‍ ദേ​ശീ​യ​പാ​ത 44ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എന്നാൽ നാ​ല് കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ജ​സ്ഥാ​നി​ലെ അജ്മീറിലേ​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ​വ​രാ​യി​രു​ന്നു ഇ​വ​ര്‍. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലെ ഡി​വൈ​ഡ​ര്‍ മ​റി​ക​ട​ന്ന് എ​തി​രെ വ​ന്ന ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 18…

Read More

ഒരു സിനിമ സംവിധാനം ചെയ്യണം എന്നിട്ടേ വിവാഹം ഉണ്ടാകൂ: അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകർക്ക്  പ്രിയങ്കരനായ  താരമാണ് അരിസ്‌റ്റോ സുരേഷ്. പിന്നീട്  ബോസിന്റെ ആദ്യ സീസണിൽ പങ്കെടുത്തതോടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിലും അദ്ദേഹം ശ്രദ്ധ നേടി. ഇപ്പോഴിതാ  സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ  വിവാഹ വാർത്തകളോട്  പ്രതികരിക്കുകയാണ് താരം. തന്നെയും സുഹൃത്തിനെയും ചേർത്തുവച്ച വന്ന വാർത്തകൾ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അമ്മയെ കാണാൻ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലർ പ്രചരിപ്പിച്ചത്. വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല. പക്ഷെ…

Read More

റഷ്യൻ ആക്രമണം: കീവിൽ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം, മെട്രോ സ്‌റ്റേഷനുകളിൽ ജനക്കൂട്ടം

  യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. നഗരത്തിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി രക്ഷപ്പെടാനായി ജനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ റഷ്യ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ നിരവധി പേരാണ് മെട്രോ സ്‌റ്റേഷനുകളിലെത്തിയത്. കീവ് നഗരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന റോഡുകളിലെല്ലാം വലിയ തിരക്കാണ്. രൂക്ഷമായ ഗതാഗത കുരുക്ക് റോഡുകളിൽ അനുഭവപ്പെടുന്നുണ്ട്. കീവിലെയും ഒഡേസയിലെയും പെട്രോൾ പമ്പുകളിലും എടിഎം കൗണ്ടറുകൾക്ക് മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ആക്രമണമുണ്ടായാൽ…

Read More

തലശ്ശേരി സ്റ്റേഷൻ പരിധിയിൽ ഡിസംബർ 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സംഘർഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ഇന്ന് പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യായമായ സംഘം ചേരൽ, ആയുധങ്ങളുമായി യാത്ര ചെയ്യൽ, പ്രകോപനപരമായ മുദ്രവാക്യം മുഴക്കൽ, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടം ചേരൽ എന്നിവയെല്ലാം ഡിസംബർ ആറ് വരെ നിരോധിച്ചു കൊണ്ടാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഡിസംബർ ഒന്നിന് സംഘ്പരിവാർ തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ മുസ്ലിം…

Read More

കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ല; നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോ​ഗത്തിന് മുമ്പ് തന്നെ തന്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ വീണ്ടും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഈ നിലപാട് വ്യക്തമാക്കുമെന്നും ചെന്നിത്തല കൂട്ടിചേർത്തു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുമ്പേൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. രോഗവ്യാപനം ഉള്ള മേഖലകളിൽ നിയന്ത്രണം…

Read More

ആശുപത്രിയിലെ സുരക്ഷ; ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യവകുപ്പ്

ആശുപത്രിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യവകുപ്പ്. ബിൽഡിംഗ് ഓഡിറ്റ്, ഫയർ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ കൃത്യമായി നടത്തുന്നില്ല. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും സമാന അവസ്ഥയെന്നാണ് വിലയിരുത്തൽ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനാണ് നീക്കം. അതേസമയം കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചിരുന്നു. ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം…

Read More

ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു. ആറുവയസുകാരൻ ആൽഫ്രഡ്‌ നാലു വയസുകാരി എമിലീന എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ എൽസിയുടെ നില ഗുരുതരമായി തുടരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ നാലു വയസുകാരി എമിലീനയുടെയും , മൂന്നേകാലോടെ ആറുവയസ്സുകാരൻ ആൽഫ്രഡിന്റെയും മരണം സ്ഥിരീകരിച്ചു. ആൽഫ്രഡിന് 75 ശതമാനവും, എമിലീനയ്ക്ക് 60 ശതമാനവും പൊള്ളലേറ്റിരുന്നു. പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ടാണ്…

Read More