കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കോവിഡ് വാക്‌സിന്‍ അന്തിമ വിശകലനത്തിലും 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസര്‍

ത​ങ്ങ​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​മ്പ​നി​യാ​യ ഫൈ​സ​ർ. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ന്തി​മ പ​രി​ശോ​ധ​ന​യി​ൽ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നാ​ണു ക​മ്പ​നി അ​റി​യി​ച്ച​ത്. മു​തി​ർ​ന്ന ആ​ളു​ക​ളി​ലും ഗുരുതര രോഗമുള്ളവരിലും വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച​പ്പോ​ൾ അ​ണു​ബാ​ധ​യു​ണ്ടാ​യി​ല്ലെ​ന്നും കമ്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പരീക്ഷണത്തില്‍ പങ്കാളികളായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്‌സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയത്. വാക്‌സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.വാക്‌സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസര്‍…

Read More

വയനാട് ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 18.68

  വയനാട് ജില്ലയില്‍ ഇന്ന് (17.11.21) 330 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 183 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.68 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129865 ആയി. 126600 പേര്‍ രോഗമുക്തരായി. നിലവില്‍ 2335 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2189 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തി എൽ ഡി എഫ് മുന്നേറ്റം

  രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഇടതുമുന്നണി തുടർ ഭരണത്തിലേക്ക്. മുന്നണികൾ മാറിമാറി അധികാരത്തിലെത്തുന്ന ദശാബ്ദങ്ങൾ നീണ്ട ചരിത്രമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി തിരുത്തുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് വ്യക്തമായ മേൽക്കൈ നേടി മുന്നേറുകയാണ് നിലവിൽ എൽ ഡി എഫ് 92 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. യുഡിഎഫ് 46 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ രണ്ട് സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. നേമം, പാലക്കാട് മണ്ഡലങ്ങളിലാണ് എൻഡിഎ…

Read More

കെ-ഫോണ്‍ പദ്ധതി: ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കെ-ഫോണ്‍ ശൃംഖല ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ചെലവ് കണ്ടെത്താന്‍ സര്‍ക്കാര്‍. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുകയാണു ലക്ഷ്യം.കെഫോണ്‍ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നല്‍കുന്ന വാടകയില്‍ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഓരോ സേവനദാതാവും നല്‍കേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കും. ടെന്‍ഡര്‍ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക….

Read More

എറനാട് എക്‌സ്പ്രസും കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനും ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും

എറനാട് എക്‌സ്പ്രസും കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനും ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കു. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസാണ് പുനരാരംഭിക്കുന്നത്. ഏറനാട് എക്‌സ്പ്രസ്(06605)മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്ക് ബുധനാഴ്ച സർവീസ് തുടങ്ങും മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ എക്‌സ്പ്രസ് ട്രെയിനായാണ് ബുധനാഴ്ച മുതൽ സർവീസ് നടത്തുക. അതേസമയം പാസഞ്ചർ നിർത്തിയതു പോലെ എല്ലാ ലോക്കൽ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുണ്ടാകും.

Read More

ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ നീട്ടി കര്‍ണാടക ആര്‍.ടി.സി

നാട്ടിൽ നിന്ന്‌ ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കര്‍ണാടക ആർ.ടി.സി. ഓണം സ്പെഷ്യൽ സ്പെഷ്യല്‍ സർവീസുകൾ കൂടുതല്‍ ദിവസത്തേക്ക് നീട്ടി. കര്‍ണാടക ആര്‍ ടി സിയുടെ ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം. കേരള ആര്‍ ടി സിയും സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ നീട്ടിയിരുന്നു. കേരളത്തിന്‍റെ അനുമതി ലഭിച്ചാല്‍ തുടര്‍ന്നും കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തും.

Read More

ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ; പമ്പാ സ്നാനത്തിന് താത്കാലിക നിയന്ത്രണം

ശബരിമല സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴ. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താത്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും.ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര…

Read More

എയർ ഇന്ത്യ ടെക്‌നീഷ്യന്മാർ പണിമുടക്ക് പ്രഖ്യാപിച്ചു; സർവീസിനെ ബാധിക്കും

  സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡ് (എയ്‌സൽ) എന്ന കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ് ജോലികൾ ചെയ്യുന്നത്. വിമാനങ്ങളിൽ ഇന്ധനം നിറക്കൽ,…

Read More