Headlines

മണ്ഡ്യയിൽ വെള്ളച്ചാട്ടത്തിൽ 2 മലയാളി യുവാക്കൾ മുങ്ങിമരിച്ചു

  മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തിൽ 2 മലയാളി യുവാക്കൾ മുങ്ങിമരിച്ചു. ബെംഗളൂരു എംഎസ് പാളയയിൽ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊൻതോക്കൻ വീട്ടിൽ തോമസിന്റെയും മീനയുടെയും ഏക മകൻ സിബിൽ തോമസ് (21), കോൾസ് പാർക്ക് നെഹ്റുപുരത്ത് താമസിക്കുന്ന ആലുവ സ്വദേശി ജേക്കബ് സാമുവലിന്റെയും ജയ്മോളുടെയും മകൻ സാമുവൽ ജേക്കബ് (21) എന്നിവരാണു മരിച്ചത്. ക്രിസ്തുജയന്തി കോളജിൽ പിജി വിദ്യാർഥികളായ ഇരുവരുടെയും ക്ലാസുകൾ ഇന്ന് ആരംഭിക്കാനിരിക്കെയാണ് ദുരന്തം. ശനിയാഴ്ച രാവിലെ സ്കൂട്ടറിലാണ് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടത്….

Read More

കാറ്ററിംഗ് നടത്തിയും മീൻ വിറ്റുമാണ് ചലഞ്ച് പൂർത്തിയാക്കിയത്, വയനാട് ദുരന്താശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ പ്രവർത്തനം നടത്തി’: രാഹുൽ മാങ്കൂട്ടത്തിൽ

വയനാട് ദുരന്താശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ പ്രവർത്തനം നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രാദേശിക ഭരണകൂടം നൽകിയ ലിസ്റ്റ് അനുസരിച്ച് താത്കാലിക വീടുകൾ ഒരുക്കി നൽകി. വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് അഭിമാനത്തോടെ താൻ നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ചലഞ്ചുകൾ നടത്തിയാണ് പണം സമാഹരിക്കാൻ ശ്രമിച്ചത്. വിവാഹ കാറ്ററിംഗ് നടത്തിയും മീൻ വിറ്റും, വാഹനം കഴുകിയുമൊക്കെയാണ് ചലഞ്ച് പൂർത്തിയാക്കിയത്. ക്യാമ്പിനു ശേഷം അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച കാര്യങ്ങളാണ് വാർത്ത ആകുന്നത്. ക്യാമ്പിൽ പങ്കെടുത്ത ഒരാൾ പോലും വയനാട് വിഷയം…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേര്‍ക്ക് കൂടി കൊവിഡ്; 193 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 21,563 പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 193 പേര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,50,782 ആയി. നിലവില്‍ 2,27,347 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 3,32,93,478 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടി.

Read More

ആരാകും കേരളത്തിന്‍റെ പുതിയ പൊലീസ് മേധാവി, യുപിഎസ്‍സിയുടെ 3 അംഗ പട്ടിക തള്ളുമോ പിണറായി സർക്കാർ; അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയുടെ കാര്യത്തിൽ മുഖ്യമന്ത്രി നാളെ തീരുമാനം എടുക്കും. പൊലീസ് മേധാവി നിയമനത്തിന് നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡി ജി പിമാരുടെ ചുരുക്കപ്പട്ടിയാണ് യു പി എസ് സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. എന്നാൽ യു പി എസ് സി നൽകിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പൊലീസ് മേധാവിയുടെ ചുമതല നൽകാമോയെന്നതിൽ സർക്കാർ ഇന്നലെ നിയമോപദേശം തേടിയിരുന്നു. എ ജിയോടും സുപ്രീം കോടതിയിലെ…

Read More

തമിഴ്‌നാട്ടിൽ സിപിഎം മുൻ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട്ടില്‍ മുന്‍ സിപിഐഎം എംഎല്‍എ കെ തങ്കവേല്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 69 വയസായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 4,97,066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

5ജി സ്പെക്ട്രം ലേലം മെയ് മാസം ആരംഭിക്കും

  രാജ്യത്ത് മൊബൈൽ സാങ്കേതിക വിദ്യയുടെ അഞ്ചാം തലമുറയായ 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്പെക്ട്രം ലേലം മെയിൽ ആരംഭിക്കും. വാർത്ത ഏജൻസിയായ പി ടി ഐ യുടെ റിപ്പോർട്ട് പ്രകാരം മാർച്ചിൽ സ്പെക്ട്രം വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) കൈമാറിയാൽ മേയിൽ തന്നെ സ്പെക്ട്രം ലേലം ആരംഭിക്കാനാകും. മേയിൽ തന്നെ ലേലം നടത്താൻ സാധിച്ചാൽ ഈ വർഷം അവസാനത്തോടെ 5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കാനാകും. ദിവസങ്ങൾക്കു മുൻപ് കേന്ദ്ര…

Read More

യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

  ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി. തുടർച്ചയായ ചോദ്യങ്ങൾ ഉന്നയിച്ച് പ്രകോപിപ്പിച്ചതിനാലാണ് അത്തരം മറുപടി നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. യുപിയിൽ തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിച്ചുവെന്ന തരത്തിലാണ് ഇതിൽ വാർത്ത വന്നത്. തുടർന്നാണ് ഇത് നിഷേധിച്ച് പ്രിയങ്ക രംഗത്തുവന്നത്. സമാജ് വാദി പാർട്ടിയുടെയും ബിജെപിയുടെയും ഒരേ രാഷ്ട്രീയമാണെന്നും പ്രിയങ്ക പറഞ്ഞു. ഒരേ തരം…

Read More

കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി മുതൽ മംഗലാപുരം വരെയുള്ള ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയിൽ ഐപി സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. ഓൺലൈനായാണ് ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമുണ്ട്. കൊച്ചി മുതൽ മംഗലാപുരം വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു….

Read More

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി ഈടാക്കുന്ന ഫീസ്, പഠന നിലവാരം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഇതിനായി പ്രത്യേകസമിതിക്കു സർക്കാർ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. നിലവില്‍ ഓരോ ഡ്രൈവിംഗ് പരിശീലകരും ഈടാക്കുന്ന ഫീസുകള്‍ വ്യത്യസ്ഥമാണ്. ഇവ ഏകീകരിക്കുക എന്നതിനോടൊപ്പം പഠന നിലവാരം6 നിശ്ചയിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു തയ്യാറാക്കാനൊരുങ്ങുന്നത്.

Read More

ഒറ്റ-ഇരട്ട നമ്പര്‍ അപ്രായോഗികം, ഡീസലിന് സബ്‌സിഡി അല്ലെങ്കില്‍ ചാര്‍ജ് വര്‍ധന; ആവശ്യവുമായി ബസുടമകൾ

  തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആശങ്കയുമായി സ്വകാര്യ ബസുടമകള്‍. ഒറ്റ-ഇരട്ട നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ബസ് ചര്‍ജ് കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുളള സ്വകാര്യ ബസ് സര്‍വീസ് എന്ന ആശയം ആദ്യരണ്ടുദിവസം പിന്നിടുമ്പോള്‍ തന്നെ തിരിച്ചടിയെന്നാണ് ബസുടമകളടെ വിലയിരുത്തല്‍. ബസ് ജീവനക്കാര്‍ ഉപജീവനം…

Read More