കുതിച്ചുചാടി കൊവിഡ്: ഒരു ദിവസത്തിനിടെ 2.61 ലക്ഷം രോഗികൾ; 1501 മരണം

  രാജ്യത്ത് കൊവിഡ് അതിരൂക്ഷാവസ്ഥയിലേക്ക്. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് 1501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,77,150 ആയി ഉയർന്നു. ഇതുവരെ 1,47,88,109 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്.

Read More

ചെക്ക് കേസിൽ നടൻ റിസബാവക്ക് എതിരെ അറസ്റ്റ് വാറണ്ട്

ചെക്ക് കേസിൽ നടൻ റിസബാവക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് നടപടി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പടുവിച്ചത്. സാദിഖിന്റെ പക്കൽ നിന്നും റിസബാവ 11 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ തുകയ്ക്ക് നൽകിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നൽകാൻ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. പണം അടയ്ക്കാനോ കോടതിയിൽ കീഴടങ്ങാനോ തയ്യാറാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്…

Read More

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. പനമരം സെക്ഷനിലെ ഇരട്ടമുണ്ട, മുക്തി, നെയ്കുപ്പ, മണല്‍വയല്‍ എന്നിവിടങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, മാമാട്ടംകുന്നു, പള്ളിക്കല്‍, കോക്കടവ്, ഉപ്പുനട ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Read More

മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വം: വൈദ്യകുലപതി പി കെ വാര്യരെ കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച ആയുർവേദ ആചാര്യൻ പി.കെ വാര്യർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുർവേദത്തെ ആ​ഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു. പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ആയുർവേദത്തെ ആ​ഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനം. ആയുർവേദത്തിന്റെ…

Read More

രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും

കുറുവ നാളെ മുതൽ തുറക്കും: 9.30 മുതല്‍ 3.30 വരെ സഞ്ചാരികൾക്ക് പ്രവേശനം രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്.   കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേര്‍ക്കാണ് ദ്വീപില്‍ പ്രവേശനം രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

Read More

സുവർണ പ്രതീക്ഷയേകി രവികുമാർ ബോക്‌സിംഗ്‌ ഫൈനലിൽ; ടോക്യോയിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. പുരുഷൻമാരുടെ 57 കിലോ വിഭാഗം ബോക്‌സിംഗിൽ രവികുമാർ ദഹിയ ഫൈനലിൽ കടന്നു. കസഖ്സ്ഥാന്റെ നൂറിസ്ലം സനയെവയെ പരാജയപ്പെടുത്തിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പായി. ഫൈനലിൽ വിജയിക്കുകയാണെങ്കിൽ സ്വർണ ജേതാവെന്ന ചരിത്ര നിമിഷമാണ് രവികുമാറിനെ കാത്തിരിക്കുന്നത്

Read More

ജനുവരി രണ്ട് മുതല്‍ ബുക്കിംഗ്; മറുപടി നല്‍കാതെ സൗദി എയര്‍ലൈന്‍സ്

ജിദ്ദ: ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് ജനുവരി രണ്ട് മുതല്‍ ടിക്കറ്റ് ബുക്കിംഗ് കാണിക്കുന്നുണ്ടെങ്കിലും മറുപടി നല്‍കാതെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്. ജനുവരിയില്‍ ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ കോവിഡ് വ്യാപനം കാരണം ഇന്ത്യയില്‍ കുടുങ്ങിയ പതിനായിരങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ ബുക്കിംഗിനെ കാണുന്നത്. അതേസമയം, സമൂഹ മാധ്യമങ്ങള്‍ വഴിയും കസ്റ്റമര്‍ കെയര്‍ വഴിയുമുളള അന്വേഷണങ്ങള്‍ക്ക് സര്‍വീസ് തുടങ്ങുമെന്ന് ഉറപ്പു നല്‍കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തയാറാകുന്നില്ല. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ജനുവരി രണ്ട് മുതല്‍ ബുക്കിംഗ് കാണിക്കുന്നത്…

Read More

ഭൂമിയിടപാട് ആരോപണം: നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

  നമ്പി നാരായണന് മുന്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എസ് വിജയന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുന്നു ഈ ആവശ്യം ഉന്നയിച്ചിരുന്നത്. നേരത്തെ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു. ഭൂമിയിടപാട് നടന്നതിന് രേഖകള്‍ ഉണ്ടെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. നമ്പി നാരായണന് സിബിഐ ഡിഐജിയായിരുന്ന രാജേന്ദ്രനാഥ് കൗളും, മുന്‍ ഡിജിപി രമണ്‍ ശ്രീ വാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി…

Read More

മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ മരണം 2,000 കടന്നു

മഹാരാഷ്ട്രയിൽ 6,497 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വർധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി. നിലവിൽ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേർ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയർന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവിൽ 6,87,353 പേർ…

Read More

ശ്വാസം മുട്ടൽ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഡൽഹി എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് നെഗറ്റീവായതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓഗസ്റ്റ് 2ന് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മേദാന്ത ആശുപത്രിയിൽ ചികിത്സ തേടി. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട ശേഷം ഓഗസ്റ്റ് 18ന് വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി….

Read More