നീറ്റ് പരീക്ഷ നീട്ടിവയ്ക്കില്ല: ഗള്‍ഫില്‍ പരീക്ഷ കേന്ദ്രം അനുവദിക്കാനാവില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 13ന് നടക്കേണ്ട നീറ്റ് പരീക്ഷ നീട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രം അനുവദിക്കാന്‍ സാധിക്കില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. ജെഇഇ പരീക്ഷ പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സാധ്യമല്ല. അത്തരത്തില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണം ആവശ്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍…