കൊവിഡ് നെഗറ്റീവെങ്കില്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ പുറത്ത്
ന്യൂഡല്‍ഹി: കൊവിഡ് നെഗറ്റീവാണെങ്കില്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. പ്രവാസികള്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. വീടിനുളളിലോ പുറത്തുളള സ്ഥാപനങ്ങളിലോ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നാണ് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. മുന്‍ മാര്‍ഗേഖയനുസരിച്ച് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപോര്‍ട്ട് ഹാജരാക്കിയാലും വീടിനുളളില്‍ ഏഴുദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമായിരുന്നു….