പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു’; ഓപ്പറേഷൻ മഹാദേവ് വിശദീകരിച്ച് അമിത് ഷാ
പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരേയും വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. ഓപ്പറേഷൻ മഹാദേവിലൂടെയാണ് നിരപരാധികളെ കൊലപ്പെടുത്തിയവരെ വധിച്ചത്. ഓപ്പറേഷൻ മഹാദേവനെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. മെയ് 22 ന് ഇന്റാലിജൻസ് ബ്യുറോക്ക് ഭീകരവാദികളെ സംബന്ധിച്ച് സൂചന ലഭിച്ചു. സാറ്റലൈറ്റ് ഫോൺ സിഗ്നലുകളെ കണ്ടെത്താൻ ജൂലൈ 22 വരെ ശ്രമം തുടർന്നുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് പ്രവർത്തിച്ചത്. സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരവാദികളെയും വധിച്ചു. സ്ഥിരീകരണത്തിനായി, എൻഐഎ…
