ഫോട്ടോഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ പതിനാല്കാരൻ മുങ്ങിമരിച്ചു
ചാത്തന്നൂർ:കൊല്ലത്ത് ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ കുട്ടികളിൽ ഒരാൾ സഹോദരിയുടെ കൺമുന്നിൽ മുങ്ങിമരിച്ചു. അയൽവാസി രക്ഷപെട്ടു. പട്ടത്താനം കൊച്ചമ്മ നടയ്ക്കടുത്ത് ജനകീയ നഗർ 167 വിമലാംബിക കോട്ടേജിൽ ശബരിരാജിന്റെയും വിജിയുടെ മകനും കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ അരുണാണ് (14) മരിച്ചത്. ഇരട്ടസഹോദരിയുടെ കൺമുന്നിലായിരുന്നു ദുരന്തം. ഫോട്ടോഗ്രാഫറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുണ്ടുമൺ ആറ്റിലായിരുന്നു അപകടം. അരുൺ, ഇരട്ട സഹോദരിയായ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശിയായ…