ബാറുകള്‍ തൽക്കാലം തുറക്കില്ല; രോഗവ്യാപനം കുറഞ്ഞശേഷം ആലോചിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് അനുചിതമായിരിക്കുമെന്നാണ് വിലയിരുത്തല്‍. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. യോഗത്തില്‍ പങ്കെടുത്തവരാരും വ്യത്യസ്തമായ നിലപാട് പങ്കുവെച്ചില്ല. കൗണ്ടറുകളിലൂടെയുള്ള പാര്‍സല്‍ വില്‍പന തുടരാനും യോഗം അനുമതി നല്‍കി.   ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഢങ്ങള്‍ പാലിച്ച്…

Read More

കൊവിഡ് നിയന്ത്രണം: തീയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും തീയറ്ററുകൾ അടച്ചിടില്ല. പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തീയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനിച്ചു. അതേസമയം കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ പ്രദർശനത്തെ കുറിച്ച് ഉടമകൾക്ക് തീരുമാനമെടുക്കാം സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്നും തീയറ്റർ ഉടമകൾ വ്യക്തമാക്കി. ഓൺലൈൻ വഴിയാണ് ഫിയോക്ക് യോഗം ചേർന്നത്. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും രാത്രി കർഫ്യൂ വന്നതോടെ ഒഴിവാക്കേണ്ടതായി വരും. ഇത് വലിയ നഷ്ടത്തിന് ഇടവരുത്തുമെന്നും യോഗം വിലയിരുത്തി.

Read More

നിരോധനത്തില്‍ പതറാതെ ടിക് ടോക്; ഫേസ്ബുക്കിനെയും മറികടന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുമായി ലോകത്ത് ഒന്നാമത്

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതിന് പിറകെയാണ് ഇന്ത്യ ചൈനീസ് കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ തുടങ്ങിയത്. അത്തരത്തില്‍ ഒന്നായിരുന്നു സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതില്‍ ഏറ്റവും വലിയ തിരിച്ചടിയായത് ബൈറ്റ് ഡാന്‍സിന് കീഴിലുള്ള ടിക് ടോക്കിനായിരുന്നു. ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷോര്‍ട്ട് വീഡിയോ ആപ്പ് ആയി മാറിയിരുന്ന ടിക് ടോക് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും നിരോധിക്കപ്പെട്ടു. അതിന് ശേഷം അമേരിക്കയിലും കമ്പനി കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും ആഗോള തലത്തില്‍ ടിക് ടോക്കിനെ…

Read More

പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും വിതരണം കാർഡ് നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ ക്രമത്തിൽ. ഒക്ടോബർ 30 വെള്ളി – 0, 1 നമ്പറുകൾ ഒക്ടോബർ 31 ശനി – 2, 3 നമ്പറുകൾ നവംബർ 2 തിങ്കൾ – 4,5,6 നമ്പറുകൾ നവംബർ 3 ചൊവ്വ – 7,8,9 നമ്പറുകൾ    

Read More

സ്വർണവില വീണ്ടുമുയർന്നു; പവന് 120 രൂപയുടെ വർധനവ്

  സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വിലയിൽ വർധനവുണ്ടാകുന്നത്. പവന് ഇന്ന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 36,480 രൂപയായി ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1869.50 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,520 രൂപയായി.

Read More

മധ്യപ്രദേശിൽ ഭർത്താവിനെ ബന്ദിയാക്കി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടമാനഭംഗത്തിന് ഇരയാക്കി

മ​ധ്യ​പ്ര​ദേ​ശി​ല്‍ നാ​ല്‍​പ്പ​തു​കാ​രി​യെ​യും പ്രായപൂര്‍ത്തിയാകാത്ത മ​ക​ളെ​യും ആ​റം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​പ്പെടുത്തി. ബു​ര്‍​ഹാ​ന്‍​പു​ര്‍ ജി​ല്ല​യി​ലെ ബോ​ദാ​ര്‍​ലി ഗ്രാ​മ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​ഹാ​രാ​ഷ്‌​ട്ര അ​തി​ര്‍​ത്തി​യി​ലാ​ണു ബോ​ദാ​ര്‍​ലി ഗ്രാ​മം. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം ഇ​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി തൊ​ട്ട​ടു​ത്ത കൃ​ഷി​യി​ട​ത്തി​ലെ​ത്തി​ച്ചു മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഖ​ര്‍​ഗോ​ണ്‍ റേ​ഞ്ച് ഡി​ഐ​ജി തി​ല​ക് സിം​ഗ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു അ​ക്ര​മി​ക​ള്‍ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വിനോദയാത്രക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: ഇടുക്കിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. കല്‍പകഞ്ചേരി ജിവിഎച്ച്എസ്എസില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘത്തിലെ വിദ്യാര്‍ഥിയും വരമ്പനാലയിലെ കടായിക്കല്‍ നാസര്‍ എന്ന മാനുപ്പയുടെ മകനുമായ നിഹാല്‍ ( 17) ആണ് മരിച്ചത്. സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം. മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കൂ. പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയിരുന്നു. അധ്യാപകരുടെ…

Read More

പോളിയോ തുള്ളിമരുന്നു നല്‍കുന്നത് ജനുവരി 31ലേക്ക് മാറ്റി

ന്യൂഡല്‍ഹി: രാജ്യത്ത് 5 വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ദിവസത്തില്‍ മാറ്റം. ജനുവരി 31നായിരിക്കും പോളിയോ മരുന്ന് നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി 16ന് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനത്തിലായിരുന്നു പോളിയോ തുളളി മരുന്ന് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വാക്‌സിന്‍ വിതരണദിനം ജനുവരി 16ന് നിശ്ചയിച്ച പശ്ചാത്തലത്തിലാണ് പോളിയോ മരുന്ന് നല്‍കുന്ന ദിനത്തില്‍ മാറ്റം വരുത്തിയത്.

Read More

കേരളാ കോൺഗ്രസ് എമ്മിന്റെ മന്ത്രിയെയും ചീഫ് വിപ്പിനെയും ഔദ്യോഗികമായി തീരുമാനിച്ചു

  രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ച രണ്ട് കാബിനറ്റ് റാങ്ക് പദവിയിലേക്കും ആളെ തീരുമാനിച്ചു. ഒരു മന്ത്രി സ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചത് ഇതിൽ റോഷി അഗസ്റ്റിൻ മന്ത്രിയാകും. ചീഫ് വിപ്പായി ഡോ. എൻ ജയരാജിനെയും തീരുമാനിച്ചു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഇടുക്കി എംഎൽഎയായ റോഷി അഗസ്റ്റിൻ അഞ്ചാം തവണയാണ് നിയമസഭയിൽ…

Read More

പാചകവാതക സിലിണ്ടറില്‍ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു

ചേര്‍ത്തല: പാചകവാതക സിലിണ്ടറില്‍ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു. നഗരസഭ ഏഴാം വാര്‍ഡില്‍ കൊല്ലംപറമ്പില്‍ ജ്യോതികുമാരി (മോളി-53)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബില്‍ നിന്നും തീ പടരുകയായിരുന്നു. ഭര്‍ത്താവ് അശോകനും മകന്‍ അഖിലും വീട്ടിലുണ്ടായിരുന്നില്ല. സമീപവാസികളാണ് വീട്ടിനുള്ളില്‍ നിന്നും തീ പുറത്തേയ്ക്ക് വരുന്നത് കണ്ടത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നും അഗ്‌നിശമന സേന എത്തി തീ അണച്ചു. ജ്യോതികുമാരിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും…

Read More