Headlines

കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു

  കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു. ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. 2016-ൽ നടപ്പാക്കേണ്ട ശമ്പളപരിഷ്ക്കരണമാണ് കെഎസ്ആർടിയിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്കെയിൽ ആയ 23,000 – 105300 എന്നതാണ് കെഎസ്ആർടിസി ജീവനക്കാരുടെയും മാസ്റ്റർ സ്കെയിൽ. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതൽ കിട്ടും. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് ഒപ്പുവയ്ക്കൽ ചടങ്ങിൽ സിഐടിയു ആവശ്യപ്പെട്ടു. എല്ലാ വനിതാജീവനക്കാർക്കും നിലവിലുള്ള പ്രസവാവധിക്ക് പുറമേ ഒരു വർഷക്കാലത്തേക്ക് ശമ്പളമില്ലാത്ത അവധി കൂടി…

Read More

‘സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥ, സർക്കാരിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞു’: ഷാഫി പറമ്പിൽ എം പി

സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥയെന്ന് ഷാഫി പറമ്പിൽ എം പി. ആരോഗ്യമേഖലയിലെ പ്രതിസന്ധിയിൽ കോഴിക്കോട് നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നീതി കിട്ടണം. സാധാരണക്കാരനാണ് ചികിത്സ തേടി വരുന്നത്. അങ്ങനെ വരുന്നവരോട് ചെയ്യുന്നത് ക്രൂരതയാണ്. മറ്റ് പലതിനും സർക്കാരിന് പണമുണ്ട്. സർക്കാരിന് സഖാക്കളുടെ പിന്തുണ നഷ്ടപ്പെട്ടു. സർക്കാരിനെ ജനം അറബി കടലിൽ താഴ്ത്തുമെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. പിണറായി ഭരണം ജനത്തിന് ബാധ്യത. ആരോഗ്യ മന്ത്രി അനാരോഗ്യ…

Read More

കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കും; സുരക്ഷാ പരിശോധനാ ഫലം ഉടൻ

കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നൽകി. ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറന്നുകൊടുത്ത് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കമ്പനിക്ക് ജില്ലാ കലക്ടർ ഹരിത…

Read More

നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

കൊച്ചി: നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്ക്. വീഴ്ചയിൽ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ലഭിക്കുന്ന വിവരം  

Read More

പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും വിതരണം കാർഡ് നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ ക്രമത്തിൽ. ഒക്ടോബർ 30 വെള്ളി – 0, 1 നമ്പറുകൾ ഒക്ടോബർ 31 ശനി – 2, 3 നമ്പറുകൾ നവംബർ 2 തിങ്കൾ – 4,5,6 നമ്പറുകൾ നവംബർ 3 ചൊവ്വ – 7,8,9 നമ്പറുകൾ    

Read More

വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ

കൽപ്പറ്റ: വരുംദിവസങ്ങളിൽ വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഇന്ന് ജില്ലാ കലക്ടർ.കോഴിക്കോട് ഉൾപ്പെടെയുള്ള ഇതര ജില്ലകളിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്നതിനാലും, തൂണേരിയിൽ നിന്നുൾപ്പെടെ വയനാട്ടിൽ എത്തിയവരിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലുമാണ് നടപടി. അന്തർ ജില്ലാ യാത്രകൾ വളരെ അത്യാവശ്യമുള്ളവർ അടുത്ത ദിവസങ്ങളിലായി അത് പൂർത്തീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന, ജില്ലാ യാത്രകൾ, ട്രൈബൽ കോളനികളിലെ അനാവശ്യ സന്ദർശനം എന്നിവ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Read More

കവിയും ഗാനരചയിതാവുമായ രമേശൻ നായർ അന്തരിച്ചു

  തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും ഗാന രചയിതാവുമായിരുന്ന പഴവിള രമേശൻ നായർ (83) വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാന്തികവാടത്തിൽ നാളെ ശവസംസ്‌കാരം നടക്കും. പഴവിള രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ചു നിന്ന അദ്ദേഹം കവിതയിൽ ആധുനികതയുടെ വക്താക്കളിൽ ഒരാളായിരുന്നുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 1925 ൽ കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ ജനിച്ച രമേശൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം അഞ്ചാലുമൂട് പ്രൈമറി സ്‌കൂളിലായിരുന്നു….

Read More

അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഇന്ത്യന്‍ കാറുകളെ പരിചയപ്പെടാം

ലോകത്തെ തന്നെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ. മറ്റെല്ലാ മേഖലയിലുമെന്നപ്പോലെ തന്നെ എന്‍ട്രി ലെവല്‍ സെഗ്മെന്‍റിനാണ് ഇന്ത്യന്‍ വാഹനവിപണിയിലും പ്രിയം. ടൂ വീലറില്‍ നിന്നും ഒരു കാറെന്ന സാധാരണക്കാരന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് ഈ സെഗ്മെന്‍റിലുള്ള കാറുകളാണ്. എന്നാല്‍ ഭീമമായ വിലയും പരിപാലന ചിലവുമാണ് അവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളികള്‍. തങ്ങളുടെ‌ ചെറിയ സമ്പാദ്യത്തിന്‍റെ വലിയൊരു പങ്കും വാഹനത്തിനായി മുടക്കുകയെന്നത് പലരെയും കറെന്ന സ്വപ്നത്തില്‍ നിന്നും പിന്നേട്ടു നടത്തുന്നു. ഇവിടെയാണ് എന്‍ട്രി ലെവല്‍ കാറുകളുടെ പ്രസക്തി. താരതമ്യേന…

Read More

രോഗമുക്തിയിൽ ഉയർന്ന നിരക്ക്; ഇന്ന് കൊവിഡിൽ നിന്ന് മോചിതരായത് 3022 പേർ

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂർ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂർ 39, കാസർഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

പ്രശസ്ത നടി ചിത്ര അന്തരിച്ചു

  പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം, പൊന്നുചാമ, ആറാം തമ്പുരാൻ, ദേവാസുരം, അമരം, പാഥേയം, സാദരം, ഏകലവ്യൻ, കളിക്കളം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2001ൽ പുറത്തിറങ്ങിയ സൂത്രധാരനാണ് അവസാന ചിത്രം

Read More