പുടിന്‍ ആരോഗ്യവാന്‍; പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നെന്ന വാര്‍ത്ത തള്ളി റഷ്യ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് പാര്‍ക്കിന്‍സണ്‍ രോഗ ലക്ഷണങ്ങളുള്ളതിനാല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി റഷ്യന്‍ സര്‍ക്കാര്‍. പുടിന്‍ ആരോഗ്യവാനാണെന്നും പ്രസിഡന്റ് പദവി രാജിവെക്കില്ലെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധി ദിമിത്രി പെസ്‌കോവ് അറിയിച്ചിരിക്കുന്നത്. യു.കെ മാധ്യമമായ സണ്ണിലാണ് പുടിന്റെ ആരോഗ്യ നില മോശമാണെന്ന വാര്‍ത്തകള്‍ വന്നത്.   68 കാരനായ പുടിന് പാര്‍ക്കിന്‍സണ്‍ ലക്ഷണങ്ങളുള്ളതിനാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കുടുംബം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. 2000 ലാണ് പുടിന്‍ റഷ്യയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്….

Read More

വയനാട്ടിൽ പുതിയ കണ്ടെയന്‍‌മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,6,7,15, വാര്‍ഡുകളെ കണ്ടെയന്‍്‌മെന്റ് സോണായും വാര്‍ഡ് 8 കടകള്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം മൈക്രോ കണ്ടെയന്‍്‌മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

ദുരിതാശ്വാസ നിധി; ചെലവിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം

  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന കേസ് ലോകായുക്ത ഈ മാസം 11 ന് വീണ്ടും പരിഗണിക്കും. നിധിയില്‍ നിന്ന് ചെലവഴിച തുകയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം നല്‍കി. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചനാധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു. മുഖ്യമന്ത്രിയെ കൂടാതെ ഒന്നാം പിണറായി…

Read More

വയനാട് ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27997 ആയി. 27242 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി സ്വദേശികൾ 9 പേർ, ബത്തേരി 3 പേർ, കൽപ്പറ്റ, തിരുനെല്ലി രണ്ടു…

Read More

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്: നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ആശുപത്രി ബില്ലും കോടതി വായിച്ചു. പിപിഇ കിറ്റിന് ഒരു ആശുപത്രി രണ്ട് ദിവസം ഈടാക്കിയത് 16,000 രൂപയും ഓക്‌സിജൻ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ല. പിപിഇ കിറ്റിന് ചാർജ് പ്രത്യേകമായി ഈടാക്കുന്നത് അസാധാരണ സ്ഥിതിവിശേഷമാണെന്നും കോടതി പറഞ്ഞു.

Read More

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി

  രാജ്യത്ത് ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ നിയമനിർമാണം നടത്തും. പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ മേഖലയിലെ ഗവേഷണത്തിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും 44,605 കോടി രൂപയുടെ കേൻ ബേത്വ ലിങ്കിംഗ് പ്രൊജക്ടും പ്രഖ്യാപിച്ചു. ഇതുവഴി 9 ലക്ഷം ഹെക്ടർ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 1400 കോടി…

Read More

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി;കലക്ടർ

ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ഇനിയോരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിതപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമാണ് ഗതാഗതത്തിന് അനുമതി. മറ്റ് അത്യാവശ്യ യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം.

Read More

വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5എം എം മുതല്‍ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനമുള്‍പ്പടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.  

Read More

‘കോടതി’ ചതിച്ചു ഗയ്‌സ്; ഇ ബുൾജെറ്റ് വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ മുഴുവൻ നീക്കം ചെയ്യാൻ ഉത്തരവ്

വാഹനത്തിന് രൂപമാറ്റം വരുത്തിയെന്ന കേസിൽ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് തിരിച്ചടി. വാഹനത്തിലെ അനധികൃതമായ മുഴുവൻ ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഉടമയുടെ സ്വന്തം ചെലവിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവ നീക്കം ചെയ്യാനാണ് ഉത്തരവ് അനധികൃത ഫിറ്റിംഗുകൾ നീക്കിയ ശേഷം പോലീസ് സ്‌റ്റേഷനിൽ തന്നെ വാഹനം സൂക്ഷിക്കണം. ആറ് മാസത്തേക്ക് താത്കാലികമായി റദ്ദ് ചെയ്ത രജിസ്‌ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കാൻ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.

Read More

ഒമിക്രോൺ; വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ: മുഖ്യമന്ത്രി

  തിരുവനന്തപുരം: വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിതക സീക്വൻസിംഗ് വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70…

Read More