സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍; മധുവിന് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും
മലയാളത്തിന്റെ മഹാനടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. ”എന്റെ സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍” എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ”പ്രിയപ്പെട്ട മധു സാറിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍” എന്നാണ് മോഹന്‍ലാല്‍ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പെ താന്‍ ആരാധിച്ചിരുന്നു നടനാണ് മധു എന്ന് മമ്മൂട്ടി അഭിമുഖങ്ങളില്‍ പറയാറുണ്ട്. ജീവിതത്തില്‍ താന്‍ കണ്ട ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു മധുവിന്…