പുനഃസംഘടനക്ക് ഉടക്കിട്ട് ഉമ്മൻ ചാണ്ടി ഡൽഹിയിൽ
ന്യൂഡൽഹി: ദേശീയതലത്തിൽ കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കേ, കേരളത്തിൽ നോമിനേഷൻ രീതിയിൽ പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിലെ അതൃപ്തി നേരിട്ട് അറിയിക്കാൻ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി ബുധനാഴ്ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുതിർന്ന നേതാവ് എ.കെ ആൻറണി എന്നിവരെ അദ്ദേഹം ചൊവ്വാഴ്ച പരാതി അറിയിച്ചു. ഹൈകമാൻഡിെൻറയും കെ.പി.സി.സി നിർവാഹക സമിതിയുടെയും അനുമതി തേടിയ ശേഷം നടത്തുന്ന പുനഃസംഘടനാ നടപടി ക്രമങ്ങൾ മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ…