സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു. എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാം. സ്വപ്നയുടെ കരുതല്‍ തടങ്കൽ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സ്വര്‍ണക്കടത്തു കേസ്; നാള്‍വഴികള്‍ ഇങ്ങനെ 2020 ജൂലൈ 5നാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ…