കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ ചികിത്സ തേടുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. കൊവിഡ് ലക്ഷണങ്ങളെ തുടർന്നാണ് അദ്ദേഹം പരിശോധന നടത്തിയത്. പരിശോധനാ ഫലം പോസീറ്റീവ് ആകുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും പരിശോധന നടത്തണമെന്നും അമിത് ഷാ നിർദേശിച്ചു

Read More

സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ എൻഡിഎ; ബിഡിജെഎസ് 40 സീറ്റുകൾ ആവശ്യപ്പെടും

നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് എൻഡിഎയും. ഘടകകക്ഷികളുമായുള്ള ബിജെപിയുടെ പ്രാഥമിക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ബിഡിജെഎസ് 40 സീറ്റുകൾ ആവശ്യപ്പെടും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തുഷാർ വെള്ളാപ്പള്ളിയെ കുളത്തിലിറക്കുന്ന കാര്യം ബിഡിജെഎസ് പരിഗണിക്കുന്നുണ്ട്.കേരള കാമരാജ് കോൺഗ്രസും സോഷ്യലിസ്റ്റ് ജനതാദളും ഏഴ് സീറ്റുകൾ വീതവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് 5 സീറ്റുകളും ആവശ്യപ്പെടും. ഇതിൽ പാറശാല മണ്ഡലം കേരള കാമരാജ് കോൺഗ്രസിന് അനുദ്യോഗികമായി നൽകിയതായാണ് വിവരം.വട്ടിയൂർക്കാവ് കൊടുങ്ങല്ലൂർ…

Read More

കൊവിഡ് വാക്‌സിന്‍ പ്രചാരണത്തിന് മാതൃകയായി ഒബാമയും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റനും

വാഷിംഗ്ടണ്‍:കൊവിഡ് വാക്സിനില്‍ ജനവിശ്വാസം ഉയര്‍ത്തുന്നതിന് വാക്‌സിന്‍ കുത്തിവെക്കാനുള്ള തീരുമാനവുമായി യുഎസിലെ മുന്‍ പ്രസിഡന്റുമാര്‍. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരാണ് വാക്‌സിനില്‍ പൊതുജനവിശ്വാസം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പരസ്യമായി വാക്‌സിന്‍ കുത്തിവെക്കുമെന്ന് അറിയിച്ചത്. വാക്സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ടെലിവിഷന്‍ ഷോയിലാണ് വാക്സിന്‍ സ്വീകരിക്കുകയെന്ന് ബരാക് ഒബാമ പറഞ്ഞു. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.      

Read More

ദിലീപിന് നാളെ നിർണായകം; ഉറ്റുനോക്കി മലയാള സിനിമാ ലോകം

സമാനതകളില്ലാത്തൊരു സംഭവമായിരുന്നു അത്. 2017 ഫെബ്രുവരി 17 ന് വൈകുന്നേരം ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍വച്ച് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായിക നടി മാനഭംഗത്തിന് ഇരയായെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട ദിവസമായിരുന്നു അത്. തൃശ്ശൂരില്‍ നിന്നും ഒരു സിനിമയുടെ ഡബ്ബിംഗിനായി കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. ദേശീയ പാതയില്‍ അത്താണിയില്‍വച്ച് താരത്തിന്റെ കാറിന് പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുന്നു. കാര്‍ ഡ്രൈവര്‍ വണ്ടി സൈഡാക്കുന്നു. അപ്രതീക്ഷിതമെന്നോണം മറ്റൊരു മിനിവാന്‍ അവിടെ വന്നു നില്‍ക്കുന്നു. മണികണ്ഠന്‍ എന്നയാള്‍ കാറിനടുത്തേക്ക് വരികയും കാറില്‍…

Read More

‘കേരളത്തില്‍ ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്’; കിരണ്‍ റിജിജു

കേരളത്തില്‍ ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിനെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേരളത്തില്‍ ബിജെപിയാണ് യഥാര്‍ത്ഥ ബദല്‍. ഇത്തവണ ഭരണം നേടുമെന്നും കിരണ്‍ റിജിജു പറഞ്ഞു. എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സാനിധ്യം അറിയിക്കാന്‍ ആണ് മത്സരിച്ചത്.ഇത്തവണ ബിജെപി ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു എത്തിയതില്‍ നിന്ന്…

Read More

Royal Jet Careers Jobs Opportunities In All Over UAE -2022

Royal Jet Careers Royal Jet Careers jobs opportunities available in all over UAE and  Different requests for employment are being reported by Royal Jet Careers known as a Airline service  situated in the core of city Dubai. Frantically looking brilliant, youthful, dynamic, type and experienced experts against the accompanying positions which can be seen beneath in the rundown of empty…

Read More

പാൽ വില വർധിപ്പിക്കാൻ മിൽമ; ചർച്ച ചെയ്യാൻ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം

പാൽ വില വർധിപ്പിക്കാൻ മിൽമ.വില വർധന ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും. മിൽമ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാർ മേഖലാ യൂണിയൻ 28 ന് യോഗം ചേർന്ന് വില വർധനവ് ശിപാർശ ചെയ്യും.2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് മിൽമ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെയാണ് മിൽമ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരിക്കുന്നത്….

Read More

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

  ഡൽഹി ജന്തർമന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് സൻസദ് ചലോ മാർച്ചിൽ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. എൻഐഎ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും അതിൽ ഇടപെടാൻ ആകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.     ധർമ്മേദ്ര പ്രധാൻ്റെ രാജികൊണ്ടാല്ലാതെ ഒരു ഒത്തു തീർപ്പിന് സിജെപി തയ്യാറല്ല . രാജി മാത്രം ഇല്ലെന്ന് കേന്ദ്ര സർക്കും. ഡൽഹിയിലെ കോൺസ്ട്ടിട്യൂഷൻ ക്ലബ്ബിൽ നടന്ന 2 ആം…

Read More

തിരുപ്പതി ക്ഷേത്രത്തിലെ മുൻ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂർത്തി ദീക്ഷിതിലു കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കൊവിഡ് ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് മരിച്ചത്. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയിൽ പൂജാരിയായിരുന്നു ദീക്ഷിതിലു. ലോക്ക്ഡൗണിന് ശേഷം ജൂൺ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്. ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉൾപ്പടെ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

Read More

ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ്; ഹമാസ് നേതാക്കള്‍ എവിടെയായാലും അവിടെ ആക്രമിക്കുമെന്ന് നെതന്യാഹു

ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം ഉറപ്പു നല്‍കിയെന്നും ട്രപിന്റെ അവകാശവാദം. ഖത്തറിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്ന നിലപാട് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഖത്തറിലെ ആക്രമണത്തിന് മുന്‍പ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേലിന്റെ കര ആക്രമണത്തിന്റെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതിന് ബന്ദികളെ ഹമാസ്…

Read More