ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; വാട്‌സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍

ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വാട്സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ , നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ വാട്സ്ആപ്പ് അപ്രത്യക്ഷമാകും . പ്രൈവസി പോളിസികള്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. പുതിയ പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . പുതുക്കിയ പ്രൈവസി വിവരങ്ങളുമായി ബന്ധപ്പെട്ട് ഒരു നോട്ടിഫിക്കേഷന്‍ വാട്സാപ്പ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അയച്ച് തുടങ്ങിയിരിക്കുകയാണ്. വാട്സാപ്പ് തുറക്കുമ്പോള്‍ തന്നെ ഈ ഉപയോക്താക്കള്‍ക്ക് ഈ നോട്ടിഫിക്കേഷന്‍ ലഭ്യമാകും. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ സേവന നിബന്ധനകളിലെയും സ്വകാര്യതാ…

Read More

മദ്യപാനത്തിനിടെ തർക്കം: നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

നെയ്യാറ്റിൻകരയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. പാതിരിശ്ശേരിയിൽ കുട്ടു എന്ന് വിളിക്കുന്ന എസ് എസ് അരുണാണ്(32) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അച്ഛൻ ശശിധരൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശശിധരൻ നായരും അരുണും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും ഇതിന് ശേഷം വഴക്കിടുന്നതും പതിവാണ്. സംഭവദിവസം വാക്കു തർക്കം മൂർച്ഛിക്കുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരൻ നായർ അരുണിനെ കുത്തുകയുമായിരുന്നു. കുത്തിയതിന് പിന്നാലെ ശശിധരൻ നായർ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. അരുണിന്റെ അമ്മയാണ് യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം…

Read More

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു. “ജല തർക്കങ്ങളിൽ കോടതികളാണ് ശാശ്വത പരിഹാരമുണ്ടാക്കേണ്ടത്. അണക്കെട്ട് പഴയതാണ്, അതിനാല്‍ പുതിയ ഡാം വേണം”- ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു  

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെ കുറിച്ച് പരാമർശിക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ചും പരാമർശമുണ്ടായേക്കും കൊവിഡ് സംബന്ധിച്ച വിവരങ്ങൾക്കായാണോ അതോ മറ്റേതെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ മോദി എത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ വില 100 കടന്നതിനെ കുറിച്ച് എന്തായാലും പരാമർശിക്കാൻ ഇടയില്ല.

Read More

ടോസ് നേടിയ ഡൽഹി ചെന്നൈയെ ബാറ്റിംഗിന് അയച്ചു; നായകനായി റിഷഭ് പന്തിന് അരങ്ങേറ്റം

  ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ഡൽഹി ചെന്നൈയെ ബാറ്റിംഗിന് അയച്ചു റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിലാണ് ഡൽഹി ഇന്നിറങ്ങുന്നത്. മറുവശത്ത് ധോണിയുടെ നായകത്വത്തിൽ ചെന്നൈയും ഇറങ്ങുന്നു. കഴിഞ്ഞ തവണ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നാണക്കേട് തീർക്കാനായാണ് ചെന്നൈ വരുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഏതുവിധേനയും സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ഡൽഹിക്ക് ചെന്നൈ ടീം: ഫാഫ് ഡുപ്ലെസി, റിതുരാജ് ഗെയ്ക്ക് വാദ്,…

Read More

കൊറോണ വൈറസ് വായുവിലൂടെ പകരും ; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന. വായു സഞ്ചാരം കുറവുള്ള ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരാം. മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കിടയിലും, വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറിയ കണികകളിലൂടെയും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. കണികകകള്‍, വാതില്‍പ്പിടി,സ്വിച്ചുകള്‍, പേന തുടങ്ങി അണുബാധയുണ്ടായ സ്ഥലങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാമെന്ന് സംഘടന വ്യക്തമാക്കുന്നു.  

Read More

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത; ജാഗ്രതാ നിര്‍ദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. അടുത്ത 24മണിക്കൂറിനുള്ളിൽ ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇറാൻ നിർദേശിച്ച പേരാണ് ‘നിവർ’. തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ഇവ വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് തീരമേഖലയിൽ ജാഗ്രത നിർദ്ദേശം. കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘നവംബര്‍ 25, 26 തീയ്യതികളില്‍ കേരള തീരത്ത്…

Read More

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ഡൽഹിയിൽ മൂടൽ മഞ്ഞ് രൂക്ഷമായതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. താപനില കുറഞ്ഞ് മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ഒക്ടോബറിൽ ശൈത്യം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും ഡൽഹിയിൽ കനത്ത പുകമഞ്ഞ് സൃഷ്ടിക്കാൻ കാരണമായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ഡൽഹിയിലേക്ക് എത്തേണ്ട അമ്പതോളം വിമാനങ്ങളും വൈകി. അതേസമയം ഉച്ചയോടെ മൂടൽ മഞ്ഞ് അൽപ്പം കുറഞ്ഞിട്ടുണ്ട്.

Read More

മന്ത്രി വീണാ ജോർജ് ഫോൺ വിളിച്ചു; മികച്ച പരിചരണത്തിന് നന്ദി പറഞ്ഞു വാവ സുരേഷ്

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാർജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു. വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലായതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ മുതൽ നടക്കാൻ തുടങ്ങിയിരുന്നു. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നത് നിർത്തി. മുറിവുണക്കാനുള്ള ആന്റിബയോട്ടിക്…

Read More