കേരളത്തിൽ നൂറുകോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കും : ആസാദ് മൂപ്പൻ

  വടക്കൻ കേരളത്തിൽ നൂറു കോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യ പരിശീലനത്തിനായി സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ആന്റ് എം.ഡി ആസാദ് മൂപ്പൻ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ലേർണിംഗ്, ഓട്ടോമേഷൻ ആൻഡ് മെഷീൻ ലേർണിംഗ് എന്നിങ്ങനെ ആധുനിക വിവര സാങ്കേതിക വിധയുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലാകും ഇത് നടപ്പിലാക്കുക എന്നും അദ്ദേഹംപറഞ്ഞു.  

Read More

റഷ്യൻ,ബെലറൂസ് പാരാലിമ്പിക്‌സ് താരങ്ങൾക്ക് വിലക്ക്

റഷ്യൻ,ബെലറൂസ് പാരാലിമ്പിക്‌സ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തി.യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുമ്പ് റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) തീരുമാനിച്ചിരുന്നു. ബെലറൂസ് കായികതാരങ്ങളെയും കായികമത്സരങ്ങളിൽനിന്ന് വിലക്കാൻ ഐ.ഒ.സി നിർദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾക്കാണ് ഐ.ഒ.സിയുടെ നിർദേശം. ഏറെനേരം നീണ്ടുനിന്ന ചർച്ചയ്ക്കുശേഷമാണ് ഒളിംപിക്സ് നിർവാഹക സമിതി വിശദമായ വാർത്താകുറിപ്പ് പുറത്തിറക്കിയത്. കായികമത്സരങ്ങളിൽ റഷ്യൻ, ബെലറൂസിയൻ താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് വാർത്താകുറിപ്പിൽ നിർദേശിക്കുന്നു. കായികമത്സരങ്ങളിലേക്ക് റഷ്യൻ, ബെലറൂസിയൻ താരങ്ങളെ തങ്ങളുടെ രാജ്യങ്ങളുടെ ബാനറിൽ പങ്കെടുക്കാൻ അനുവദിക്കരുത്. പകരം ദേശീയ ചിഹ്നങ്ങളോ…

Read More

പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്; ശബരിമല വിഷയത്തിൽ വിജയരാഘവൻ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രസ്താവന വിവാദമാക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. നേരത്തെ പറഞ്ഞ പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും വിജയരാഘവൻ പറഞ്ഞു. ശബരിമല സെറ്റിൽ ചെയ്ത വിഷയമാണെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും പ്രതികരിച്ചു. ഇനി സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടത്. വിശാല ബഞ്ചിന്റെ പരിഗണനയിലാണ് കേസ്. സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും രാമചന്ദ്രൻ പിള്ള…

Read More

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

നടനും തിരക്കഥകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് സ്വവസതിയിൽ നടക്കും ഉള്ളടക്കം, അങ്കിൾബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവൻ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും പി ബാലചന്ദ്രന്റേതായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ ആണ് അവസാന ചിത്രം 1989ൽ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1989ൽ നാടക…

Read More

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. ചക്രവാത ചുഴിയെ തുടര്‍ന്നുള്ള മഴ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് അധിക മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചത്. 2,4 ഷട്ടറുകളാണ് അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്‍റിമീറ്ററാക്കി ഉയര്‍ത്തി. സെക്കന്‍ഡില്‍ നാല്‍പതിനായിരം ലിറ്റര്‍ വെള്ളം…

Read More

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന്റെ നായകനായി മായങ്ക് അഗർവാളിനെ പ്രഖ്യാപിച്ചു

  ഐപിഎൽ പതിനഞ്ചാം സീസണിൽ പഞ്ചാബ് കിംഗ്‌സിന്റെ നായകനായി മായങ്ക് അഗർവാളിനെ നിശ്ചയിച്ചു. പഞ്ചാബ് കിംഗ്‌സ് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരലേലത്തിന് മുമ്പായി ഫ്രാഞ്ചൈസി നിലനിർത്തിയ രണ്ട് താരങ്ങളിലൊരാളാണ് മായങ്ക്. ടീമിന്റെ നായകനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മായങ്ക് പ്രതികരിച്ചു അനിൽ കുംബ്ലെയാണ് പഞ്ചാബ് കിംഗിസിന്റെ പരിശീലകൻ. ജോണ്ടി റോഡ്‌സ് ബാറ്റിംഗ്, ഫീൽഡിംഗ് പരിശീലകനും ഡാമിയൻ റൈറ്റ് ബൗളിംഗ് കോച്ചുമാണ്. 2014ൽ ഫൈനൽ കളിച്ച ടീമാണ് പഞ്ചാബ്. പക്ഷേ ഇതുവരെ അവർക്ക് ഐപിഎൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല…

Read More

MBC Group Jobs Opportunities in Dubai

MBC Group Dubai Jobs MBC Group Dubai Careers jobs opportunities available in UAE and now here is big chance for all job seeker who want apply in any gulf company. MBC Group UAE Careers announced many job position in all over UAE. so get ready to grab that outstanding chance and be prepare for that…

Read More

പമ്പയിലെ ജലനിരപ്പ് ഉയരുന്നു; ശബരിമലയിലേക്കുള്ള യാത്രയ്ക്ക് ഇന്ന് നിരോധനം

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും പമ്പാ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം. ജലനിരപ്പ് കുറയുന്നതിനെ അടിസ്ഥാനമാക്കി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും പിന്നീട് ദര്‍ശനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ്…

Read More

സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു; തിങ്കളാഴ്ച്ച മൊഴി നൽകാൻ ഉറച്ച് മുൻ ഹരിത നേതാക്കൾ

  സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ മുൻ ഹരിത നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. മറ്റന്നാൾ രാവിലെ 11 മണിക്ക് വനിതാ കമ്മിഷന് മൊഴി നൽകാൻ കോഴിക്കോട് ടൗൺ ഹാളിൽ എത്തും. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിത നേതാക്കൾ നൽകിയ പരാതിയിൽ മൊഴി നൽകുവാൻ ഉറച്ച് നിൽക്കുകയാണ് നേതാക്കളായ 10 പേർ. 10 പേരും തിങ്കളാഴ്ച കോഴിക്കോട് വച്ച് വനിത കമ്മിഷൻ നടത്തുന്ന അദാലത്തിൽ പങ്കെടുക്കാൻ എത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല….

Read More

ഒളിംപിക്‌സ് മെഡല്‍ അമ്മയുടെ കഴുത്തിലണിയിച്ചു, പിന്നെ മടിയില്‍ തലവെച്ച് കിടന്നു; ഏറ്റവും വലിയ പ്രചോദനം അമ്മയെന്ന് മന്‍പ്രീത് സിങ്

ന്യൂഡല്‍ഹി: 41 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടി നാടിന്റെ യശസ്സുയര്‍ത്തിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നാട്ടിലെത്തിയ ഉടനെ കണ്ടത് മാതാവിനെ. പഞ്ചാബിലെ ജലന്ധറിലുള്ള മിതാപൂര്‍ ഗ്രാമത്തിലെ വീട്ടിലെത്താന്‍ കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അമ്മയെ കണ്ടമാത്രയില്‍ രാജ്യം ഏറെ വിലമതിക്കുന്ന ആ ഒളിംപിക്‌സ് മെഡല്‍ കഴുത്തില്‍ ചാര്‍ത്തി. പിന്നെ കൊച്ചുകുട്ടിയെപ്പോലെ അമ്മയുടെ മടിയില്‍ തലചായ്ച്ച് കിടന്നു. മെഡല്‍നേട്ടത്തിനു ശേഷം ഇതില്‍ പരം സായൂജ്യമുണ്ടായ വേറെ നിമിഷമില്ലെന്ന് മന്‍പ്രീത് പറഞ്ഞു. ‘അമ്മയുടെ പുഞ്ചിരി…

Read More