സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 160 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,520 രൂപയായി. ഗ്രാമിന് 4190 രൂപയാണ് വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1732 ഡോളറായി. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിലും പ്രതിഫലിച്ചത്.

Read More

കോഴിക്കോട് ജില്ലയില്‍ 526 പേര്‍ക്ക് കോവിഡ് രോഗമുക്തി 638, ടി.പി.ആര്‍ 9.16% 

ജില്ലയില്‍ ഇന്ന് 526 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾക്കും ,ഒരു ആരോഗ്യ പ്രവർത്തകയ്ക്കും, സമ്പര്‍ക്കം വഴി 517പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5844 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 638 പേര്‍ കൂടി രോഗമുക്തി നേടി. 9.16ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്…

Read More

ഇന്ത്യയില്‍ രണ്ട് ടെലികോം കമ്പിനികള്‍ മാത്രം ശേഷിക്കും: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

രാജ്യത്തെ ടെലികോം മേഖല മുകേഷ് അംബാനിയുടെ ജിയോ കീഴടക്കിയതോടെ കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ്. മിക്ക കമ്പനികളും ലക്ഷം കോടികളുടെ കടത്തിലാണ്. വരിക്കാരുടെ എണ്ണം കുറയുകയും നിരക്കുകള്‍ താഴ്‌ത്തേണ്ടിയും വന്നതോടെ മിക്ക കമ്പനികളും പ്രതിസന്ധിയിലാണ്. എന്നാല്‍, നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ നിലനില്‍ക്കൂ എന്നാണ് എയര്‍ടെല്‍ പറയുന്നത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ വരും നാളുകളില്‍ നിലനില്‍ക്കൂവെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി…

Read More

മൂന്നാം ആഷസിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഒന്നാമിന്നിംഗ്‌സിൽ 185ന് പുറത്ത്

  ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ബോക്‌സിംഗ് ഡേയിൽ മെൽബണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 65.1 ഓവറിൽ ഇംഗ്ലണ്ട് 185 റൺസിന് ഒന്നാമിന്നിംഗ്‌സിൽ ഓൾ ഔട്ടായി 50 റൺസെടുത്ത നായകൻ ജോ റൂട്ടും 35 റൺസെടുത്ത ജോണി ബെയിർസ്‌റ്റോയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒലി റോബിൻസൺ 22 റൺസും ബെൻ സ്‌റ്റോക്‌സ് 25 റൺസുമെടുത്തു. സാക് ക്രൗലി 12, ഡേവിഡ് മലാൻ 14, ജോസ്…

Read More

സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനം; ഗതാഗത മന്ത്രി ആന്റണി രാജു

  സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള റോഡ് ടാക്‌സാണ് സർക്കാർ എഴുതി തള്ളിയത്. കൂടാതെ കോൺട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബർ 31 വരെയാക്കി. ഇതിനിടെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. സർവീസ്…

Read More

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം. രാത്രിയിൽ ഒരുവിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഉള്ളതിനാൽ തീയറ്ററുകളിൽ…

Read More

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിവെച്ചു

ധനബില്‍ പാസാക്കുന്നതിനായി ഈ മാസം 27 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിവച്ചത്. ധനബില്‍ പരിഗണിക്കുന്നത് നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ജൂലൈ 31 നകം ധനബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനാലാണ് 27 ന് പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാല്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഭാ സമ്മേളനം മാറ്റി വെക്കുന്നതെന്നാണ് സൂചനകള്‍. സ്വര്‍ണ്ണക്കടത്ത് വിവാദവും കൊവിഡ് വ്യാപനവും സജീവമായി…

Read More

മരക്കാർ വിവാദം തീരുന്നില്ല; തീയറ്റർ ഉടമകൾക്ക് മുന്നിൽ ഉപാധികളുമായി ആന്റണി പെരുമ്പാവൂർ

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. നിർമാതാവ് ആന്റണി പെരുമ്പാവൂർ തീയറ്റർ ഉടമകൾക്ക് മുന്നിൽ ഉപാധികൾ വെച്ചു. നേരത്തെ റിലീസുമായി ബന്ധപ്പെട്ട് യാതൊരു ഉപാധികളുമില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു ഡിസംബർ 2 മുതൽ മരക്കാർ ദിവസവും നാല് ഷോ കളിക്കണം. ആദ്യവാരം സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും അതിന് ശേഷം പ്രദർശിപ്പിക്കുന്നതിന്റെ 50 ശതമാനവും മിനിമം ഗ്യാരന്റിയും നൽകണമെന്നാണ് ഉപാധി എന്നാൽ…

Read More

തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണം; വാളയാർ കടക്കണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം

  കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാടും. കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കിയത്. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് കടക്കാൻ 72 മണിക്കൂറിനിടയിൽ എടുത്ത ആർ ടി പി സി ആർ പരിശോധനാ ഫലം കരുതണം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും അതിർത്തി കടക്കാം കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം പറയുന്നു. വാളയാർ അടക്കം കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റുകളിലും കർശന പരിശോധനയുണ്ടാകും. കോയമ്പത്തൂരിലെയും നീലഗിരിയിലെയും…

Read More

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക; ശക്തമായ മുന്നറിയിപ്പെന്ന് ബൈഡൻ

  യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ്. റഷ്യയിൽ നിന്നും യുഎസിലേക്ക് എത്തിക്കുന്ന എണ്ണയും പ്രകൃതിവാതകവും, മറ്റ് ഇന്ധനങ്ങളും നിരോധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് പുടിന് യുഎസ് ജനത നൽകുന്ന ശക്തമായ മുന്നറിയിപ്പ് എന്ന് വ്യക്തമാക്കിയായിരുന്നു ബൈഡൻ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചത്. യുഎസ് പുടിന് നൽകുന്ന കനത്ത പ്രഹരമാണിത്. ഇനി റഷ്യൻ എണ്ണ യുഎസ് തുറമുഖത്ത് അടുപ്പിക്കില്ല. യുഎസിന്റെ സഖ്യ രാജ്യങ്ങളുമായി ആലോചിച്ച് എടുത്ത തീരുമാനമാണിത്….

Read More