സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 7,570 പേർക്ക് രോഗമുക്തി.10,471 പേർക്ക് സമ്പർക്കം വഴി രോഗം.ഇന്ന് 23 മരണം സ്ഥിരീകരിച്ചു. 95918 പേർ നിലവിൽ ചികിത്സയിലുണ്ട്. 10471 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 952 പേരുടെ രോഗ ഉറവിടം അറിയില്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 116 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 66,228 സാമ്പിളുകൾ പരിശോധിച്ചു