ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചവരെ തഴഞ്ഞ് കേരള സര്‍വ്വകലാശാല; പരാതിയുമായി വിദ്യാര്‍ഥികള്‍

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠനത്തിന് അര്‍ഹതയില്ല. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന അപേക്ഷകള്‍ കേരള സര്‍വ്വകലാശാല നിരസിച്ചതായി പരാതിയുണ്ട്. നിരവധി വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാണെന്ന ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കത്തയച്ചു. നിരവധി വിദ്യാര്‍ഥികളാണ് അഡ്മിഷന്‍ നിഷേധിക്കപ്പെട്ടതിന്റെ മാനസിക പ്രയാസം അനുഭവിക്കുന്നത്. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചു എന്ന ഒറ്റ കാരണത്താല്‍ പഠിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് കൊല്ലം സ്വദേശിനിയായ ദര്‍ശന ട്വന്റിഫോറിനോട് പ്രതികരിച്ചു. ശ്രീനാരായണ ഓപ്പണ്‍…

Read More

റോയിയുടെ ഇടപെടലിൽ ദുരൂഹത; പോലീസിൽ പരാതി നൽകി അൻസിയുടെ കുടുംബം

  കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം. വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ ഇവർ പരാതി നൽകി. നമ്പർ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലിൽ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങൾ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അൻസിയുടെ ബന്ധുക്കൾ പറഞ്ഞു അൻസിയുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാൽ ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും റോയിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത്…

Read More

പത്തരമാറ്റ്; ചരിത്രം കുറിച്ച് അജാസ് പട്ടേല്‍: മുംബൈ പിച്ചില്‍ ചരിത്ര നേട്ടം സ്വന്തമാക്കി

  ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. ജിം ലേക്കറിനും അനില്‍ കുംബ്ലെക്കും ശേഷം ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന ബൌളറായി ന്യൂസിലാന്‍റിന്‍റെ അജാസ് പട്ടേല്‍. കാലത്തിന്‍റെ കാവ്യനീതിയെന്നോണം മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ മുംബൈ പിച്ചില്‍ ഇന്ത്യക്കെതിരെ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയത് സ്വപ്ന തുല്യം മാത്രം. ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിലാണ് അജാസ് പട്ടേല്‍ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് നേട്ടത്തോടെ അദ്ദേഹം ഒരിന്നിങ്സിലെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കോഹ്‍ലിപ്പടയെ…

Read More

ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം, സിപിഐഎം അതിന് പിന്തുണ നൽകുന്നു: രമേശ്‌ ചെന്നിത്തല

എംവി ഗോവിന്ദന്റെ ആർഎസ്എസ് കൂട്ടുകെട്ട് പരാമർശം നിലമ്പൂരിൽ ആർഎസ്എസ് വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസുമായി സിപിഐഎമ്മിന് എക്കാലത്തും അന്തർധാര. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് നേടാനുള്ള കൂർമ്മ ബുദ്ധിയാണെന്നും ചെന്നിത്തല വിമർശിച്ചു. ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം. സിപിഐഎം അതിന് പിന്തുണ നൽകുന്നു. നിലമ്പൂരിൽ യുഡിഎഫ് വിജയം സുനിശ്ചിതം. എൽഡിഎഫിന്റെ കള്ളപ്രചരണം ജനം തിരിച്ചറിയും. പിവി അൻവർ പിടിക്കുക എൽഡിഎഫ് വോട്ടുകൾ മാത്രമെന്നും ചെന്നിത്തല പറഞ്ഞു. എം സ്വരാജ് ഞങ്ങളെ പഠിപ്പിക്കേണ്ട….

Read More

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുതിയ ഭാരവാഹി പട്ടികയിൽ സുരേഷ് ഗോപിക്കും അതൃപ്തിയുള്ളതായി സൂചന. തൃശൂർ ജില്ല പ്രസിഡൻ്റായിരുന്ന കെ കെ അനീഷ് കുമാറിനെ ജനറൽ സെക്രട്ടറിയാക്കാത്തതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ അടുപ്പക്കാരായ പി ആർ ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെയും പരിഗണിച്ചില്ല. ആഘോഷമായി നടത്തിയ ഓഫിസ് ഉദ്ഘാടനത്തിലും പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വാർഡ്തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തില്ല. ഇതിനായി…

Read More

മണിപ്പൂരില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി

ഇംഫാല്‍: മണിപ്പൂരിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മറ്റുള്ള സംസ്ഥാനങ്ങളോടൊപ്പം മണിപ്പൂരിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31വരെ നീട്ടാനുള്ള തീരുമാനം. നിയന്ത്രണത്തില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് പുറത്തേക്ക് പോയിട്ടില്ലാത്തവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രിക്കേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ബീരെന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കാബിനറ്റ് മന്ത്രിമാരുടെ യോഗം…

Read More

ഓണക്കാലത്ത് സപ്ലൈകോ വഴി വെളിച്ചെണ്ണ വിലകുറച്ച് നല്‍കും: മന്ത്രി ജി ആര്‍ അനില്‍

ഓണക്കാലത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയ്ക്ക് വില കുറയും. ഉത്പ്പാദന കേന്ദ്രത്തില്‍ വില കുറക്കാനുള്ള നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ മസ്റ്ററിങ്ങില്‍ സര്‍ക്കാരിന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ കണ്ട വിവരം മാത്രമെയുള്ളുവെന്നും മന്ത്രി പറഞ്ഞു. 98 %ഉപഭോക്താക്കള്‍ മാസ്റ്ററിങ്ങില്‍ പങ്കെടുത്തിട്ടുണ്ട് കോഴിക്കോട് മേഖലകളില്‍ മട്ട ഒഴിവാക്കി പുഴുങ്ങലരി നല്‍കും. ആവശ്യമുള്ള പ്രദേശങ്ങള്‍ പരിശോധിച്ചാകും ഇത് വിതരണം ചെയ്യുക എന്നും അദ്ദേഹം വ്യക്തമാക്കി. കേരഫെഡ്…

Read More

കോവിഡിന് പിന്നാലെ ‘കാൻഡിഡ ഓറിസ്‘ പടരുന്നു: ചികിത്സയില്ലാത്ത മഹാവ്യാധിയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

വാഷിംഗ്ടൺ: കോവിഡിന് പിന്നാലെ മാരക ഫംഗസ് ബാധയായ കാൻഡിഡ ഓറിസ് അമേരിക്കയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാന്‍ഡിഡ ഓറിസ് അത്യന്തം അപകടകാരിയായ ഫംഗസാണ്. ഇത് രക്തപ്രവാഹ അണുബാധയ്ക്കും മരണത്തിനും കാരണമാകും. ഫംഗസ് രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിമാരകമായേക്കാമെന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് ഇവയെ പ്രതിരോധിക്കാനാവില്ലെന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. വിട്ടുമാറാത്ത പനിയും വിറയലുമാണ് രോഗലക്ഷണങ്ങൾ. അണുബാധ മാരകമാകുന്നത് ചർമ്മത്തെ ബാധിക്കുമ്പോഴാണ്. കാന്‍ഡിഡ ഓറിസ് പോലുള്ള…

Read More

‘എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയം, ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല’; എൽഡിഎഫ്

എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയമാണെന്ന് എൽഡിഎഫ് .മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ല. പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമ്മാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. മുസ്ലിം ലീഗ് ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് കോവിഡ് ചികിത്സയിലായിരുന്ന നാലു പേർ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് കോവിഡ് ചികിത്സയിലായിരുന്ന നാലു പേർ മരിച്ചു.മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍ കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി വയനാട് നെല്ലിയമ്പം സ്വദേശി അവറാന്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുല്ല ബാഫഖി കൊവിഡ് ബാധിച്ചാണ് മെഡിക്കല്‍ കോളജിലെത്തിയതെങ്കിലും പിന്നിട് നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. മറ്റ് മൂന്നുപേരുടെയും മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രവ സാംപിളുകൾ ആലപ്പുഴ ലാബിലേക്കയച്ചു. ഗീരീഷ്…

Read More