ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് ഒരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി

മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നതിൽ സർക്കാറിന് എന്താണ് ആശങ്കപ്പെടാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ഐ എയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. അതിന്റെ ഭാഗമായി എത്ര സമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം എന്നൊക്കെ തീരുമാനിക്കേണ്ടത് എൻഐഎയാണ്. സർക്കാരിന് അതിലൊരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു അതേസമയം, എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏകദേശം ഒമ്പത് മണിക്കൂറോളം നേരമാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻ…

Read More

രാജ്യത്ത് ലോക്ക് നാലാഴ്ചത്തേക്ക് കൂടി നീട്ടും; സൂചന നൽകി പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14നാണ് 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നത്. കൊറോണക്കെതിരായ പോരാട്ടം രാജ്യത്തെ ഒരുമിപ്പിച്ചെന്നും അത് തുടരേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അതേസമയം രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും ഇതിൽ വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി…

Read More

ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് പെട്രോളിന് വർധിച്ചത് 77 രൂപ; ഡീസലിന് 55 രൂപയും കൂടി

  ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വില വർധന. ഒറ്റ ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 77 രൂപയും ഡീസൽ 55 രൂപയും വർധിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനി. ഐഒസി വില വർധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലും വില ഉയർന്നത് അതേസമയം ശ്രീലങ്കൻ രൂപക്ക് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറവാണ്. പെട്രോളിന് ശ്രീലങ്കൻ രൂപയിൽ ലിറ്ററിന് 254 രൂപയും ഡീസലിന് 176 രൂപയുമായി.

Read More

മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി; അപ്പീൽ തള്ളി

  കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയാ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിലക്കേർപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി നേരത്തെ താത്കാലിക സ്‌റ്റേ നൽകിയിരുന്നു. കേന്ദ്രസർക്കാർ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ ഹർജി തള്ളിയത്. അതേസമയം ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാനാണ് മീഡിയ വണ്ണിന്റെ തീരുമാനം. ചാനൽ വിലക്കാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചത് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളാണ് കേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു. ചാനലിന് വിലക്കേർപ്പെടുത്തിയ…

Read More

കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ നടപടി തിരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ത്ള്ളിയ കേന്ദ്ര സർക്കാർ തീരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ഇതിന് അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനുമാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ…

Read More

കേരള വഖഫ് ബോർഡിന് കീഴിലെ നിയമനങ്ങൾ ഇനി പി.എസ്.സി നടത്തും

  കേരളത്തിൽ വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു. ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നടപടി. ദേവസ്വം റിക്രൂട്ട്‌മെൻറ് പോലെ വഖഫ് റിക്രൂട്ട്‌മെൻറ് ബോർഡ് രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലെങ്കിൽ മുസ്‌ലിംകൾക്ക് അവസരം നഷ്ടമാകുമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിച്ചു. എന്നാൽ ഇത് വഖഫ് മന്ത്രി തള്ളുകയായിരുന്നു. മുസ്‌ലിംകൾക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു. വഖഫ് ബോർഡ് ആവശ്യപ്രകാരമാണ്…

Read More

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊന്നോളൂ;പീഡനക്കേസ് പ്രതി അഞ്ജലിയുടെ പുതിയ വീഡിയോ

  കൊച്ചി നമ്പർ 18 പീഡനക്കേസ് പ്രതി അഞ്ജി റീമാ ദേവ് ന്യായീകരണ വീഡിയോയുമായി വീണ്ടും രംഗത്തുവന്നു. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മൊഴിയായി കണക്കാക്കണമെന്നുമാണ് വീഡിയോയിലെ ആവശ്യം. രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറ് പേർക്കെതിരെ ആരോപണവും പീഡനക്കേസ് പ്രതി ഉന്നയിക്കുന്നുണ്ട് സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീയായി എന്നെ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് കാരണം ഒരു സ്ത്രീ ഉന്നയിച്ച ആരോപണങ്ങൾ മാത്രമാണ്. ബോയ് ഫ്രണ്ട് ഇല്ലാത്തവർക്ക് ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ…

Read More

യുവാക്കളുടെ സമര ചൂട് അറിഞ്ഞ് നേപ്പാൾ; ജെൻസി വിപ്ലവത്തിൽ വിറച്ച് രാജ്യം, പ്രധാനമന്ത്രിയും മന്ത്രിമാരും രാജി വച്ചു

നേപ്പാളിനെയും സർക്കരിനെയും പിടിച്ചു കുലുക്കിയിരിക്കുകയാണ് യുവാക്കളുടെ ജെൻസി വിപ്ലവം. സമരത്തെ അടിച്ചമർത്താമെന്ന സർക്കാരിന്റെ കണക്ക് കൂട്ടലുകളെല്ലാം തകർത്തുകൊണ്ടായിരുന്നു രാജ്യത്തെ യുവാക്കൾ തെരുവിലിറങ്ങിയത്. നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും സർക്കാരിന്റെ അഴിമതിയും ചൂണ്ടിക്കാണിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം കനത്തത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തിയത്….

Read More

മഴവില്ലഴക് പാരീസിലേക്ക്; ലയണൽ മെസി ഇനി പി എസ് ജിയുടെ താരം

  ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്ക്. പി എസ് ജിയുടെ ഓഫർ മെസ്സി അംഗീകരിച്ചതായി സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ട്വീറ്റ് ചെയ്തത്. 2024 വരെ രണ്ട് വർഷത്തെ കരാറാണ് പി എസ് ജിയുമായി മെസ്സിക്കുള്ളതെന്നാണ് റിപ്പോർട്ട്. സീസണിൽ 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. അതേസമയം പി എസ് ജിയോ മെസ്സിയോ ഇക്കാര്യത്തിൽ സ്ഥീരീകരണം നൽകിയിട്ടില്ല.

Read More

ഗുളിക വിഴുങ്ങുമ്പോൾ വെള്ളം കുടിച്ചില്ലെങ്കിൽ

തിരക്കോ മടിയോ കാരണം ഗുളിക വിഴുങ്ങാൻ പലപ്പോഴും വെള്ളം ഉപയോഗിക്കാത്തവരാണ് അധികവും. എന്നാൽ, വെള്ളം കൂടാതെ ഗുളിക വിഴുങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചിലപ്പോൾ അപകടം വരുത്തുകയും ചെയ്യും. എന്തുകൊണ് ഭീഷണിയുണ്ടാക്കുന്നു വെള്ളമില്ലാതെ വിഴുങ്ങിയാൽ ഗുളിക അന്നനാളത്തിൽ കുടുങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് നിങ്ങളിൽ അസ്വസ്ഥതയുണ്ടാക്കും. നെഞ്ചെരിച്ചിൽ, നെഞ്ചുവേദന എന്നിവക്കും ചിലപ്പോൾ ആന്തരിക രക്തസ്രാവത്തിനും ചെറിയ സുഷിരങ്ങൾക്കും വരെ കാരണമാകാം. അന്നനാളത്തിന് വേദനാ നാഡികൾ ഇല്ലാത്തതിനാൽ പ്രത്യക്ഷത്തിൽ വലിയ പ്രശ്നമൊന്നും തോന്നില്ലെങ്കിലും അന്നനാളത്തിന്റെ…

Read More