വാക്‌സിൻ നയ മാറ്റത്തിൽ പ്രധാന പങ്കുവഹിച്ചത് കേരളം, സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ധനമന്ത്രി
കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയത്തിൽ സന്തോഷം രേഖപ്പെടുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു. വാക്‌സിൻ സമയബന്ധിതമായി കൊടുത്തു തീർക്കുക എന്നത് പ്രധാനമാണെന്നും ധനമന്ത്രി പറഞ്ഞു വാക്‌സിൻ നയത്തിൽ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുമെന്ന് പറയുമ്പോഴും അത് രണ്ടോ മൂന്നോ വർഷം കൊണ്ട് കൊടുക്കാനായില്ലെങ്കിൽ യാതൊരു ഗുണവുമുണ്ടാകില്ലെന്ന് ബാലഗോപാൽ പറഞ്ഞു. മൂന്ന്, നാല് മാസത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തീകരിക്കണം. വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ കേരളത്തിന് ആശ്വാസം തന്നെയാണ്. പക്ഷേ അതിന്റെ പങ്കാളിത്തം, സാമ്പത്തികപരമായ…