സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; മത്സ്യബന്ധനത്തിനും വിലക്ക്

  സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 65 കിലോമിറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വരെ…

Read More

അമ്മ തിരഞ്ഞെടുപ്പ്, ശ്വേത മേനോൻ മുന്നിൽ; മമ്മൂട്ടി, ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയവർ എത്തിയില്ല

അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കടുത്ത മത്സരമാണ് നടക്കുന്നത്. ശ്വേത മേനോനും കുക്കു പരമേശ്വരനും മുന്നിൽ. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്ക്കും ലക്ഷ്മിപ്രിയയ്ക്കുമാണ്…

Read More

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ വിചാരണ കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതി ഇന്ന് വിധി പറയും. കേസിലെ സാക്ഷികളായ വിപിൻലാൽ, ജിൻസൺ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചതായും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നു എന്നാൽ മൊഴി മാറ്റാൻ ശ്രമം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാൽ ഒക്ടോബറിലാണ് സാക്ഷികൾ പരാതിപ്പെട്ടത്, ഇത് സംശയകരമാണെന്നും ദിലീപ് ആരോപിക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിൽ തനിക്കെതിരെ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ദിലീപ് വാദിക്കുന്നു.

Read More

കാപ്പനിൽ പാലാക്കാർക്ക് വിശ്വാസമുണ്ട്; ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും രമേശ് ചെന്നിത്തല

ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ ഐശ്വര്യ കേരളയാത്രക്ക് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇടത് ബന്ധം ഉപേക്ഷിച്ച് വന്ന പാലാ എംഎൽഎ മാണി സി കാപ്പനെയും യോഗത്തിൽ സ്വീകരിച്ചിരുന്നു മാണി സി കാപ്പനൊപ്പം ധാരാളം അണികലും നേതാക്കളും യുഡിഎഫിലേക്ക് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാലായിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അത് തെളിയിച്ച കാര്യമാണ്. പി എസ് സി സമരത്തെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കും….

Read More

‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ

മുഖ്യമന്ത്രി സംവാദത്തിൽ നിന്ന് പിൻവാങ്ങിയത് എന്നെ വളരെ നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞാൻ വളരെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുകയായിരുന്നു. സ്ഥലവും തീയതിയും അദ്ദേഹം അറിയിക്കും എന്ന് കരുതി. വെൽഫെയർ പാർട്ടി UDFന് പിന്തുണ കൊടുത്തപ്പോൾ വർഗീയവാദികൾ എന്ന് പറഞ്ഞു.മുഖ്യമന്ത്രി അവസരവാദത്തിന്റെ ആൾ രൂപമായി മാറിയിരിക്കുന്നു. SDPI യുമായും, RSS മായും മുഖ്യമന്ത്രി കൂടും. മുഖ്യമന്ത്രി ഞങ്ങളോട് വയനാടിന്റെ കണക്ക് ചോദിക്കുന്നു. ഈ പറയുന്ന അഭിമന്യുവിന്റെ ഫണ്ട് ഉൾപ്പെടെ അന്വേഷിക്ക്. രക്തസാക്ഷികളുടെ പേരിൽ വരെ ഫണ്ട്…

Read More

PIF Jobs Opportunities In Saudi Arabia

PIF Group Saudi Arabia Jobs Is it accurate to say that you are urgently holding back to see your splendid future here? On the off chance that yes! At that point we have enormous open doors for every one of you that is being reported by PIF Saudi Careers. You can sparkle your expert excursion…

Read More

സെക്രട്ടേറിയറ്റിന് മുന്നിലടക്കം റാങ്ക് ഹോൾഡേഴ്‌സിന്റെ യാചനാ സമരം

റാങ്ക് ഹോൾഡേഴ്‌സ് സമരം കൂടുതൽ ശക്തിപ്പെടുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ സൗത്ത് ഗേറ്റിൽ നിന്ന് സമരപന്തലിലേക്ക് മുട്ടിലിഴഞ്ഞാണ് വനിതാ ഉദ്യോഗാർഥികൾ അടക്കമുള്ളവർ പ്രതിഷേധിക്കുന്നത് നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകുന്നില്ല ജോലിക്ക് വേണ്ടി മരണം വരെ പോരാടാൻ തയ്യാറാണ്. പഠിച്ച്…

Read More

നാൽപതിനായിരവും കടന്ന് സ്വർണവില കുതിക്കുന്നു; ഇന്ന് പവന്‌ വർധിച്ചത് 1040 രൂപ

  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ബുധനാഴ്ച മാത്രം പവന്റെ വില 1040 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ വർധിച്ച് 5070 രൂപയായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 4640 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. യുക്രൈനിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില കൂടിയതാണ് രാജ്യത്തെ വില വർധനവിനും കാരണമായത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 54 ഡോളർ ഉയർന്ന് 2053.13 ഡോളർ നിലവാരത്തിലെത്തി

Read More

ഫോൺ വിളിക്കുമ്പോഴുളള കൊവിഡ് സന്ദേശം അവസാനിപ്പിച്ച് ബിഎസ്എൻഎൽ

ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡിനെക്കുറിച്ചുളള ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബിഎസ്എൻഎൽ തീരുമാനിച്ചു. അടിയന്തര സന്ദർഭങ്ങളിലും, അപകടങ്ങളിലും കുടുങ്ങുന്നവർക്ക് ഫോൺ വിളിക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ബിഎസ്എൻഎൽ നടപടി. സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെളളപ്പൊക്ക, ഉരുൾപ്പൊട്ടൽ ഭീഷണി നിലനിന്ന സാഹചര്യത്തിൽ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അത്യാവശത്തിന് വിളിക്കുമ്പോൾ മിനിറ്റുകളോളം കൊവിഡ് സന്ദേശങ്ങളാണ് കേൾക്കുന്നത്. ആംബുലൻസ് സഹായം അഭ്യർത്ഥിച്ച് വിളിക്കുമ്പോഴും ആദ്യം ഇതാണ് കേൾക്കുക. നടൻ ഷെയ്ൻ നീ​ഗം അടക്കമുളളവർ ഇതിനെതിരെ…

Read More